1 GBP = 97.50 INR                       

BREAKING NEWS

രാംലല്ലയെ കണ്ടു വണങ്ങാന്‍ ഭക്തര്‍ വീണ്ടും എത്തി തുടങ്ങി; സുരക്ഷാ ക്രമീകരണങ്ങളില്‍ അയവ് വന്നതോടെ സരയു നദിക്കരയിലെ ആരതിക്കും സമാരംഭം; തര്‍ക്കഭൂമിയുടെ അവകാശവും ഉടമസ്ഥതയും ട്രസ്റ്റിന് കൈമാറാന്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് കേന്ദ്രം; നിയമ നിര്‍മ്മാണത്തിനും സാധ്യത; ഭരണ സമിതിയില്‍ പ്രധാനമന്ത്രിയും അംഗമാകും; മസ്ജിദിന് ഭൂമി കണ്ടെത്താനും ചര്‍ച്ച സജീവം; അയോധ്യയില്‍ ഇനി തീരുമാനങ്ങളുടെ നാളുകള്‍

Britishmalayali
kz´wteJI³

അയോധ്യ: സുപ്രീംകോടതി വിധി പ്രഖ്യാപിച്ച അയോധ്യ ഭൂമി തര്‍ക്ക കേസില്‍ പ്രധാന ഹര്‍ജിക്കാരിലൊരാള്‍ ആയിരുന്നു രാം ലല്ല വിരാജ്മാന്‍. ഈ രാം ലല്ലയെ പിന്തുണച്ചാണ്, വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ച രാമജന്മഭൂമി ന്യാസായിരുന്നു രാം ലല്ലയെ കോടതിയില്‍ പ്രതിനിധീകരിച്ചത്. രാം ലല്ല വിരാജ്മാന്‍ ഒരു വ്യക്തിയോ സംഘടനയോ അല്ല. അതൊരു ദൈവസങ്കല്‍പമാണ്. ശ്രീരാമന്റെ ബാലരൂപമാണ് രാം ലല്ല എന്നാണ് വിശ്വാസം. അയോധ്യയിലെ മൂര്‍ത്തി. നിയമത്തിന് കീഴില്‍, ഒരു ഹിന്ദു ദൈവം ഹര്‍ജി നല്‍കാന്‍ അവകാശമുള്ള നിയമവിധേയനായ വ്യക്തിയാണ്. മറ്റു പല ഹിന്ദുദൈവങ്ങളെയും പോലെ നിയമത്തിനു കീഴില്‍ രാം ലല്ലയും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ്. അയോധ്യ കേസില്‍ ശ്രീരാമനെ പ്രതിനിധീകരിച്ചത് വിഎച്ച്പി നേതാവായ ത്രിലോക് നാഥ് പാണ്ഡേ ആണ്.

രാം ലല്ല എന്ന ദൈവം കേസില്‍ അന്യായം ഫയല്‍ ചെയ്യുന്നത് 1989ലാണ്. സിവില്‍ കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് കേസ് മാറ്റി രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു അത്. ആ സമയത്ത് ദ്യോകി നന്ദന്‍ അഗര്‍വാള്‍ എന്ന മുന്‍ ജഡ്ജ് രാം ലല്ലയുടെയും രാമജന്മഭൂമിയുടെയും സുഹൃത്താകണമെന്ന് കാണിച്ച് അലഹബാദ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന് വിഎച്ച്പിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു അഗര്‍വാള്‍. ഈ നിയമ പോരാട്ടമാണ് വിജയത്തിലെത്തുന്നത്. അങ്ങനെ വിജയം നേടിയ രാംലല്ലയെ കാണാന്‍ ആളുകള്‍ അയോധ്യയിലേക്ക് എത്തുകയാണ്. നിയന്ത്രണങ്ങളില്‍ നേരിയ അയവു വരുത്തിയ അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തിലെ രാം ലല്ല (രാമവിഗ്രഹം) ദര്‍ശനം പുനരാരംഭിച്ചു. സുപ്രീം കോടതി വിധിക്കു മുന്നോടിയായാണു ദര്‍ശനത്തിനുള്ള അനുമതി നിര്‍ത്തിവച്ചിരുന്നത്. ഇപ്പോഴും കര്‍ശന സുരക്ഷാ ജാഗ്രത തുടരുന്നു. പൊതുഗതാഗത സംവിധാനം പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ എട്ടു കിലോമീറ്റര്‍ നടന്നേ താല്‍ക്കാലിക ക്ഷേത്രത്തിലെത്താനാകൂ. സിആര്‍പിഎഫുകാരുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ് അയോധ്യ ഇപ്പോഴും.

വാച്ചും പേനയും മൊബൈല്‍ ഫോണും ക്യാമറയും ദശരഥ രാജാവിന്റെ കൊട്ടാരത്തിനടുത്തുള്ള ചെക്ക് പോസ്റ്റിനപ്പുറം അനുവദിക്കില്ല. ഇതടക്കം മൂന്നു ചെക്ക് പോസ്റ്റുകളില്‍ യുപി പൊലീസിന്റെ കര്‍ശന പരിശോധനയുണ്ട്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഭക്തസംഘമാണ് ഇന്നലെ വൈകിട്ട് ആദ്യം കടന്നത്. എകെ 47 തോക്കുമായി വനിതാ കമാന്‍ഡോകളടക്കമുള്ളവര്‍ ഇവിടെയുണ്ട്. കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവച്ച സരയു നദിക്കരയിലെ ആരതി വൈകിട്ടു പുനരാരംഭിച്ചു. അയോധ്യയും അടുത്തുള്ള ഫൈസാബാദ് നഗരവും ഇന്നലെ സജീവമായിരുന്നു. നാളത്തെ കാര്‍ത്തിക പൂര്‍ണിമയ്ക്കു സരയുവില്‍ പുണ്യസ്നാനത്തിന് എത്തുന്നവരുടെ തിരക്കും തുടങ്ങിയിട്ടുണ്ട്. അതിനിടെ അയോധ്യ ഭൂമിതര്‍ക്ക കേസിലെ വിധി നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി തുടങ്ങും. ആഭ്യന്തര മന്ത്രാലയം ചുക്കാന്‍ പിടിക്കുന്ന നടപടികള്‍ക്കായി മന്ത്രിമാരുടെ സമിതിയെ നിയോഗിക്കണോ എന്നതുള്‍പ്പെടെ ആലോചനയിലാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരുമായും കൂടിയാലോചനകളുണ്ടാകും.

അയോധ്യയിലെ ചില പ്രദേശങ്ങള്‍ ഏറ്റെടുത്തുള്ള 1993ലെ നിയമത്തിലെ 6, 7 വകുപ്പുകള്‍ പ്രകാരമുള്ള അധികാരമുപയോഗിച്ച് ട്രസ്റ്റ് അല്ലെങ്കില്‍ മറ്റൊരു സംവിധാനമുണ്ടാക്കാനാണു കോടതി നിര്‍ദ്ദേശം. നിയമപ്രകാരം, തര്‍ക്കഭൂമിയുടെ അവകാശവും ഉടമസ്ഥതയും ട്രസ്റ്റ് അല്ലെങ്കില്‍ മറ്റൊരു സംവിധാനത്തിനു കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിനാകും. തര്‍ക്കഭൂമി നിലവിലെ രീതിയില്‍ നിലനിര്‍ത്തുകയെന്ന ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഭൂമി കൈമാറുമ്പോള്‍ വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു ക്ഷേത്ര നിര്‍മ്മാണത്തിനുള്ള അധികാരമുള്‍പ്പെടെ ട്രസ്റ്റിനു നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഭൂമിയുടെ തല്‍സ്ഥിതി തുടരുന്നതു സംബന്ധിച്ച വ്യവസ്ഥ ആശയക്കുഴപ്പമുണ്ടാക്കാമെന്നും അതു പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ട്രസ്റ്റ് രൂപീകരിക്കാനാണു തീരുമാനമെങ്കില്‍, ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര ട്രസ്റ്റാണു കേന്ദ്രത്തിനു മുന്നിലെ പ്രധാന മാതൃക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ 4 വീതം പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ഈ ട്രസ്റ്റ്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എല്‍.കെ.അഡ്വാനി തുടങ്ങിയവര്‍ ട്രസ്റ്റ് ബോര്‍ഡില്‍ അംഗങ്ങളാണ്.

അയോധ്യയിലെ തര്‍ക്കഭൂമിയുടെ കാര്യങ്ങള്‍ക്കായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയുടെ പ്രാതിനിധ്യം വേണമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാമജന്മഭൂമി ന്യാസിനും ഇടം നല്‍കും. വഖഫ് ബോര്‍ഡിനു നല്‍കാന്‍ നിര്‍ദ്ദേശിച്ച 5 ഏക്കര്‍ ഭൂമി, നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ളതില്‍നിന്നു തന്നെ കൊടുക്കുന്നതില്‍ തടസ്സമില്ലെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതനുസരിച്ച്, 67.390 ഏക്കര്‍ ഭൂമിയാണു തര്‍ക്കമില്ലാത്ത ഗണത്തിലുള്ളത്. ഇതില്‍ 42 ഏക്കര്‍ രാമജന്മഭൂമി ന്യാസിന്റെതാണ്. ബാക്കിയുള്ളതില്‍നിന്നു വഖഫ് ബോര്‍ഡിനു ഭൂമി നല്‍കുന്നതില്‍ എതിര്‍പ്പുണ്ടാകാമെന്ന വാദം സജീവമാണ്. കേന്ദ്രവും അതേ നിലപാടെടുത്താല്‍, അയോധ്യയില്‍ത്തന്നെ മറ്റൊരിടത്ത് 5 ഏക്കര്‍ കണ്ടെത്തേണ്ട ഉത്തരവാദിത്തം യുപി സര്‍ക്കാരിനാണ്. അതു പ്രധാന സ്ഥലത്തുതന്നെ വേണമെന്നു കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

അയോധ്യാ വിധിക്കുശേഷം രാജ്യമൊട്ടുക്കും സ്ഥിതി ശാന്തമാണെങ്കിലും കനത്ത ജാഗ്രത തുടരണമെന്നു കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എവിടെയും ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പാക് ഭീകരസംഘടനകള്‍ ഒറ്റപ്പെട്ട അക്രമം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ വിവരമുണ്ട്. അതുകൊണ്ടുതന്നെ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയശേഷം നിലനില്‍ക്കുന്ന ജാഗ്രത എല്ലായിടത്തും തുടരണമെന്നാണു നിര്‍ദ്ദേശം.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി. വിവിധ മതനേതാക്കളുമായി ഡോവല്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയില്‍നടന്ന ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ മതനേതാക്കള്‍ സംബന്ധിച്ചു.

കഴിഞ്ഞദിവസവും ചില മതനേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. മതവിഭാഗങ്ങള്‍ക്കിടയില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തണമെന്നും അഭ്യൂഹങ്ങളിലും അസത്യപ്രചാരണങ്ങളിലും ജനങ്ങള്‍ വീണുപോകാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭരണഘടനയും നിയമവും പാലിക്കാനും സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താനും എല്ലാ മതനേതാക്കളും അഭ്യര്‍ത്ഥിച്ചതായി ബാബാ രാംദേവ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category