1 GBP = 93.35 INR                       

BREAKING NEWS

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ 23ന്; ഫ്രീ രജിസ്‌ട്രേഷന്‍

Britishmalayali
kz´wteJI³

ബര്‍മിങാം: 'ഡോര്‍ ഓഫ് ഗ്രെയിസ് ' അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ സെഹിയോനില്‍ ഈമാസം 23ന് നടക്കും. രജിസ്‌ട്രേഷന്‍, ഫുഡ് എന്നിവ സൗജന്യമായിരിക്കും. മാതാപിതാക്കള്‍ക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.


ജീവിത വിശുദ്ധിയുടെ സന്മാര്‍ഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കണ്‍വെന്‍ഷന്‍ സെഹിയോന്‍ യുകെയുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും. മാതാപിതാക്കള്‍ക്കും പ്രത്യേകമായി ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ 23ന് ഉച്ചയ്ക്ക് 12ന് ആരംഭിച്ച് വൈകിട്ട് നാലിനു സമാപിക്കും.

യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ യേശുവില്‍  യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോര്‍ ഓഫ് ഗ്രേയ്സ്. ഈ യുവജന ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും മാതാപിതാക്കളെയും ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
St. Gerard Catholic Church, Birmingham, B35 6JT
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബിജു 07515368239, സാറാമ്മ 07838942077

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category