1 GBP = 97.50 INR                       

BREAKING NEWS

മഴയുടെ മിഴികളില്‍... മഷിയെഴുതിയിട്ട്... രശ്മി പ്രകാശിന്റെ വരികള്‍ പാടി വീണ്ടും ജി വേണു ഗോപാല്‍; കവന്‍ട്രിയിലെ മലയാളി നഴ്സ് വീണ്ടും താരമാകുമ്പോള്‍

Britishmalayali
kz´wteJI³

മഴയുടെ മിഴികളില്‍.... മഷിയെഴുതിയിട്ട്....

പിന്നാരാരുമറിയാതെ നീ മറഞ്ഞു...

സംഗീതാസ്വാദകരുടെ ഇടനെഞ്ചിലേക്ക് കയറി കൂടുകൂട്ടുകയാണ് ഈ വരികള്‍. യുകെ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരിയായ രശ്മി പ്രകാശ് എഴുതി ജി വേണുഗോപാല്‍ ആലപിച്ച ഈ ഗാനം ഇന്നലെയാണ് റിലീസ് ചെയ്തത്. ഏതാനും മണിക്കൂറുകള്‍ക്കൊണ്ടു തന്നെ ആയിരങ്ങള്‍ കണ്ടു കഴിഞ്ഞ 'മഴയുടെ മിഴികള്‍' എന്ന സംഗീത ആല്‍ബം വന്‍ സ്വീകാര്യതയാണ് നേടിയെടുക്കുന്നത്. ഇതോടെ വാര്‍ത്തകളില്‍ നിറയുന്നത് കവന്‍ട്രിയിലെ മലയാളി നഴ്സായ രശ്മി പ്രകാശ് ആണ്. രശ്മി രചിച്ച വരികള്‍ക്ക് സംഗീതമിട്ട് ഗായകന്‍ ജി വേണുഗോപാല്‍ ആലപിച്ച വീഡിയോ ഫേസ്ബുക്ക് വഴി ഇട്ടതോടെയാണ് ഗാനം സംഗീത പ്രേമികള്‍ ഏറ്റെടുത്തത്.

മഴ പെയ്തു തോര്‍ന്ന വഴിയിലൂടെ ഓര്‍മകളുടെ കൈപിടിച്ച് പിന്നിലേക്ക് നടക്കുമ്പോള്‍, മനസ്സില്‍ കോറിയിട്ട വരികള്‍. അതിലെ നനഞ്ഞ മണ്‍പാതകളില്‍, പാതിതുറന്ന മഴയുടെ മിഴികളില്‍ മഷിയെഴുതിയ സ്വപ്നം. പല ഭാവങ്ങളില്‍ പെയ്തൊഴിയുന്ന മഴ. മേഘങ്ങള്‍ക്കിടയിലൂടെ മരങ്ങള്‍ക്ക് മേലെ ചിറകുകള്‍ വിതര്‍ത്തി പെയ്യുന്ന മഴ. മുല്ലവള്ളിയുടെ തളിരിലകളോട് കിന്നാരം പറഞ്ഞു പതിയെ മുല്ലവള്ളി പുണര്‍ന്നു നില്‍ക്കുന്ന കിളിഞ്ഞിലിന്റെ ഉടലില്‍ കുരുങ്ങി ഒഴുകിയൊഴുകി താഴെ പുഞ്ചിരിതൂകി നില്‍ക്കുന്ന കൃഷ്ണതുളസിയില്‍ ഉമ്മ വച്ച് മുറ്റത്തെ പഞ്ചാരമണലില്‍ മറയുന്ന മഴ.

അങ്ങനെ മഴയും പ്രണയവും ഇഴചേരുന്ന നനുത്ത ഓര്‍മ്മകള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്തതാണ്. ആ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ മാധുര്യം പകരുന്നതാണ്  ഈ വീഡിയോ ആല്‍ബം. 'മഴയുടെ മിഴികള്‍' എന്നു പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ അര്‍ച്ചനാ സുരേഷ് എന്ന പെണ്‍കുട്ടിയും അഭിനയിച്ചിരിക്കുന്നു. കൊച്ചിന്‍ യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്നും എംസിഎ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ള അര്‍ച്ചന അഭിനയത്തെ ഏറെ സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ്. വയനാട് സ്വദേശിയായ ഈ പെണ്‍കുട്ടിയ്ക്ക് അഭിനയ മേഖലയില്‍ തന്നെ ഉയരങ്ങളിലേക്ക് പോകുവാനാണ് ആഗ്രഹം. ഹൃദ്യവും സുന്ദരവുമായി വീഡിയോ ദൃശ്യങ്ങളിലൂടെ ഒരു പ്രണയമഴയായി പെയ്തിറങ്ങുന്ന ഗാനം ആസ്വദിക്കാം.

ചെറുപ്പം മുതലേ എഴുത്തിന്റെ വഴികളിലൂടെ നടന്ന രശ്മി വയസ്സു മുതല്‍ സ്‌കൂള്‍ മാഗസിനില്‍ കവിതകള്‍ എഴുതി തുടങ്ങി. സ്‌കൂള്‍ പഠനകാലത്ത് കലാമണ്ഡലം ദേവകി അന്തര്‍ജ്ജനത്തിന്റെ കീഴിലും അതിനു ശേഷം സീത മണി അയ്യരുടെ കീഴിലും നൃത്തം അഭ്യസിച്ചു. സ്‌കൂള്‍, കോളേജ് വേദികളില്‍ തുടര്‍ച്ചയായി നൃത്തം അവതരിപ്പിച്ചിരുന്നു. യുകെയില്‍ കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ എച്ച്ഡിയു നഴ്സ് ആയി ജോലി ചെയ്യുകയാണ് രശ്മി ഇപ്പോള്‍.

അതിനോടൊപ്പം കള്‍ച്ചറല്‍ പ്രോഗ്രാമുകളുടെ സജീവ പ്രവര്‍ത്തകയും ആണ്. ബ്രിട്ടീഷ് മലയാളിയിലും ഫേസ്ബുക്ക് കൂട്ടായ്മയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി എഴുതുന്ന രശ്മിയുടെ രണ്ടുപുസ്തകങ്ങള്‍ (മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങള്‍- നോവലുകള്‍, ഏകം - കവിതകള്‍) കഴിഞ്ഞ വര്‍ഷം (2018) പുറത്തിറങ്ങി. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ തുടര്‍ച്ചയായി മലയാളി മങ്ക, മിസ്സ് കേരള കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ട്രസ്റ്റിയായ രശ്മി, മദേഴ്‌സ് ചാരിറ്റിയുടെ സജീവ പ്രവര്‍ത്തക കൂടിയാണ്. ലണ്ടന്‍ മലയാളം റേഡിയോയില്‍ രശ്മി അവതരിപ്പിച്ചിരുന്ന മാണിക്യവീണ എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള ഗവണ്മെന്റിന്റെ മലയാളം ക്ലാസ്സുകളില്‍ അധ്യാപികയായും രശ്മി പ്രവര്‍ത്തിക്കുന്നുണ്ട്. യുകെയിലെ കവന്‍ട്രിയില്‍ ഭര്‍ത്താവ് രാജേഷ് കരുണാകരനും മകന്‍ ആദിത്യ തേജസ്സ് രാജേഷിനും ഒപ്പം താമസിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category