1 GBP = 97.60 INR                       

BREAKING NEWS

'രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്'; പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി; ബാംഗ്ലൂര്‍, ഗോവ മോഡലില്‍ കേരളത്തിലും പബ്ബുകള്‍ കൊണ്ടുവരാന്‍ ആലോചിച്ച് സര്‍ക്കാര്‍; ബ്രൂവറികള്‍ അനുവദിച്ചും പഴങ്ങള്‍ വാറ്റി മദ്യമുണ്ടാക്കാനും അനുമതി നല്‍കിയ ഇടതു സര്‍ക്കാര്‍ അടുത്ത മദ്യനയം വീണ്ടും പുനപ്പരിശോധിക്കുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പൂട്ടിയ ബാറുകളെല്ലാം തുറന്നു കൊണ്ടാണ് ഇടതു മുന്നണി സര്‍ക്കാര്‍ ഇതുവരെ മുന്നോട്ടു പോയത്. അതിന് ശേഷം ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയും പിണറായി സര്‍ക്കാര്‍ മദ്യ നയവുമായി മുന്നോട്ടു പോയി. ഇപ്പോള്‍ അടുത്തൊരു ഘട്ടത്തിലേക്ക് കൂടി ചുവടുവെക്കുകയാണ് പിണറായി സര്‍ക്കാര്‍.

സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ബെവ്‌റേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. ആളുകള്‍ ക്യൂനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മദ്യവിമുക്തിയെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്. മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പബ്ബുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ടൂറിസം രംഗത്തിന് അടക്കം ഉണര്‍വ്വുണ്ടാക്കുമെങ്കിലും ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ട്. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന തെരഞ്ഞെടുപ്പ് പ്രചാരണം പാഴ്വാക്കാക്കിയാണു സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തമെന്ന കണക്കുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇടതു മുന്നണി അധികാരത്തില്‍ എത്തിയതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 540ലെത്തിയിട്ടുണ്ട്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ബാറുകള്‍ ഉള്ളത്. വിവരാവകാശം വഴി സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകളിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് വിറ്റഴിക്കുന്ന മദ്യത്തിന്റെ അളവില്‍ നിയന്ത്രണം കൊണ്ടുവരുമെന്നത് എല്‍ഡിഎഫിന്റെ മുഖ്യ പ്രചാരണ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മദ്യത്തിന്റെ ഉപഭോഗം എരട്ടിച്ചതായാണ് കണക്കുകളില്‍ പറയുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിയുമ്പോള്‍ 29 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 540 ബാറുകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ നിരവധി ബാറുകളുടെ അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇവയ്ക്ക് കൂടി അനുമതി നല്‍കിയാല്‍ 540 എന്നത് അടുത്തു തന്നെ 600 എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരുമാനത്തെ മാത്രം ലക്ഷ്യമിട്ട് മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍.

സംസ്ഥാനത്തെ ബാറുകളുടെ എണ്ണത്തില്‍ നിലവില്‍ 20 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 54,500 കോടി രൂപയ്ക്കാണ് ഇടതു മുന്നണി അധികാരത്തില്‍ എത്തിയശേഷം മദ്യം വിറ്റഴിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നതുള്‍പ്പടെ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ലഹരിയുടെ ഉപഭോഗമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിനിടെയിയാണു പുതിയ പബ്ബുകള്‍ കൂടി തുറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നത്.

നേരത്തെ പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പക്കാന്‍ അനുമതി നല്‍കാനും നേരത്തെ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായവയില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു സര്‍ക്കാര്‍. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

മുന്‍ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയര്‍മാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയ്ക്കുള്ള അവാര്‍ഡു തുക നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category