1 GBP = 93.40 INR                       

BREAKING NEWS

1300ഓളം മത്സരാര്‍ത്ഥികളെത്തുന്ന കലാമാമാങ്കം; രാവിലെ 9.30 മുതല്‍ 11 സ്റ്റേജുകളിലായി കലാമത്സരങ്ങള്‍; ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം പ്രോഗ്രാം ഷെഡ്യൂള്‍ പുറത്തിറക്കി; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ലിവര്‍പൂള്‍ ഒരുങ്ങി

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കലോത്സവ ദിനത്തിലെ പ്രോഗ്രാം ഷെഡ്യൂള്‍ സംഘാടക സമിതി പുറത്തിറക്കിയതായി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു. രൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ ലിവര്‍പൂളിലെ ഡി ലാ സല്ലേ അക്കാദമിയില്‍ ഈമാസം 16ന് നടക്കുന്ന ബൈബിള്‍ കലോത്സവത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് പ്രെസ്റ്റന്‍ റീജിയനും ലിവര്‍പൂളിലെ സീറോ മലബാര്‍ സമൂഹവും ചേര്‍ന്നാണ്.

എട്ടര മണിയോടെ രജിസ്‌ട്രേഷന്‍ ഡെസ്‌കില്‍ നിന്നും ലഭ്യമായി തുടങ്ങും. ഒന്‍പതു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരി തെളിയിക്കുന്നതോടെ കലോത്സവത്തിന് ഔദ്യോഗികമായി തുടക്കമാകും. 9.30 മുതല്‍ ആണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പതിനൊന്നു സ്റ്റേജുകളില്‍ ആയിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അഞ്ചു വിഭാഗങ്ങളിലായി പതിനാറു വ്യക്തിഗത ഇനങ്ങളും എട്ടു ഗ്രൂപ്പ് ഇനങ്ങളുമായി 1300ഓളം മത്സരാര്‍ത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്.

രാവിലെ എട്ടു പതിനഞ്ചു മുതല്‍ കലോത്സവ നഗറിലെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഭക്ഷണ ശാലകളില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് ലഭ്യമായി തുടങ്ങും. ബ്രേക്ക് ഫാസ്റ്റ് ആവശ്യമുള്ളവര്‍ സംഘാടക സമിതിയുമായി ബന്ധപ്പെട്ടാല്‍ ബ്രേക്ക്ഫാസ്റ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദീര്‍ഘ ദൂരം യാത്ര ചെയ്തു വരുന്ന എല്ലാവര്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

കലോത്സവ നഗറില്‍ രാവിലെ പത്തര മുതല്‍ എല്ലാ രണ്ടു മണിക്കൂറും ഇടവിട്ട് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി മോണ്‍സിഞ്ഞോര്‍. ജിനോ അരീക്കാട്ട് അറിയിച്ചിട്ടുണ്ട്. പത്തര, പന്ത്രണ്ടര, രണ്ടര, നാലര എന്നിങ്ങനെ നാല് വിശുദ്ധ കുര്‍ബാനകള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരി തെളിയിക്കുന്നതോടെ ആണ് കലോത്സവം ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. മത്സരം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ റീജിയണല്‍ കോഡിനേറ്റര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

തുടര്‍ന്ന് വേദികളില്‍ മത്സരങ്ങള്‍ ആരംഭിക്കും. കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശനിയാഴ്ച ലിവര്‍പൂള്‍ ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച് വോളന്റിയേഴ്‌സ് ടീമിന്റെ വിപുലമായ മീറ്റിങ്ങു നടന്നിരുന്നു. കലോത്സവത്തിന്റെ വിജയത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, വേണ്ട നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു.

കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ വോളന്റീയര്‍ കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. കലോത്സവത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും, മാതാപിതാക്കള്‍ക്കും, കാണികള്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന രീതിയില്‍ വോളന്റിയേഴ്സിനെ വിവിധ കമ്മറ്റികളായി തിരിച്ചു പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി കലോത്സവം ചീഫ് കോഡിനേറ്റേഴ്സ് ആയ സിജി വൈദ്യാനത്ത് 7734303945, റോമില്‍സ് മാത്യു 07919988064 എന്നിവരുമായി ബന്ധപ്പെടുക. ബ്രേക്ക് ഫാസ്റ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി അനില്‍ ജോസഫ് 07848874489, വര്‍ഗീസ് ആലുക്ക 07586458492എന്നിവരുമായി ബന്ധപ്പെടുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category