1 GBP = 92.80 INR                       

BREAKING NEWS

കൊതുക് കടിയേറ്റ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും പണികിട്ടും; ലൈംഗിക ബന്ധത്തിലൂടെ ഡെങ്കിപ്പനി പടര്‍ന്ന ആദ്യകേസ് സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു; ഡെങ്കി പടര്‍ന്നത് പുരുഷ സുഹൃത്തുമായുള്ള ലൈംഗിക വേഴ്ചയില്‍

Britishmalayali
kz´wteJI³

സ്പെയിന്‍: ഇനി കൊതുക് കടിയേറ്റ ഇണയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും സൂക്ഷിക്കണം! ലൈംഗിക ബന്ധത്തിലൂടെ ഡെങ്കിപ്പനി പകരുമെന്ന് സ്ഥിരീകരിച്ച ആദ്യ കേസ് സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. മാഡ്രിഡില്‍ നിന്നുള്ള 41കാരനാണ് ഡെങ്കിപ്പനി ബാധിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പക്ഷേ രോഗി താമസിക്കുന്ന ചുറ്റുപാടും പരിസരവും വൃത്തിയായിരുന്നിട്ടും ഡെങ്കി എങ്ങനെ പരന്നു എന്ന ചോദ്യമാണ് ഡോക്ടര്‍മാരെ പോലും വട്ടം കറക്കിയത്. യാത്രയ്ക്കിടയിലോ മറ്റോ രോഗം ബാധിച്ചതാവാം എന്നായിരുന്നു ഡോക്ടര്‍മാരുടെ അനുമാനം.

എന്നാല്‍ രോഗിയുടെ പുരുഷസുഹൃത്തും സമാനമായ രോഗലക്ഷണങ്ങളോ ചികിത്സ തേടിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് രോഗബാധയെ കുറിച്ച് വ്യക്തമായത്. ഇയാള്‍ തന്റെ പുരുഷസുഹൃത്തുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിലൂടെയാണ് രോഗബാധ ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ശുക്ലത്തിലും വൈറസിന് ജീവിക്കാനാവുമെന്ന പഠനങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ലൈഗീക ബന്ധത്തിലൂടെ ഡെങ്കി വൈറസ് ബാധയുണ്ടാവാമെന്ന പഠനങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും കേസ് റിപ്പോര്‍ട്ട് ചെയ്തത് ഇതാദ്യമായാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അധികൃതര്‍ പ്രതികരിച്ചു. വളരെ സാധാരണ കണ്ടുവരുന്ന ഒരു വൈറല്‍ അണുബാധയാണ് ഡെങ്കി. പ്രത്യേകിച്ച് ഏഷ്യ, തെക്കേ അമേരിക്ക, കരീബിയന്‍ തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍. ഉയര്‍ന്ന താപനില, തലവേദന, കണ്ണിനു പിന്നിലും പേശികളിലും വേദന, ഛര്‍ദ്ദി, കടുത്ത പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍