1 GBP = 94.00 INR                       

BREAKING NEWS

ഇറാന്റെ പുതിയ എണ്ണശേഖരം 5300 കോടി ബാരലിന്റെ; ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാകും; എണ്ണയുത്പാദനത്തില്‍ ഇറാന്‍ റെക്കോര്‍ഡ് ഇടുന്നതോടെ എണ്ണവില നിയന്ത്രണങ്ങളും അവതാളത്തിലാകും: പുതിയ കണ്ടെത്തല്‍ പുറത്തു വിട്ടത് പോലും അമേരിക്കയെ പരിഹസിച്ചു കൊണ്ട്

Britishmalayali
kz´wteJI³

ടെഹ്‌റാന്‍: അമേരിക്കയ്ക്ക് ചുട്ടമറുപടിയായി ഇറാന്‍ പുതിയ എണ്ണശേഖരം കണ്ടെത്തി. 5300 കോടി ബാരലിന്റെ പുത്തന്‍ എണ്ണപ്പാടമാണ് ഇറാന്‍ കണ്ടെത്തിയത്. പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി വ്യക്തമാക്കി. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താനിലാണ് എണ്ണപ്പാടം കണ്ടെത്തിയിട്ടുള്ളത്. ഇതിന് 2,400 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ടെന്നാണ് ഹസ്സന്‍ റൂഹാനി അവകാശപ്പെടുന്നത്.

ഇറാനെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണ് ഇറാന്റെ പുതിയ കണ്ടെത്തല്‍. ഇറാന്‍-ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രവിശ്യയാണ് ഖുസെസ്താന്‍. ഇവിടെ 80 മീറ്റര്‍ ആഴത്തിലാണ് പുതിയ എണ്ണശേഖരം കണ്ടെത്തിയത്. ഒപെക് രാജ്യങ്ങളുടെ ആകെയുള്ള പെട്രോളിയം ശേഖരത്തിന്റെ 34 ശതമാനം വരും ഇറാന്റെ പുതിയ എണ്ണപ്പാടത്തിലെ പെട്രോളിയം നിക്ഷേപമെന്നാണ് കരുതപ്പെടുന്നത്. 5300 കോടി ബാരല്‍ പെട്രോളിയം ഇവിടെയുണ്ടെന്നാണ് കണക്കുകൂട്ടല്‍.

ഒപെക് കൂട്ടായ്മയുടെ സ്ഥാപകാംഗമായ ഇറാന്‍ ലോകത്തിലേറ്റവും വലിയ നാലാമത്തെ പെട്രോളിയം ശേഖരമുള്ള രാജ്യമാണ്. പുതിയ എണ്ണപ്പാടം കണ്ടെത്തിയതോടെ നാലാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് ഇറാന്റെ സ്ഥാനം ഉയരും. സൗദിക്കും മുകളിലായിരിക്കും ഇതോടെ ഇറാന്റെ സ്ഥാനം. പ്രകൃതി വാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇറാനുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിച്ചതായും ബാങ്കിങ്ഫിനാന്‍സ് മേഖലകള്‍ വികസിച്ചതായും റൂഹാനി ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ അമേരിക്കയോടായി പറഞ്ഞു. ഇറാനെ ശിക്ഷിക്കുന്ന അമേരിക്കന്‍ നയം തുടരുന്നതിനിടെയാണ് തങ്ങളുടെ ഉയര്‍ച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരിന്റെ ഒരു ചെറിയ സമ്മാനം മാത്രമാണിതെന്നും യാസ്ദ് സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ അമേരിക്കയെ പരിഹസിച്ചു കൊണ്ട് അദ്ദഹം വ്യക്തമാക്കി. ഇറാന്‍ സമ്പത്തുള്ള ഒരു രാജ്യമാണെന്ന് ഞങ്ങള്‍ അമേരിക്കയോട് പ്രഖ്യാപിക്കുകയാണ്. നിങ്ങളുടെ ശത്രുതയ്ക്കും ക്രൂരതയ്ക്കും ഇടയിലും ഇറാനിലെ എണ്ണപ്പാടത്തിലെ ജീവനക്കാരും എഞ്ചനീയര്‍മാരും ഈ പുതിയ എണ്ണപ്പാടം കണ്ടെത്തിയിരിക്കുകയാണ്. പുതിയ എണ്ണശേഖരം രാജ്യത്തിന് ഏതുവിധത്തിലൊക്കെ ഗുണം ചെയ്യുമെന്ന് കാത്തിരുന്നു കാണാം.

എന്നാല്‍ ആണവ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ അമേരിക്കന്‍ ഉപരോധം നേരിടുന്നതിനാല്‍ കണക്കറ്റ പെട്രോളിയം- പ്രകൃതി വാതക നിക്ഷേപമുണ്ടെങ്കിലും അവ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ തടസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ എണ്ണപ്പാടം കണ്ടെത്തുന്നത്. മെയില്‍ ഇറാന്റെ പ്രധാന എണ്ണ ഉപഭോക്താക്കളായ ഇന്ത്യ അടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. പുതിയ വിതരണക്കാരെ കണ്ടെത്തുന്നതുവരെ മാത്രം ഇറാനില്‍ നിന്നും വാങ്ങാനായിരുന്നു അനുമതി ലഭിച്ചത്. അമേരിക്കന്‍ ഉപരോധത്തോടെ ഇറാന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത കൈവരിച്ചതായി റൂഹാനി പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category