1 GBP = 94.00 INR                       

BREAKING NEWS

അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളുമായി പൊലീസ്; താഹയുടെ ലാപടോപ്പില്‍ നിന്ന് മാവോയിസ്റ്റ് ഭരണഘടനയുടെയും അനുകൂല പരിപാടികളുടെയും ഫോട്ടോകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചു; ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മാവോയിസ്റ്റ് ഉണ്ണിയെന്ന മൂന്നാമനെ തേടിയും അന്വേഷണം ഊര്‍ജിതം; പൊലീസ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയതോടെ മാവോയിസ്റ്റ് വേട്ടയില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും കൈയൊഴിഞ്ഞ് സിപിഎം

Britishmalayali
kz´wteJI³

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റു ചെയ്ത അലനെയും താഹയെയും പൂര്‍ണ്ണമായും കൈയൊഴിഞ്ഞ് സിപിഎം. ഇവര്‍ മവോയിസ്റ്റ് അനുഭാവികള്‍ ആണെന്നതിന്റെ വ്യക്തമായ സൂചനകള്‍ പൊലീസിന്റെ കൈയിലുണ്ടെന്നും തല്‍ക്കാലം പാര്‍ട്ടിയെന്ന സ്വഭാവത്തില്‍ നിയമസഹായം നല്‍കേണ്ടതുമില്ലെന്നാണ് സിപിഎം തീരുമാനം. പിടികൂടിയ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളാണ് നിയമ സഹായവുമായി മുന്നോട്ട് നീങ്ങേണ്ടത് എന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി. ആദ്യഘട്ടത്തില്‍ ജില്ലാകമ്മറ്റിയുടെ തീരുമാനത്തെ എതിര്‍ത്തിരുന്ന പാര്‍ട്ടി പ്രാദേശിക നേതൃത്വവും ഇപ്പോള്‍ വഴങ്ങിയിരിക്കയാണ്. അതിനിടെ മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പില്‍നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ് സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ട്. മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പൊലീസ് വാദത്തിന് കൂടുതല്‍ ശക്തി പകരുന്ന തെളിവുകളാണിത്.

പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്ക്കൊപ്പം അന്വേഷണസംഘം ഈ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കും. കസ്റ്റഡി അപേക്ഷ നല്‍കാന്‍ ഈ തെളിവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു പൊലീസ് സംഘം. റിമാന്‍ഡിലുള്ള അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരോടൊപ്പമുണ്ടായിരുന്ന മൂന്നാമനെ കണ്ടെത്തേണ്ട കാര്യവും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിക്കും. മൂന്നാമന്‍ എന്നത് മാവോയിസറ്റ് ഉണ്ണി എന്ന പൊലീസ് അന്വേഷിക്കുന്ന പ്രതിയാണെന്നാണ് സൂചന. ഇയാളെക്കുറിച്ച് ഇരുവരും ഇതുവരെ ഒരു വിവരവും നല്‍കിയിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നുമാണ് അന്വേഷണസംഘം കോടതിയെ അറിയിക്കുക. യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

അതിനിടെ അലനെയും, താഹയെയും പുറത്താക്കാനും സിപിഎമ്മില്‍ നീക്കം നടക്കുന്നത്. പാര്‍ട്ടി നടത്തിയ രഹസ്യാന്വേഷണത്തില്‍ ഇവരും മാവോവാദികളാണെന്നു ബോധ്യപ്പെട്ടുവെന്നാണ് മുതിര്‍ന്ന നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത്. എന്നാല്‍ ധൃതി പിടിച്ച് നടപടി വേണ്ടെന്നും അല്‍പ്പം കാത്തിരിക്കാനുമാണ് സിപിഎം സംസ്ഥാന നേതാക്കള്‍ പറയുന്നത്.

കോഴിക്കോട്ടെ സിപിഎം പ്രവര്‍ത്തകരെ ഞെട്ടിച്ച സംഭവമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ടുപേരെ പൊലീസ് പിടികൂടിയത്. കോഴിക്കോട് പന്തീരങ്കാവിലൊക്കെ ഇതോടെ ജനരോഷം പാര്‍ട്ടിക്കെതിരെ ഇരമ്പി. പൊലീസ് യുഎപിഎ ചുമത്തിയെന്ന വാര്‍ത്ത കൂടി വന്നതോടെ, പിണറായിക്കെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും രംഗത്തിറങ്ങുന്ന അവസ്ഥവന്നു. ഇതോടെ എങ്ങനെ ഈ സംഭവം ഉണ്ടായിയെന്ന് ജില്ലാ സെക്രട്ടറി മോഹന്മാസ്റ്റര്‍, കേന്ദ്രകമ്മറ്റി അംഗം എളമരം കരീം എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഡിജിപി തലത്തില്‍ തന്നെ അന്വേഷിച്ചു. എന്നാല്‍ അലനും, താഹാ ഫസലും മാവോയിസ്റ്റുകള്‍ ആണെന്ന് തെളിയിക്കുന്ന രേഖകളും ഡജിറ്റല്‍ തെളിവുകളുമാണ് ഇവിടെ നിന്ന് കിട്ടിയത്. പാര്‍ട്ടിക്കാര്‍ക്ക് മാത്രമായി ഒരു നിയമം നടപ്പാക്കാന്‍ കഴിയില്ലെന്ന് പിണറായിയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് പാര്‍ട്ടി ശുദ്ധീകരണ നടപടിയിലേക്ക് നീങ്ങിയത്.

മാവോയിസ്റ്റ് ആശയഗതിയിലേക്കു കൂടുതല്‍ പേര്‍ ആകൃഷ്ടരായോ എന്നു ആഴത്തില്‍ പരിശോധിക്കാനും പാര്‍ട്ടി ഒരുങ്ങുകയാണ്. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുന്‍കരുതലുകളും എടുക്കും. മാവോ ആശയക്കാര്‍ വേറെയും പാര്‍ട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകള്‍. വഴിതെറ്റിയ സഖാക്കളെ പാര്‍ട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തും. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയും പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നവരാണ്. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതു വലിയ വീഴ്ചയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മാവോവാദത്തിനു മറയായി സിപിഎം ബന്ധം ഇവര്‍ ദുരുപയോഗം ചെയ്തതായും പാര്‍ട്ടി കണ്ടെത്തി. ഇതേസമയം ഇവരുടെ മേല്‍ യു.എ.പി.എ ചുമത്തിയതിനെ പൊതു നിലപാടിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കുന്നില്ല.

വസ്തുതകള്‍ ബോധ്യപ്പെടുന്നതിനു മുന്‍പ് പി.ബി അംഗമായ പ്രകാശകാരാട്ടും എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക്കും ഈ വിഷയത്തില്‍ ഇടപെട്ടതിനെതിരെ സിപിഎമ്മില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായി എന്നാണാക്ഷേപം.

നേരത്തെ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഹായം നല്‍കണമെന്ന് ആവശ്യവുമായി സിപിഎം പ്രാദേശിക നേതൃത്വം മുന്നോട്ടുപോയപ്പോള്‍ അത് തടയുന്ന സമീപനമാണ് ജില്ലാസെക്രട്ടറി മോഹന്‍ മാസ്റ്റര്‍ സ്വീകരിച്ചത്. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഹായം നല്‍കില്ലെന്നും നിയമസഹായം നല്‍കേണ്ടത് കുടുംബമാണെന്നും പി.മോഹനന്‍ മാസ്റ്റര്‍ പ്രതികരിച്ചത്. നിയമനടപടി ആകാമെന്നാണ് നിലപാട്. യുഎപിഎ ചുമത്തിയതില്‍ ആണ് എതിര്‍പ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിത പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അറസ്റ്റിലായര്‍ക്ക് സിപിഎം നിയമസഹായം നല്‍കണമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അലനും താഹയും തെറ്റുകാരല്ലെന്ന് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിലപാടെടുത്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category