1 GBP = 94.20 INR                       

BREAKING NEWS

കള്ളപ്പണവും കയ്യൂക്കും ഭാവി നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒറ്റയടിക്ക് ശുദ്ധീകരിച്ച് ജനാധിപത്യത്തെ സുന്ദരമാക്കി; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റദ്ദാക്കിയും ചെലവില്‍ കൃത്രിമനം കാട്ടിയവരോട് വിട്ടുവീഴ്ചയില്ലാതെയും അനേകം നേതാക്കളുടെ ഉറക്കം കെടുത്തി; രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കൂടി നിയമിച്ച് നരസിംഹറാവു കടിഞ്ഞാണ്‍ ഇട്ടെങ്കിലും ഇന്ത്യന്‍ ജനവിധി മാറ്റിയവരില്‍ മുഖ്യനായി; അവസാന കാലം വൃദ്ധമന്ദിരത്തില്‍ കഴിഞ്ഞ വാര്‍ത്ത വൈറലായത് മാസങ്ങള്‍ മുമ്പ്

Britishmalayali
kz´wteJI³

ചെന്നൈ: ഇന്നലെ വിടവാങ്ങിയത് മലയാളികളുടെ അഭിമാനവും അന്തസ്സും വാനോളം ഉയര്‍ത്തിയ അതുല്യ പ്രതിഭ. കള്ളപ്പണവും കയ്യൂക്കും ഭാവി നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒറ്റയടിക്ക് ശുദ്ധീകരിച്ച് ജനാധിപത്യത്തെ സുന്ദരമാക്കിയത് ശേഷനായിരുന്നു. സമാനതകളില്ലാത്ത വ്യക്തി പ്രഭാവം ആയിരുന്നു ടി.എന്‍ ശേഷന്റേത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെങ്കിലും കയ്യൂക്കും കള്ളപ്പണവും വിജയിയെ നിശ്ചയിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. എ്ന്നാല്‍ തന്റെ ഒറ്റ ഒരാളുടെ ധാര്‍ഷ്ട്യം കൊണ്ട് അതിനു അറുതി വരുത്തിയ വ്യക്തി പ്രഭാവമായിരുന്നു ടി.എന്‍ ശേഷന്റേത്. നേതാക്കളെ എല്ലാം വരച്ച വരയില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വോട്ടിനും വോട്ടര്‍ക്കും വിലയുണ്ടാക്കി. രാജ്യം കണ്ട പ്രഗല്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണറായി ശേഷന്‍ മാറിയതോടെ മലയാളികളുടെ അഭിമാനവും ഉയര്‍ന്നു.

തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റദ്ദാക്കിയും ചെലവില്‍ കൃത്രിമനം കാട്ടിയവരോട് വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ എടുത്തും പെരുമാറ്റ ചട്ടം രൂപ പെടുത്തിയും എല്ലാം അദ്ദേഹം രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറി. എങ്കിലും അദ്ദേഹം തന്റെ പ്രവര്‍ത്തന പാതയില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് തന്നെ പോയി. ഇത് അനേകം പേരുടെ ഉറക്കം കെടുത്തി. തിരഞ്ഞെടുപ്പു രംഗം അഴിമതി മുക്തമാക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്ക് പകരക്കാരനില്ല. ശേഷന്റെ വ്യക്തി പ്രഭാവത്തിന് മുന്നില്‍ മുട്ടുമടക്കിയ തമിഴ്നാട്ടുകാരും കര്‍ണാടകക്കാരും ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കി. ചരിത്രത്തിലാദ്യമായി ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ശേഷന്‍ മാറി.

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും മുഖംനോക്കാത്ത നടപടികളും രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ മുഖം കറുപ്പിച്ചു. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കൂടി നിയമിച്ച് നരസിംഹറാവു കടിഞ്ഞാണ്‍ ഇട്ടെങ്കിലും ഇന്ത്യന്‍ ജനവിധി മാറ്റിയവരില്‍ മുഖ്യനായി തന്നെ ഈ മലയാളി നിലകൊണ്ടു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിനു പരിധി നിശ്ചയിച്ച് പരമോന്നത നീതിപീഠം വരെ രംഗത്തെത്തിയെങ്കിലും ഇന്ത്യന്‍ സിവില്‍ സര്‍വീസ് കണ്ട കരുത്തനായ ഈ ഉദ്യോഗസ്ഥന്‍ ഒരടിപോലും പിന്നോട്ടു പോയില്ല.


ശേഷന്‍; വിവാദങ്ങളുടെ തോഴന്‍
ഇ. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ശേഷനെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയി നിയമിച്ചത്. ഉടനടി തന്നെ ശേഷന്‍ തന്റെ കാര്‍ക്കശ്യ സ്വഭാവവും പുറത്തെടുത്തു. നിയമിതനായി ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ത്തന്നെ രാഷ്ട്രീയക്കാര്‍ക്ക് പണി കൊടുത്തു തുടങ്ങി. തിരഞ്ഞെടുപ്പുചെലവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചാബിലെ തിരഞ്ഞെടുപ്പ് വോട്ടിങ്ങിനു തൊട്ടുമുന്‍പേ റദ്ദാക്കിക്കൊണ്ടായിരുന്നു അത്. 1993ല്‍ 1488 ലോക്സഭാ സ്ഥാനാര്‍ത്ഥികളെയാണ് ശേഷന്‍ അയോഗ്യരാക്കിയത്.

തിരഞ്ഞെടുപ്പു നിരീക്ഷകരെ നിയമിക്കേണ്ടത് കമ്മിഷനാണെന്നു ശഠിച്ചും തിരഞ്ഞെടുപ്പു ജോലിക്കു വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുത്തും ശേഷന്‍ വാര്‍ത്ത സൃഷ്ടിച്ചു. ശേഷനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നു. പാര്‍ലമെന്റ് സമ്മേളനം വിളിച്ചെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് പിന്‍വാങ്ങിയിനാല്‍ അതു നടക്കാതെപോയി. തിരഞ്ഞെടുപ്പു കമ്മിഷണര്‍ക്ക് സുപ്രീംകോടതി ജഡ്ജിക്കു തുല്യമായ പദവി വേണമെന്നാവശ്യപ്പെട്ട് ശേഷന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതും വിവാദമായി.

ശേഷന്റെ അപ്രമാദിത്തം അവസാനിപ്പിക്കാന്‍ 1993 ഒക്ടോബര്‍ ഒന്നിന് നരസിംഹറാവു മറ്റു രണ്ടുപേരെ കൂടി തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരായി നിയമിച്ചു. എം.എസ്. ഗില്ലിനെയും ജി.വി.ജി കൃഷ്ണമൂര്‍ത്തിയേയും. ഇഥിനെതിരെ ശഏഷന്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല.

ചോദ്യം ശിവാജി ഗണേശനെ കുറിച്ച്; എന്‍ജിനീയറിങ്ങ് വേണ്ടെന്ന് വെച്ചു
വിക്ടോറിയ കോളജില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷം മദ്രാസില്‍ എന്‍ജിനീയറിങ്ങിനു ചേരാന്‍ ശ്രമിച്ചങ്കിലും അഭിമുഖത്തില്‍ പരാജയപ്പെട്ടതിനാല്‍ പ്രവേശനം ലഭിച്ചില്ല. അഭിമുഖത്തില്‍ ശിവാജി ഗണേശനെക്കുറിച്ചാണ് ചോദിച്ചതെന്നും തനിക്ക് മറുപടി പറയാനായില്ലെന്നും ഇതെക്കുറിച്ച് ശേഷന്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ജ്യേഷ്ഠന്‍ ലക്ഷ്മിനാരായണന്റെ പാത പിന്തുടര്‍ന്നാണ് സിവില്‍ സര്‍വീസില്‍ ചേരാന്‍ തീരുമാനിച്ചത്. 1952ല്‍ ബിരുദം നേടിയപ്പോള്‍ വയസ്സ് 19. 1952 മുതല്‍ 1955 വരെ ക്രിസ്ത്യന്‍ കോളജില്‍ അദ്ധ്യാപകനായിരുന്നു. 1955ല്‍ രണ്ടാം റാങ്കോടെ ഐഎഎസ് നേടി. 1967ല്‍ ഹാര്‍വഡ് സര്‍വകലാ ശാലയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദം നേടി.

കര്‍ണാടക സംഗീതത്തിലും നൃത്തത്തിലും വയലിനിലുമൊക്കെ പരിജ്ഞാനമുണ്ടായിരുന്ന ശേഷന് ജ്യോതിഷത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. സായിബാബയുടെയും ഗുരുവായൂരപ്പന്റെയും ഭക്തന്‍. ഭഗവദ്ഗീത മനഃപാഠമായിരുന്നു.

കലാപ ഭൂമിയെ ഒറ്റവാക്കില്‍ ശാന്തനാക്കിയ വ്യക്തിത്വം
മധുരയില്‍ കലക്ടറായിരിക്കുന്ന സമയം. തമിഴ്നാട്ടില്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുകയായിരുന്നു. കലാപം രൂക്ഷമായപ്പോള്‍ ശേഷന്‍ പൊലീസിനു വെടിവയ്ക്കാന്‍ അനുമതി നല്‍കി. 'ഓരോ റൗണ്ട് വെടിക്കും ഒരു ശവമെങ്കിലും വീണിരിക്കണം' എന്നതായിരുന്നു ശേഷന്റെ ഉത്തരവ്. ഇതോടെ മധുരയിലെ സ്ഥിതി ശാന്തമായി.

ബസ് ഓടിച്ച് താരമായ ശേഷന്‍
പിന്നീടു തമിഴ്നാട് ട്രാന്‍സ്പോര്‍ട് ഡയറക്ടറായിരിക്കെ, ഒരു ഡ്രൈവര്‍ ശേഷനെ ചോദ്യം ചെയ്തു. ബസ് ഓടിക്കാനറിയാത്ത താങ്കള്‍ക്ക് എങ്ങനെയാണ് ബസ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനാവുക? 

ആ വെല്ലുവിളി ഏറ്റെടുത്ത ശേഷന്‍ നേരെപോയത് വര്‍ക് ഷോപ്പിലേക്ക്. ഡ്രൈവിങ് മാത്രമല്ല അറ്റകുറ്റപണികളും പഠിച്ച അദ്ദേഹം യാത്രക്കാരുമായി ചെന്നൈ നഗരത്തിലൂടെ ബസ് ഓടിച്ചാണ് വിമര്‍ശകരുടെ വായടപ്പിച്ചത്.

ഇ. ശ്രീധരനോട് അസൂയ
തനിക്ക് ഇ. ശ്രീധരനോട് ചെറിയ അസൂയ ഉണ്ടായിരുന്നെന്ന് ശേഷന്‍ വ്യക്തമാക്കിയിരുന്നു. പഠനത്തില്‍ ശ്രീധരന്‍ തന്നെക്കാള്‍ മികച്ച് നിന്നതാണ് ശേഷനെ അസൂയാലുവാക്കിയത്. പാലക്കാട് ബിഇഎം സ്‌കൂളില്‍ സഹപാഠികളായിരുന്നു ശേഷനും ഇ. ശ്രീധരനും. ശ്രീധരരന്‍ സ്‌കൂളില്‍ ചേരുംവരെ ക്ലാസില്‍ ഒന്നാം സ്ഥാനം ശേഷനായിരുന്നു. ശ്രീധരന്‍ എത്തിയതോടെ ശേഷന്‍ രണ്ടാമനായി. പഠനത്തിനൊപ്പം സ്പോര്‍ട്സിലും ശ്രീധരന്‍ മികവ് പുലര്‍ത്തി. എന്നാല്‍ പത്താം ക്ലാസ് പരീക്ഷയില്‍ ശ്രീധരനെക്കാള്‍ ഒരു മാര്‍ക്ക് കൂടുതല്‍ നേടി ശേഷന്‍ വാശിതീര്‍ത്തു.

വോട്ടര്‍മാര്‍ക്ക് ചിത്രമടങ്ങിയ തിരിച്ചറില്‍ കാര്‍ഡ് നല്‍കിയത് ശേഷന്റെ ഏറ്റവും ശ്രദ്ധേയമായ പരിഷ്‌ക്കാരമാണ്. ഇതോടെ രാജ്യത്ത് കള്ളവോട്ടുകള്‍ ചെയ്തിരുന്നത് വ്യാപകമായി കുറയ്ക്കാനായി. തിരഞ്ഞെടുപ്പ് കമ്മിഷന് എന്തൊക്കെ അധികാരമുണ്ടെന്ന് എല്ലാവരേയും നന്നായി അദ്ദേഹം ബോധ്യപ്പെടുത്തി. ചെലവിന്റെ കണക്ക് കൃത്യമായി സമര്‍പ്പിച്ചേ മതിയാവൂ എന്ന് നിര്‍ബന്ധം പിടിച്ചതും ശേഷന്‍ തന്നെയാണ്. നിയമം അനുസരിക്കാത്തവര്‍ക്കെതിരേ അദ്ദേഹം നടപടിയെടുത്തു. ഇന്ന് കാണുന്ന തുടര്‍ച്ചകളെല്ലാം അദ്ദേഹത്തിന്റെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമാണ്. ഈ ധീരമായ നിലപാടുകള്‍ക്ക് അദ്ദേഹത്തിന് മഗ്സാസെ അവാര്‍ഡ് ലഭിച്ചു.

1990 -ല്‍ ഇന്ത്യയുടെ പത്താമത്തെ ചീഫ് ഇലക്ഷന്‍ കമീഷണറായി സ്ഥാനമേറ്റ്, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇലക്ഷന്‍ കമ്മീഷന് വളരെ വ്യക്തമായൊരു സ്വരം ഉണ്ടാക്കിക്കൊടുത്തു അദ്ദേഹം. പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യ ആകെ ആടിയുലഞ്ഞ തൊണ്ണൂറുകളില്‍ പോലും തന്റെ സിംഹപ്രതാപത്തിന് കോട്ടം തട്ടാതെ നിലനിര്‍ത്താന്‍ അദ്ദേഹത്തിനായിരുന്നു. അന്നൊക്കെ അദ്ദേഹത്തെപ്പറ്റി രാഷ്ട്രിക്കാര്‍ പറഞ്ഞത് രണ്ടു പേരെ മാത്രമേ ഭയമുള്ളൂ എന്നായിരുന്നു. ഒന്ന്, ദൈവത്തെ. രണ്ട്, ടി എന്‍ ശേഷനെ. ചിലപ്പോള്‍ അവര്‍ ദൈവത്തേക്കാളധികം ടി എന്‍ ശേഷനെ ഭയപ്പെട്ടിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതാപം അക്കാലത്ത്.

ശേഷന്‍ സീനില്‍ വരുന്നതിനു മുമ്പും നമ്മുടെ നാട്ടില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉണ്ടായിരുന്നു. 1950 ആദ്യത്തെ കമ്മീഷണറായ സുകുമാര്‍ സെന്‍ മുതല്‍ ശേഷനു തൊട്ടുമുമ്പ് ഒരേയൊരു മാസത്തേക്ക് ആ പൊള്ളുന്ന കസേരയിലിരുന്ന വി എസ് രമാദേവി വരെ ഒമ്പതു പേര്‍. അതാതുകാലങ്ങളില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ ഹിതമനുസരിച്ച് അവരുടെ വിരല്‍ത്തുമ്പില്‍ ചലിച്ചിരുന്ന തോല്‍പ്പാവകളായിരുന്നു അവരെല്ലാം. ആ പതിവു തെറ്റിച്ച ഉദ്യോഗസ്തനായിരുന്നു ശേഷന്‍.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പദവിയിലേക്ക് നിയമിക്കപ്പെടുന്നതിനു മുമ്പ് ശേഷന്‍ ഒരു ഐ എ എസ് ഉദ്യോഗസ്ഥന് സ്വപ്നം കാണാനാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയായ 'കാബിനറ്റ് സെക്രട്ടറി' റാങ്കിലായിരുന്നു.അദ്ദേഹം ഏത് വകുപ്പില്‍ ജോലിചെയ്താലും ആ വകുപ്പുമന്ത്രിയുടെ പ്രതിച്ഛായ താമസിയാതെ മെച്ചപ്പെട്ടിരുന്നു. ഇതേ ടി എന്‍ ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായപ്പോള്‍ മുമ്പ് സല്‍പേരുണ്ടാക്കിക്കൊടുത്ത് സന്തോഷിപ്പിച്ച മന്ത്രിമാരെ ഒന്നില്ലാതെ മുഷിപ്പിച്ചു.

1936 -ല്‍ പാലക്കാട് ജില്ലയിലെ തിരുനെല്ലായിലായിരുന്നു ശേഷന്റെ ജനനം. ബി ഇ എം സ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടര്‍ന്ന് പാലക്കാട് വിക്ടോറിയ കോളേജില്‍ ഇന്റര്‍മീഡിയറ്റ്. അക്കാലത്തെ ശേഷന്റെ സഹപാഠിയായിയിരുന്നു, പില്‍ക്കാലത്ത് മെട്രോമാന്‍ എന്നപേരില്‍ പ്രസിദ്ധനായ ഇ ശ്രീധരന്‍. രണ്ടുപേര്‍ക്കും അന്ന് ആന്ധ്രയിലെ കാക്കിനാഡയിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിങ്ങിന് ഒരുമിച്ചാണ് അഡ്മിഷന്‍ കിട്ടിയത്. ശ്രീധരന്‍ അവിടെ ചേര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍, ശേഷന്‍ അത് വേണ്ടെന്നുവെച്ച് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഫിസിക്സില്‍ ബിരുദം നേടിയശേഷം മൂന്നുവര്‍ഷം കൂടി പരിശ്രമിച്ച് സിവില്‍ സര്‍വീസ് നേടിയെടുത്തു. പിന്നീട് 1968 -ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും എഡ്വേഡ് മെയ്‌സണ്‍ സ്‌കോളര്‍ഷിപ്പോടെ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദവും നേടി.

ഐ എ എസ് പരീക്ഷ എഴുതാനുള്ള പ്രായം ആയിട്ടില്ലായിരുന്നതുകൊണ്ട് 1954-ല്‍ തന്റെ ഇരുപതാം വയസ്സില്‍ തന്റെ അഭിരുചി ഒന്ന് പരീക്ഷിക്കാനായി അദ്ദേഹം ഐ പി എസ് പരീക്ഷയെഴുതി. ഫലം വന്നപ്പോള്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക്! അടുത്ത വര്‍ഷം അദ്ദേഹം ഐഎസും ഉയര്‍ന്ന റാങ്കോടെ പാസായി. തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പലസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചു. ഒടുവില്‍ കാബിനറ്റ് സെക്രട്ടറി വരെ ആയ ശേഷമാണ് 1990 -ല്‍ അദ്ദേഹം ചീഫ് ഇലക്ഷന്‍ കമ്മീഷണറാവുന്നത്. 1997-ല്‍ സര്‍വീസില്‍ നിന്നും പെന്‍ഷനായ ശേഷം ഇന്ത്യന്‍ പ്രസിഡന്റാവാന്‍ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അദ്ദേഹം കെ ആര്‍ നാരായണനോട് പരാജയപ്പെടുകയാണുണ്ടായത്. 

തിരഞ്ഞെടുപ്പു രംഗത്ത് ശേഷന്‍ വരുത്തിയ 10 മാറ്റങ്ങള്‍
വോട്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ്
പെരുമാറ്റച്ചട്ടം കര്‍ശനമാക്കി.
സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ക്ക് പരിധി
തെരഞ്ഞെടുപ്പ് വേളയില്‍ മദ്യവില്‍പന വിലക്കി; പണവിതരണം തടഞ്ഞു
ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം
ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നതിന് വിലക്ക്
ജാതി, മത സ്ഥാപനങ്ങള്‍ പ്രചാരണത്തില്‍ ഇടപെടുന്നതിന് വിലക്ക്
സര്‍ക്കാര്‍ സംവിധഘാനങ്ങളുടെ ദുരുപയോഗം തടഞ്ഞു
തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കി
തിരഞ്ഞെടുപ്പ് കമ്മീഷനെ ബാഹ്യ ഇടപെടലുകളില്‍ നിന്നും മുക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category