1 GBP = 94.00 INR                       

BREAKING NEWS

കണ്‍സര്‍വേറ്റീവുകളുടെ സിറ്റിംഗ് സീറ്റുകളില്‍ ബ്രക്‌സിറ്റ് പാര്‍ട്ടിയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല; നിജെല്‍ ഫാരേജിന്റെ തീരുമാനം ടോറികള്‍ക്ക് ആശ്വാസമെങ്കിലും പല പുതിയ വിജയങ്ങളും അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ശക്തം

Britishmalayali
kz´wteJI³

ബോറിസ് ജോണ്‍സണിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളാണ് നിജെല്‍ ഫാരേജിന്റെ ബ്രക്‌സിറ്റ് പാര്‍ട്ടി കൈക്കൊള്ളുന്നത്. കണ്‍സര്‍വേറ്റീവുകളുടെ സിറ്റിംഗ് സീറ്റുകളില്‍ ബ്രക്‌സിറ്റ് പാര്‍ട്ടി മത്സരിക്കില്ലായെന്ന തീരുമാനമാണ് നിജെല്‍ ഫാരേജ് വ്യക്തമാക്കിയിട്ടുള്ളത്. ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള കളമൊരുക്കി അണിയറ ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി പുരോഗമിക്കുകയാണ്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയുണ്ടായി ബ്രക്സിറ്റ് വീണ്ടും പ്രതിസന്ധിയിലാകാനുള്ള സാധ്യത ഇല്ലാതാക്കാന്‍ ബ്രക്സിറ്റ് പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടേക്കുമെന്ന സൂചന പുറത്തു വന്നതിനു പിന്നാലെയാണ് നിജെല്‍ ഫാരേജിന്റെ തീരുമാനം എത്തിയത്.

കണ്‍സര്‍വേറ്റീവുകളുടെ സിറ്റിംഗ് സീറ്റുകളില്‍ ബ്രക്സിറ്റ് പാര്‍ട്ടി മത്സരിക്കാതിരിക്കെ ഈ വോട്ടുകള്‍ പൂര്‍ണമായും കണ്‍സര്‍വേറ്റീവിന് ലഭിക്കുകയാണെങ്കില്‍, ബോറിസിന്റെ ജയം അനായാസമാകും എന്ന കണക്കുകൂട്ടലാണ് നിജെല്‍ ഫാരേജിനുള്ളത്. ജനപിന്തുണയുടെ കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ പിന്നിലുള്ള ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കും ഇത്. ബ്രക്സിറ്റ് എത്രയും വേഗം നടപ്പാക്കുമെന്നും വേര്‍പിരിയല്‍ കാലാവധി 2020 കടക്കില്ലെന്നുമുള്ള ഉറപ്പാണ് ബോറിസ് ജോണ്‍സണ്‍ ബ്രക്സിറ്റ് പാര്‍ട്ടിക്കു നല്‍കുന്ന വാഗ്ദാനം

ലേബര്‍ പാര്‍ട്ടിയും മറ്റു പാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് നിജെല്‍ ഫാരേജ് വ്യക്തമാക്കിയിട്ടുള്ളത്. 40ഓളം ലേബര്‍ മണ്ഡലങ്ങളാണ് ബ്രക്‌സിറ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ചെറിയ വോട്ടുകളുടെ മാറ്റത്തിനാണ് പല മണ്ഡലങ്ങളും ലേബര്‍ പാര്‍ട്ടി സ്വന്തമാക്കിയിട്ടുള്ളത്. ഏതാണ്ട് എട്ടോളം മണ്ഡലങ്ങള്‍ ഒരു ശതമാനത്തില്‍ താഴെ വോട്ടിനും 15ഓളം മണ്ഡലങ്ങള്‍ രണ്ടു ശതമാനത്തില്‍ താഴെ വോട്ടിനുമാണ് കണ്‍സര്‍വേറ്റീവിന് നഷ്ടമായത്. ഇതെല്ലാം തിരിച്ചു പിടിക്കുവാന്‍ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് സാധിക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നേതാക്കള്‍.

കെന്‍സിംഗ്ടണ്‍, കാന്റര്‍ബറി സൗത്ത്, ബാരോ ഇന്‍ ഫര്‍നെസ്, കെയ്റ്റ്‌ലി നോര്‍ത്ത് എന്നിവടങ്ങളിലെല്ലാം ബ്രക്‌സിറ്റ് വാര്‍ട്ടി മത്സരിക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് ലഭിക്കുന്ന വോട്ടില്‍ കുറവ് ഉണ്ടാക്കാമെന്നാണ് കണക്കുക്കൂട്ടല്‍. ബ്രക്സിറ്റ് നടപ്പാക്കുന്നതിന് ഏതു രാഷ്ട്രീയ പാര്‍ട്ടിയുമായും കൂട്ടുചേരുന്നതിന് മടിയില്ലെന്നും ബോറിസ് വ്യക്തമാക്കിയിരുന്നു. ഇതാണ് ബ്രക്സിറ്റ് പാര്‍ട്ടിയുമായി ധാരണയിലെത്തുമെന്ന സാധ്യത സജീവമാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ അങ്ങേയറ്റം ചൂടുപിടിച്ച് മുന്നോട്ട് പോകുന്ന ബ്രിട്ടണില്‍ ഭരണപക്ഷമായ ടോറികള്‍ക്ക് തന്നെയാണ് മുന്‍തൂക്കം എന്ന തരത്തില്‍ നിരവധി സര്‍വേകള്‍ പുറത്തുവന്നുകഴിഞ്ഞു. 

യൂറോപ്പില്‍നിന്നുള്ള വേര്‍പിരിയല്‍ ഏതുവിധേനയും നടപ്പാക്കാമെന്ന് ബോറിസ് ജോണ്‍സണ്‍ ഉറപ്പു നല്‍കിയില്ലെങ്കില്‍ 600 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് നിജെല്‍ ഫെരാജ് പ്രഖ്യാപിച്ചിരുന്നു. നോ ഡീല്‍ ബ്രക്സിറ്റോ കരാറോടെയുള്ള വേര്‍പിരിയലോ എന്തായാലും അത് എത്രയും വേഗം നടപ്പാക്കണമെന്നതാണ് ഫെരാജിന്റെ നിബന്ധന. വേര്‍പിരിയല്‍ പൂര്‍ണമായും 2020-നുള്ളില്‍ നടത്തുമെന്ന ബോറിസിന്റെ ഉറപ്പിന്മേലാണ് ഫരാജ് സ്ഥാനാര്‍ഥികളെ പിന്‍വലിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category