1 GBP = 92.80 INR                       

BREAKING NEWS

ശ്രീറാം കള്ളം പറയുന്നുവെന്ന് വഫാ ഫിറോസിന്റെ വാദങ്ങള്‍ ശരിവച്ച് ഗതാഗത മന്ത്രി; കെ എം ബഷീറിനെ കൊലപ്പെടുത്തിയ അപകടത്തിന് കാരണം ശ്രീറാമിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങ് മാത്രമെന്ന് മന്ത്രി ശശീന്ദ്രന്‍; ശ്രീറാം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് നിയമസഭയില്‍ ഉത്തരവുമില്ല; മാധ്യമ പ്രവര്‍ത്തകന്റെ ദാരുണ കൊലപാതകം വെറും അസ്വാഭാവിക മരണമായി മാറും? ലക്ഷ്യം കാണുന്നത് ഐഎഎസ്-ഐപിഎസ് ലോബിയുടെ അട്ടിമറി നീക്കങ്ങള്‍ തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തിന് ഉത്തരവാദി വഫാ ഫിറോസ് അല്ല. ബഷീറിന്റെ ജീവനെടുത്ത അപകടമുണ്ടാക്കിയത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പി കെ ബഷീറിന്റെ ചോദ്യത്തിന് നിയമസഭയില്‍ വിശദീകരണം നല്‍കുകയായിരുന്നു ഗതാഗതമന്ത്രി. അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് പി കെ ബഷീറിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറയുന്നില്ല. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ മരിക്കുന്നത്. ഏതായാലും വഫ് ഫിറോസ് കാറോടിച്ചിരുന്നില്ലെന്ന വാദത്തെ ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ വിശദീകരണവും.

വെള്ളയമ്പലത്ത് നിന്നും എല്‍എംഎസ് ഭാഗത്തേക്ക് ഉദാസീനമായും അശ്രദ്ധയോടും അപകടകരമായും കാറോടിച്ചതാണ് അപകട കാരണമെന്നാണ് പൊലീസ് റിപോര്‍ട്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. നിയമസഭയില്‍ പി കെ ബഷീറിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം, ശ്രീറാം മദ്യപിച്ചിരുന്നോ എന്നതിന് മറുപടിയില്ല. അപകടത്തില്‍ നിയമനടപടി സ്വീകരിക്കേണ്ടത് പൊലീസാണ്. എന്നാല്‍ ശ്രീറാമിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കും കാറുടമയായ വഫയുടെ ലൈസന്‍സ് മൂന്നു മാസത്തേക്കും സസ്പെന്റ് ചെയ്തു. അപകടത്തെ കുറിച്ച് മറ്റ് റിപോര്‍ട്ടുകള്‍ ഒന്നും പൊലീസ് നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വണ്ടി ഓടിച്ചത് താനല്ല വഫയാണെന്നാണഅ ശ്രീറാമിന്റെ വിശദീകരണം. ഇതിനെ തള്ളിക്കളയുന്നതാണ് മറുപടി. ശ്രീറാമാണ് വണ്ടി ഓട്ടിച്ചിരുന്നതെന്ന് വഫ ആവര്‍ത്തിച്ചിരുന്നു. ഇതിനിടേയും താനല്ലായിരുന്നു ഡ്രൈവറെന്ന വാദം ശ്രീറാം ഉയര്‍ത്തി. ഇതാണ് മന്ത്രി നിഷേധിക്കുന്നത്.

ശ്രീറാം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് മന്ത്രിക്ക് മറുപടിയുമില്ല. ശ്രീറാമിന്റെ രക്തപരിശോധന അട്ടിമറിച്ചതാണ് ഇതിന് കാരണം. ഇതോടെ മദ്യപിച്ചു വണ്ടി ഓടിച്ചതിന് തെളിവില്ലാതായി. ഐഎഎസുകാരനായ ശ്രീറാമിനെ രക്ഷിക്കാനുള്ള നീക്കമാണ് വിജയിച്ചത്. ഇതിനൊപ്പം സിവില്‍ സര്‍വ്വീസിലെ പലരുടേയും സുഹൃത്തായ വഫയും കൊലപാതക കേസില്‍ നിന്ന് രക്ഷപ്പെടുന്നു. അപകടത്തിന് ശേഷം കേസില്‍ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നല്‍കിയെന്ന സൂചനയും മന്ത്രിയുടെ നിയമസഭാ മറുപടിയിലുണ്ട്.

സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടികാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. ശ്രീറാമിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചായിരുന്നു ശ്രീറാം നല്‍കിയ മറുപടി. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീറാമിന്റെ വിശദീകരണം. മാത്രമല്ല വിശദീകരണം തള്ളുകയാണെങ്കില്‍ തന്നില്‍ നിന്നും നേരിട്ട് വിശദീകരണം കേള്‍ക്കാനുള്ള അവസരമുണ്ടാക്കണമെന്നും മറുപടിയില്‍ പറഞ്ഞിരുന്നു.

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ കാലവാധി 60 ദിവസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് ചേര്‍ന്ന സമിതി യോഗം ശ്രീറാമിന്റെ വിശദീകരണം തള്ളി. പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ 60 ദിവസം കൂടി നീട്ടാന്‍ സമിതി തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ എം ബഷീര്‍ മരിക്കാനിടയായ അപകടം ശ്രീറാം വെങ്കട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലമെന്ന് ഗതാഗതമന്ത്രി നിയമസഭയില്‍ രേഖാമൂലം വിശദീകരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമന്റെ വിശദീകരണം തള്ളി വഫാ ഫിറോസ് രംഗത്ത് വന്നിരുന്നു. ആക്‌സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഇന്ന് പറയുന്നു. ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ എന്താണ് പറഞ്ഞത് അതില്‍ മാത്രം ഞാന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വഫ പറയുന്നു. ശ്രീറാം കള്ളം പറയുന്നുവെന്ന് വഫ പറയുമ്പോള്‍ ബഷീറിന്റെ അപകടത്തിലെ ദുരൂഹതയും കൂടുകയിരുന്നു. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം.ബഷീര്‍ മരിക്കുന്നതെന്നാണ് കേസ്.

അപകടത്തിന് ശേഷം കേസില്‍ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നല്‍കി. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ശ്രീരാമിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ് ശ്രീറാം മറുപടി നല്‍കിയത്. ഇതില്‍ വഫയാണ് വണ്ടി ഓടിച്ചതെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് ടിക് ടോക് വീഡിയോയിലൂടെ വഫ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മുസ്ലിം യുവതിക്ക് സമാനമായി തട്ടമിട്ട് എത്തിയാണ് വഫ ടിക് ടോക്കില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഞാന്‍ ആര്‍ക്കു വേണ്ടിയും സത്യം മൂടി വയ്ക്കില്ലെന്നാണ് വഫ പറയുന്നത്.
ഞാന്‍ വഫാ ഫിറോസാണ്. ഞാന്‍ ഇപ്പോള്‍ ന്യൂസ് കണ്ടിരുന്നു. അതില്‍ അദ്ദേഹം പറയുന്നത് വഫയാണ് ഡ്രൈവ് ചെയ്തു എന്നാണ്. എന്ത് കാരണത്താലാണ് ഇത് അദ്ദേഹം റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല. ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതെല്ലാം എവിടെ. ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവറില്ല. ആക്‌സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഇന്ന് പറയുന്നു. ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ എന്താണ് പറഞ്ഞത് അതില്‍ മാത്രം ഞാന്‍ ഉറച്ചു നില്‍ക്കുന്നു ഇതായിരുന്നു വഫയുടെ വിശദീകരണം.

കാറപകടത്തോടെ വഫാ ഏറെ വിവാദങ്ങളില്‍ പെട്ടിരുന്നു. വിവാഹ മോചനത്തിലേക്ക് പോലും നിയമ നടപടികള്‍ എത്തി. വിവാഹ മോചന ഹര്‍ജിയിലെ ആരോപണങ്ങള്‍ വഫ ടിക് ടോക്കിലൂടെ നിഷേധിച്ചിരുന്നു. ഇത് വൈറലായി. ഇതിന് പിന്നാലെയാണ് ശ്രീറാമിന്റെ വാദങ്ങളേയും തള്ളിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category