1 GBP = 93.40 INR                       

BREAKING NEWS

കാര്‍ സ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ ബ്രിത്ത് അനലൈസറില്‍ ഊതി കുടിച്ചിട്ടില്ലെന്ന് ഉറപ്പിക്കണം; 2022 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ പുതിയ പരിഷ്‌കാരത്തിന്: പഴയ വണ്ടികള്‍ക്കും രണ്ടു വര്‍ഷത്തിനു ശേഷം ബാധകം

Britishmalayali
kz´wteJI³

2022 മുതല്‍ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ബ്രീത്ത് അനലൈസര്‍ സെറ്റ് ചെയ്തിരിക്കണമെന്ന് പുതിയ യൂറോപ്യന്‍ യൂണിയന്‍ നിയമം. നിയമം പ്രാബല്യത്തില്‍ വരുന്നതോടു കൂടി മദ്യപിച്ചു വാഹനമോടിക്കുവാന്‍ ആര്‍ക്കും സാധിക്കില്ല. വാഹനത്തിനകത്തു കയറി ബ്രീത്ത് അനലൈസറില്‍ ഊതി മദ്യത്തിന്റെ അംശം ഇല്ലെന്നു ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യുവാന്‍ സാധിക്കൂ. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മദ്യപിച്ച് പിടിയിലാകുന്നവര്‍ വാഹനങ്ങളില്‍ നിര്‍ബന്ധമായും ബ്രീത്ത് അനലൈസറുകള്‍ ഘടിപ്പിക്കേണ്ടതാണ്.

മദ്യപിച്ചു വാഹനമോടിച്ചതിനുള്ള ശിക്ഷ പൂര്‍ത്തിയാക്കി റോഡില്‍ ഇറങ്ങുന്ന ഡ്രൈവര്‍മാരുടെ കാറുകളില്‍ ബ്രീത്ത് അനലൈസര്‍ ഫിറ്റ് ചെയ്യേണ്ടി വരുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. വാഹനത്തിന്റെ എഞ്ചിന്‍ ഓണാക്കുന്നതിന് മുന്‍പ് ഈ ബ്രീത്ത് അനലൈസറില്‍ ഊതി മദ്യപിച്ചില്ലെന്ന് ഉറപ്പിച്ചാല്‍ മാത്രം വാഹനം സ്റ്റാര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് അധികൃതകുടെ തീരുമാനം. 

മദ്യപിച്ചു വാഹനമോടിക്കുന്നതിലൂടെ ഉണ്ടാകുന്ന റോഡ് അപകടങ്ങളുടെ തോത് കുറയ്ക്കുവാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. 2022ന്റെ മധ്യത്തോടെയാണ് പുതിയ വാഹനങ്ങള്‍ക്ക് നിയമം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. 2022 മുതലുള്ള പുതിയ മോഡല്‍ കാറുകളില്‍ ഈ സംവിധാനം ഒരുക്കും. 2024 ആകുമ്പോഴേക്കും നിലവിലെ കാറുകളിലും സംവിധാനം ഒരുക്കേണ്ടി വരും. റോഡ് സുരക്ഷാ ഭേദഗതികളില്‍ വരുത്തുന്ന ഈ നൂറ്റാണ്ടിലെ തന്നെ വന്‍ മാറ്റമായിരിക്കും പുതിയ പരിഷ്‌കാരം സൃഷ്ടിക്കുകയെന്ന് അധികൃതര്‍ പറയുന്നു.

മാര്‍ച്ചില്‍ അംഗീകരിക്കപ്പെട്ട പുതിയ പദ്ധതിയ്ക്ക് യൂറോപ്യന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ബ്രക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അനുസരിക്കുവാന്‍ സാധ്യതയുള്ളതില്‍ ഈ നിയമം ബ്രിട്ടനിലും വരാന്‍ സാധ്യതയുണ്ട്. പക്ഷെ, ബ്രീത്ത് അനലൈസറുകളുടെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. കാരണം, മദ്യപിക്കാത്ത സുഹൃത്തിനെ കൊണ്ട് ബ്രീത്ത് അനലൈസറില്‍ ഊതിപ്പിച്ചാല്‍ മതിയല്ലോ എന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category