1 GBP = 93.35 INR                       

BREAKING NEWS

ഐ.ഐ.ടി എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായ ഫാത്തിമയുടെ ആത്മഹത്യക്ക് പിന്നില്‍ അദ്ധ്യാപകരുടെ ജാതി വിവേചനമെന്ന് ആരോപണം; മുസ്ലിമായതിന്റെ പേരില്‍ ഇന്റേണല്‍ മാര്‍ക്ക് കുറച്ചെന്ന് സഹപാഠികള്‍; മദ്രാസ് ഐ.ഐ.ടിയില്‍ അദ്ധ്യാപക പീഡനത്തില്‍ ഇത് മൂന്നാമത്തെ ആത്മഹത്യ; കൊല്ലം കിളിക്കല്ലൂര്‍ സ്വദേശിയായ ഫാത്തിമ ജീവിതം അവസാനിപ്പിച്ചത് സിവില്‍ സര്‍വീസ് മോഹം ബാക്കിയാക്കി

Britishmalayali
kz´wteJI³

കൊല്ലം: മദ്രാസ് ഐ.ഐ.ടിയില്‍ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം അദ്ധ്യാപകരുടെ പീഡനം മൂലനമെന്ന് സഹപാഠികള്‍. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ രണ്ടാംകുറ്റി പ്രിയദര്‍ശനി ഗഗര്‍ 173 കിലോന്‍തറയില്‍ പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെയും സജിതയുടെയും മകള്‍ ഫാത്തിമയാണ് കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്.

മദ്രാസ് ഐ.ഐ.ടിയുടെ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് (എച്ച്.എസ്.ഇ.ഇ) കോഴ്സിനുള്ള പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാത്തിമ ലത്തീഫ് ഒന്നാം റാങ്കുകാരിയായിരുന്നു പാത്തിമ. കോളജില്‍ ജാതിയുടെ പേരില്‍ വേര്‍തിരിവ് നിലനിന്നിരുന്നതായും അദ്ധ്യാപകര്‍ വിവേചന പരമായി പെരുമാറിയിരുന്നതായും സഹാപാഠികള്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് മദ്രാസ് ഐ.ഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജീവിതം അവസാനിപ്പിച്ചത് എന്തിനാണെന്ന് വീട്ടുകാര്‍ക്കും ആശങ്കയാണ്. ശനിയാഴ്ച രാവിലെ 11നാണ്  മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തുന്നത്. ആത്മഹത്യയ്ക്ക് പിന്നില്‍ അദ്ധ്യാപകരുടെ പീഡനം അദ്ധ്യാപകരുടെ പീഡനമാണ് മിടുക്കിയായ ഫാത്തിമയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം ഉയരുന്നത്.

മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നൈയിലെത്തിയ കുടുംബ സുഹൃത്തുക്കളോട് ഫാത്തിമയുടെ സഹപാഠികളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മുസ്ലിം സമുദായാംഗമായ ഫാത്തിമയ്ക്ക് അദ്ധ്യാപകര്‍ ബോധപൂര്‍വം ഇന്റേണല്‍ മാര്‍ക്ക് കുറച്ചെന്നാണ് വിവരം. ചില വിദ്യാര്‍ത്ഥികള്‍ ജാതീയമായ പീഡനത്തിന് ഇരയാകുന്നതായും സഹപാഠികള്‍ വ്യക്തമാക്കി. ഇക്കൊല്ലം മാത്രം മദ്രാസ് ഐ.ഐ.ടിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു.

ഫാത്തിമ യാത്രയായത് സിവില്‍ സര്‍വീസ് സ്വപ്നം ബാക്കിയാക്കി
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച റാങ്ക് നേടണം എന്ന സ്വപ്നമായിരുന്നു ഫാത്തിമയ്ക്ക് ഊണിലും ഉറക്കത്തിലും. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായി സമൂഹത്തില്‍ നല്ലത് മാത്രം ചെയ്യണം എന്ന മോഹത്തോടെയാണ് ഫാത്തിമ ഐ.ഐ.ടിയില്‍ പഠിക്കാനിറങ്ങിയത്. സേഷം സിവില്‍ സര്‍വീസ് എന്ന സ്വപ്നവും.

സ്‌കൂളില്‍ പഠിപ്പിക്കുമ്പോള്‍ അദ്ധ്യാപകര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു ഫാത്തിമ. ചെറുപ്പത്തിലേ തന്നെ ഫാത്തിമയുടെ മനസിലുറച്ച സ്വപ്നമാണ് സിവില്‍ സര്‍വീസ്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ വണ്‍ ഉണ്ടായിട്ടും പ്ലസ് ടുവിന് ഹ്യൂമാനിറ്റീസ് എടുത്തത് സ്വപ്നത്തിലേക്കുള്ള ചുവടുവയ്പായിരുന്നു. ക്രിസ്തുരാജ് എച്ച്.എസ്.എസില്‍ നിന്നും ഗ്രേസ് മാര്‍ക്കില്ലാതെ 93.2 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചത്.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഗുണമാകുന്ന കോഴ്സായതിനാലാണ് (എച്ച്.എസ്.ഇ.ഇ) കോഴ്സിന് ചേര്‍ന്നത്.ചെന്നൈ റോയല്‍പെട്ട് ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രി വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ സംസ്‌കാരം നടത്തും. അയിഷ ഇരട്ട സഹോദരിയാണ്. എട്ടാം ക്ലാസുകാരി മറിയം ഇളയ സഹോദരിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category