1 GBP = 92.80 INR                       

BREAKING NEWS

ആണായി മാറിയെങ്കിലും ഗര്‍ഭം ധരിക്കാന്‍ പറ്റുമായിരുന്നു; എന്നാല്‍, അങ്ങനെ ചെയ്യാതിരുന്നത് സമൂഹത്തിന് ഞങ്ങളോടുള്ള അവഗണന പിന്നെയും കൂടാതിരിക്കാന്‍; എന്നെ ശിഖണ്ഡിയെന്നും ഇവളെ ഹിജഡ എന്നും വിളിക്കുന്ന സമൂഹത്തിനിടയില്‍ ഞാനത് എങ്ങനെയാണ് ചെയ്യുന്നത്? അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവര്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും രംഗത്തിറങ്ങുമായിരുന്നു; ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി ഇഷാന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ ഇഷാനും സൂര്യയും സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. കുഞ്ഞെന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിന് വേണ്ടി ശാസ്ത്രലോകത്തിന്റെ സഹായം തേടുകയാണ് ഇരുവരും. വൈദ്യശാസ്ത്രത്തിന്റെയും ഈശ്വരന്റെയും പിന്തുണയുണ്ടെങ്കില്‍ ആ സ്വപ്നം അധികം വൈകാതെ സാക്ഷാത്കരിക്കും. ഇപ്പോഴിതാ ആണായി മാറിയിട്ടും തനിക്ക് ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്നും എന്നാല്‍ അങ്ങനെ ചെയ്യാതിരിക്കാനുള്ള കാരണവും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുകത്തില്‍ ഇഷാന്‍ വെളിപ്പടുത്തി.


'ഈ ലോകം മാറി ചിന്തിക്കുന്നിടത്താണ് ഞങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയുന്നത്. എനിക്ക് ഗര്‍ഭം ധരിക്കാനുള്ള സാധ്യത മുമ്പുണ്ടായിരുന്നു. എന്നാല്‍ ആണായി മാറിയിട്ടും ഞാന്‍ അതിന് തുനിഞ്ഞാല്‍ സമൂഹത്തിന് ഞങ്ങളോടുള്ള അവഗണന പിന്നെയും കൂടുകയേയുള്ളു. എന്നെ ശിഖണ്ഡിയെന്നും ഇവളെ ഹിജഡ എന്നും വിളിക്കുന്ന സമൂഹത്തിനിടയില്‍ ഞാനത് എങ്ങനെയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവര്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും രംഗത്തിറങ്ങും'-ഇഷാന്‍ പറഞ്ഞു. ഞങ്ങളും മനുഷ്യരാണ് നിങ്ങളെപ്പോലെ ഈ ഭൂമിയില്‍ പിറന്നവര്‍ എന്നുമാത്രമാണ് ഈ ദമ്പതികള്‍ തങ്ങളെ പരിഹസിക്കുന്നവരോട് പറയാനുള്ളത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായെന്നും ഭര്‍ത്താവ് എന്ന നിലയില്‍ ഇഷാന്‍ എല്ലാ രീതിയിലുമുള്ള പിന്തുണ നല്‍കുന്നുണ്ടെന്നും സൂര്യ പറയുന്നു.

ആണായി പിറന്നശേഷം പിന്നീട് പെണ്ണായി ജീവിച്ചതാണ് സൂര്യ. പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ചയാളാണ് ഇഷാന്‍ കെ. ഷാന്‍. അടുപ്പം വന്നപ്പോള്‍ വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് വഴിമാറിയത്. സൂര്യ ഹൈന്ദവ കുടുംബവും ഇഷാന്‍ ഇസ്ലാം സമുദായവുമായിരുന്നു. സൂര്യ 2014ലും ഇഷാന്‍ 2015ലുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായത്.

തിരുവനന്തപുരത്ത് കഴിഞ്ഞവര്‍ഷം ജൂണില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇഷാനെ വിവാഹം കഴിച്ച ശേഷം സൂര്യയാണ് ഇപ്പോള്‍ ഒരു ഗര്‍ഭപാത്രം സ്വീകരിക്കാന്‍ തനിക്ക് കഴിയുമോ എന്ന് അന്വേഷിക്കുന്നത്. ഒരു കുഞ്ഞു വേണം എന്ന് തീരുമാനിച്ച ശേഷം ഒരു മെഡിക്കല്‍ യാത്ര തന്നെയായി ഇവരുടെ ജീവിതം മാറിയിട്ടുണ്ട്. അത്രയേറെ സങ്കീര്‍ണ്ണതകളാണ് ഇവരുടെ ജീവിതത്തിനു മുന്നില്‍ ഇപ്പോള്‍ രൂപം പ്രാപിക്കുന്നത്. സൂര്യ പുറത്തു നിന്നും ഒരു യൂട്രസ് സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ കാത്ത് നില്‍ക്കേണ്ടതുണ്ട്. ട്രാന്‍സ് വുമണിന്റെ ശരീരം ഈ യൂട്രസ് ഉള്‍ക്കൊള്ളുമോ എന്ന് നോക്കണം. അതിനായുള്ള കാത്തിരിപ്പ് ആദ്യം വേണം. അതിനു ശേഷം പിന്തുടരേണ്ടത് സങ്കീര്‍ണ്ണമായ ചികിത്സാ ക്രമങ്ങളും. അതുകൊണ്ട് തന്നെ തങ്ങളുടെ സ്വപ്നം സഫലമാവുമോ എന്ന ആശങ്കയും ഇരുവര്‍ക്കുമുണ്ട്.

കുട്ടി വേണം എന്നാ ചിന്ത വന്നപ്പോള്‍ തന്നെ ചെലവ് ആണ് അന്വേഷിച്ചത്. മുപ്പത് ലക്ഷം രൂപ കടക്കും എന്നാണ് അറിഞ്ഞത്. പക്ഷെ കുട്ടിയുണ്ടാവുമോ എന്ന് ഉറപ്പുമില്ല. പരീക്ഷണം വിജയിക്കുമോ എന്ന് യാതൊരു ഉറപ്പും ഡോക്ടര്‍മാര്‍ പങ്ക് വെയ്ക്കുന്നുമില്ല. അതുകൊണ്ട് തന്നെ കടുത്ത ആശങ്കയിലാണ് ഇവരുടെ ജീവിതം കടന്നു പോകുന്നത്. ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ് ഇതെന്നു അറിയാവുന്നതു കൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഈ ദമ്പതികള്‍ മുന്നോട്ടു നീങ്ങുന്നത്. കൊച്ചിയിലെ റിനെ മെഡിസിറ്റിയാണ് തങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 'ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടു ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഇരുവരും പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category