1 GBP = 94.00 INR                       

BREAKING NEWS

ഫുട്ബോള്‍ കളി മാത്രമായിരുന്നില്ല, അത് എന്റെ ജീവിതമായിരുന്നു; കേരളാ ബ്ലാസ്റ്റേഴ്സിനായി നാലു വര്‍ഷം മുമ്പ് ബൂട്ട് അണിഞ്ഞ സുശാന്ത് നായര്‍ വിരമിക്കുന്നു

Britishmalayali
kz´wteJI³

കോഴിക്കോട്: കേരളാ ബ്ലാസ്റ്റേഴ്സിനായി നാലു വര്‍ഷം മുമ്പ് ബൂട്ട് അണിഞ്ഞ് ആരാധകരെ ആനന്ദത്തിലാഴ്ത്തിയ ശേഷം സുശാന്ത് മാത്യു വിരമിക്കുന്നു. ബ്ലാസ്റ്റേഴ്സില്‍ മാത്രമല്ല നിരവധി ടീമുകള്‍ക്ക് വേണ്ടി കളിച്ച സുശാന്ത് ഇന്നലെ തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുക ആയിരുന്നു. നാലു വര്‍ഷം മുമ്പ് കേരളാ ബ്ലാസ്റ്റേഴ്സിനായി സുശആന്ത് മാത്യുവിന്റെ ഇടം കാലില്‍ നിന്ന് പിറന്ന മഴവില്‍ ഗോള്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതോടെയാണ് സുശാന്ത് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ മനസില്‍ കയറി കുടിയിരുന്നത്.

ഫേസ്ബുക്കില്‍ വികാര നിര്‍ഭരമായ കുറിപ്പിലൂടെയാണ് സുശാന്ത് തന്റെ ജീവിതത്തിലെ സങ്കടകരമായ താരുമാനം ആരാധകരെ അറിയിച്ചത്. ജീവിതത്തില്‍ ഒരു കാര്യത്തിനുവേണ്ടി എത്ര പരിശ്രമിക്കുന്നുവോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാന്‍. ഫുട്ബോള്‍ കളി മാത്രമായിരുന്നില്ല, അത് എന്റെ ജീവിതമായിരുന്നു. ഇത്രയും കാലം സ്വപ്നതുല്ല്യമായ ജീവിതമാണ് ഫുട്ബോള്‍ നല്‍കിയത്. കളിച്ച ക്ലബ്ബുകള്‍ക്കും പരിശീലിപ്പിച്ചവര്‍ക്കുമെല്ലാം നന്ദി പറയുന്നു. സുശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

38-കാരനായ മധ്യനിരതാരം കേരള ബ്ലാസ്റ്റേഴ്സ്, പുണെ സിറ്റി, ഗോകുലം കേരള ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 1997-ല്‍ എഫ്.സി. കൊച്ചിനിലൂടെയായിരുന്നു തുടക്കം. വാസ്‌കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ്, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബാംഗാള്‍, നെറോക്ക എഫ്.സി. എന്നീ ടീമുകളിലും അംഗമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category