1 GBP = 93.40 INR                       

BREAKING NEWS

യുദ്ധവും കലാപവും പട്ടിണിയും മറികടക്കാന്‍ ജന്മനാട് ഉപേക്ഷിച്ച് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞത് ഏഴ് വര്‍ഷം; പ്രാഥമിക വിദ്യാഭ്യാസം പോലും മുടങ്ങി; ഹള്‍ എന്‍എച്ച്എസ് ചീഫ് നഴ്സിങ് ഓഫീസേഴ്സ് അവാര്‍ഡിന് നോമിനേറ്റ് ചെയ്ത മെയ്ല്‍ നഴ്സിന്റെ കഥ

Britishmalayali
kz´wteJI³

യുദ്ധവും കലാപവും പട്ടിണിയും മറികടക്കാന്‍ ജന്മനാട് ഉപേക്ഷിച്ച് അഭയാര്‍ത്ഥി ക്യാമ്പില്‍  ഏഴ് വര്‍ഷത്തോളം തള്ളിനീക്കിയ ശേഷം  സ്വപ്നസാഫല്യത്തിന്റെ പിറകെ പോയ ഒരു മെയ്ല്‍ നഴ്സിന്റെ കഥ ആരെയും ആകര്‍ഷിക്കുന്നതാണ്. സാംബിയയിലെ അഭയാര്‍ത്ഥി ക്യാമ്പില് ഏഴ് വര്‍ഷം ചിലവഴിച്ച ശേഷം നഴ്സിങ് എന്ന ഇഷ്ട ജോലിക്കായി പരിശ്രമം നടത്തി ഇപ്പോള്‍ ചീഫ് നഴ്സിംഗ് ഓഫീസറുടെ അവാര്‍ഡിന് പരിഗണിച്ചിരിക്കുകയാണ് ജസ്റ്റിന്‍ മാംഗേ എന്ന നാല്പ്പത് വയസുകാരനെ.

യുദ്ധത്തില്‍ തകര്‍ന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ നിന്ന് കൗമാര പ്രായത്തില്‍ കുടുംബത്തോടൊപ്പം പലായനം ചെയ്യുകയും അഭയാര്‍ഥിക്യാമ്പില്‍ ദാരിദ്ര്യത്തിലും കഴിയുകയും ചെയ്തപ്പോള്‍ ജസ്റ്റിന് പ്രാഥമിക വിദ്യാഭ്യാസം പോലും നഷ്ടമായിരുന്നു. എന്നാല്‍ വൈദ്യസഹായം ലഭിക്കാത്തതിനാല്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും റോഡില്‍ പിടഞ്ഞ് മരിക്കുന്നത് കണ്ട ജസ്റ്റിന് രോഗികളെയും ദുര്‍ബലരെയും സഹായിക്കാനുള്ള അഭിനിവേശം മനസിനൊപ്പം വളര്‍ന്നുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ പ്രാഥമിക വിദ്യാഭ്യാസവും സാമ്പത്തികവും ഇല്ലാതിരുന്നിട്ടും നഴ്സാകാനായിരുന്നു ജസ്റ്റിന്റെ തീരുമാനം. അതിനായി ജസ്റ്റിന്‍ കഠിനപരിശ്രമം നടത്തുകയും ചെയ്തു.

അഭയാര്‍ഥിക്യാമ്പില്‍ ആയിരിക്കുമ്പോള്‍, തന്നെ പോഷകാഹാരക്കുറവുള്ള രോഗികളെ നിരീക്ഷിക്കാന്‍ സഹായിക്കുന്നതിനായി മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സിനൊപ്പം ഒരു സപ്പോര്‍ട്ട് വര്‍ക്കറായി ജോലി നോക്കി. ഒപ്പം രോഗികളുടെ രക്തത്തിലെ പഞ്ചസാര നിരീക്ഷിക്കല്‍, ഭാരം, കുട്ടികള്‍ക്കും ദുര്‍ബലരായ മുതിര്‍ന്നവര്‍ക്കും അധിക ഭക്ഷണ പാഴ്സലുകള്‍ വിതരണം എന്നിവ ജസ്റ്റിന്റെ ചുമതലയില്‍ ഉള്‍പ്പെട്ടിരുന്നു.

2007ല്‍ അഭയാര്‍ഥി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭാര്യ എലിസബത്ത് ന്യോട്ടയ്‌ക്കൊപ്പം ബ്രിട്ടനില്‍ എത്തിയതാണ് ജസ്റ്റിന്‍. ഫ്രഞ്ച്, സ്വാഹിലി ഭാഷകളില്‍ പ്രാവീണ്യമുണ്ടെങ്കിലും ഇംഗ്ലീഷ് പഠനം ആവശ്യമാണെന്ന് അറിഞ്ഞ് ജസ്റ്റിന്‍ഹല്ലിലേക്ക് താമസം മാറിയ ശേഷം അവിടെ ഇംഗ്ലീഷ് പഠനം നടത്തുകയും ഒപ്പം കുടുംബത്തിന് വേണ്ടി ഒരു ഫാക്ടറിയില്‍ ജോലി നോക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ജസ്റ്റിന്‍ സോഷ്യല്‍ വര്‍ക്ക് പഠിക്കാന്‍ അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ഹള്‍ സര്‍വകലാശാലയില്‍ ഒരു വിദേശ ഭാഷാ പ്രോഗ്രാം ആയി ഇംഗ്ലീഷ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് 2012 ല്‍ അദ്ദേഹം സോഷ്യല്‍വര്‍ക്കറായി ബിരുദം നേടുകയും ചെയ്തു.

പിന്നീടുള്ള നാല് വര്‍ഷത്തോളം കമ്മ്യൂണിറ്റിയില്‍ കെയര്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം, പഠന ബുദ്ധിമുട്ടുകള്‍ ഉള്ളവരെയും ഓട്ടിസം ബാധിച്ച കുട്ടികളെയും സഹായിക്കുകയും ചെയ്തുവന്നു. തുടര്‍ന്ന് 2016 ല്‍ ആണ് നഴ്സിംഗ് പഠിക്കാനായി ജസ്റ്റിന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നത്. ഹള്‍ സര്‍വകലാശാലയിലെ ബാച്ചിലര്‍ ഓഫ് സയന്‍സ് നഴ്‌സിംഗ് പഠനകാലഘട്ടത്തിലെ, പ്ലേസ്‌മെന്റുകളിലൂടെ തന്നെ നഴ്‌സിംഗ് ടീമിലെ വിലപ്പെട്ട അംഗമാണെന്ന് ജസ്റ്റിന്‍ തെളിയിച്ചു. ഹള്‍ റോയല്‍, കാസില്‍ ഹില്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ആണ് ജസ്റ്റിന്‍ പഠനസമയത്ത് പ്ലേസ്മെന്റ് ജോലി നോക്കിയത്.

അങ്ങനെ ഒരു ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിവന്ന ജസ്റ്റിന് ഇപ്പോള്‍ ഹല്‍ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലുകള്‍ എന്‍എച്ച്എസ് ട്രസ്റ്റ് ദേശിയ അവാര്‍ഡിനായി നോമിനേറ്റ് ചെയ്തിരിക്കുകയാണ്. എന്തായാലും തന്റെ ഇഷ്ടമേഖലയായ നഴ്സിങ് ജോലിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവക്കാനായതിന്റെ അഭിമാനത്തിലാണ് ജസ്റ്റിന്‍. എന്റെ സംഭാവന, എത്ര ചെറുതാണെങ്കിലും, അത് ആളുകളുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നുവെങ്കില്‍, അത് എന്റെ ജീവിതത്തിലെ ഒരു വലിയ നേട്ടമായിരിക്കും. ആളുകളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ തന്റെ കരിയര്‍ സഹായിക്കുന്നുവെന്നും ജസ്റ്റിന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category