1 GBP = 93.40 INR                       

BREAKING NEWS

യെച്ചൂരി പ്രസംഗം തുടങ്ങിയത് മലയാള ഭാഷയില്‍; നൂറു ദിനങ്ങള്‍ക്കൊണ്ട് രണ്ടായിരം പേര്‍ അംഗങ്ങളാവട്ടേ... തിങ്ങി നിറഞ്ഞ സദസില്‍ സമീക്ഷാ അംഗത്വ വിതരണം നിര്‍വ്വഹിച്ച് സീതാറാം യെച്ചൂരി

Britishmalayali
ജയന്‍ എടപ്പാള്‍

കവന്‍ട്രി: പ്രൗഢ ഗംഭീരമായ സദസ്സിനെ മുന്‍ നിര്‍ത്തി സീതാറാം യെച്ചുരി സമീക്ഷയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. മലയാളി സമൂഹം ലോകത്തിലെ വിവിധ മേഖലകളില്‍ ചെയ്യുന്ന സംഭാവനകളെ കുറിച്ചും കാലം ആവശ്യപ്പെടുന്ന സാംസ്‌കാരിക കൂട്ടായ്മയെ കുറിച്ചും അദ്ദേഹം സദസ്സിനെ ഓര്‍മ്മപ്പെടുത്തി. യുകെയിലെ മുഴുവന്‍ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകരെയും അംഗങ്ങളാക്കാന്‍ സമീക്ഷയ്ക്ക് കഴിയട്ടെ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മലയാള ഭാഷയില്‍ പ്രസംഗം തുടങ്ങിയ യെച്ചൂരിയുടെ ഉദ്ഘാടന പ്രസംഗം വളരെ ശ്രദ്ധയോടു കൂടിയാണ് തിങ്ങി നിറഞ്ഞ സദസ്സ് ശ്രവിച്ചത്. വിശിഷ്ടാതിഥി ആയി പങ്കെടുത്ത ഹര്‍സെവ് ബൈന്‍സ് മലയാളി സാംസ്‌ക്കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തി. യുകെയില്‍ സാംസ്‌കാരിക സംഘടനകള്‍ ചെയ്യേണ്ട കാര്യങ്ങളും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലെ സാംസ്‌കാരിക സംഘടനകളുടെ ഉത്തരവാദിത്തവും വിശദീകരിച്ചു.

തുടര്‍ന്ന് സംസാരിച്ച സംസാരിച്ച ഇ. ബാലകൃഷ്ണന്‍, ദയാല്‍ ബാരി, ബല്‍വന്ത് സിംഗ് തുടങ്ങിയവര്‍ സമീക്ഷ യു.കെയുടെ വരും കാല പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സമീക്ഷ യൂട്യൂബ് ചാനല്‍, സമീക്ഷ ഫേസ്ബുക്ക് പേജ്, ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പേജ്, സമീക്ഷ വാര്‍ഷിക കലണ്ടര്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

യുകെയിലെ വിവിധ മേഖലകളില്‍ നിന്നും എത്തിയ സമീക്ഷ പ്രവര്‍ത്തകര്‍ക്ക് ശീതോഷ്മളമായ സ്വീകരണമാണ് കവന്‍ട്രിയിലെ സമീക്ഷ പ്രവര്‍ത്തകര്‍ നല്‍കിയത്. സമീക്ഷ കവന്‍ട്രി സെക്രട്ടറി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഘാടക സമിതി ഏവരുടെയും പ്രശംസ ഏറ്റു വാങ്ങി. സംഘാടക സമിതിയില്‍ ഭക്ഷണ വിഭാഗം ഏറ്റെടുത്തു നടത്തിയ പ്രവീണ്‍ വളരെ സ്വാദിഷ്ടമായ ഭക്ഷണമാണ് ഏവര്‍ക്കും നല്‍കിയത്. എബ്രഹാം കുര്യനും ദേശീയ സമിതി ട്രഷറര്‍ കൂടിയായ ഇബ്രാഹിം വാക്കുളങ്ങരയും രജിസ്‌ട്രേഷന്‍ മെമ്പര്‍ഷിപ്പ് ബുക്ക് വിതരണം എന്നിവ ഭംഗിയായി നിര്‍വഹിച്ചു.

സമീക്ഷ യുകെയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളെ സംക്ഷിപ്തമായി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സമീക്ഷ ദേശീയ പ്രസിഡന്റ് ആയ സ്വപ്‌ന പ്രവീണ്‍ അവതരിപ്പിച്ചത് വേദിയിലെ മുഖ്യ പ്രസംഗികര്‍ ഉള്‍പ്പെടെ മുഴുവന്‍ സദസ്സും വളരെ താത്പര്യത്തോടെ കേട്ടിരുന്നു. സമീക്ഷയുടെ ഇത്ര വേഗമുള്ള വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളിയുടെ സ്വാഗത പ്രസംഗത്തോടെയാണ് മെമ്പര്‍ഷിപ്പ് ഉദ്ഘാടന പൊതുയോഗം ആരംഭിച്ചത്.

സമീക്ഷ സെക്രട്ടേറിയറ്റ് മെമ്പര്‍ ആയ ആഷിഖിന്റെ നേതൃത്വത്തില്‍ നടന്ന സമീക്ഷ ടെക്‌നിക്കല്‍ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങി. ആധുനിക യുഗത്തില്‍ സമീക്ഷ ഡിജിറ്റല്‍ ആക്കുകയാണ് ടെക്‌നോളജി ടീമിന്റെ പ്രവര്‍ത്തനമെന്ന് ആഷിഖ് സദസ്സിനെ അറിയിച്ചു. ടെക്‌നോളജി ടീമില്‍ അംഗമായ ഫിഡില്‍, ബൈജു ഗോപിനാഥ് എന്നിവരെയും ദേശീയസമിതി അഭിനന്ദിച്ചു.

സ്‌നേഹ മരിയ എബ്രഹാം, രോഹന്‍ മോന്‍സി എന്നിവര്‍ക്ക് സമീക്ഷയുടെ അംഗത്വം നല്‍കിയിട്ടാണ് നവംബര്‍ 10 മുതല്‍ ഫെബ്രുവരി 20 വരെ നീണ്ടു നില്‍ക്കുന്ന മെമ്പര്‍ഷിപ് ക്യാമ്പയിന് സീതാറാം യെച്ചൂരി തുടക്കം കുറിച്ചത്. യുകെയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും സദസ്സിനെ സ്വര മാധുരി കൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും കീഴടക്കി കവിത ആലപിച്ച സമീക്ഷ കവന്‍ട്രി ബ്രാഞ്ച് അംഗം ശ്രീകാന്ത്, സ്റ്റേജ് സൗണ്ട് സിസ്റ്റം ടീം എന്നിവര്‍ക്ക് സമീക്ഷ സംഘാടക സമിതിക്കുവേണ്ടി ശ്രീജിത്ത് നന്ദി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category