1 GBP = 93.40 INR                       

BREAKING NEWS

മാന്‍ കുറുകെ ചാടിയത് വരുത്തിവച്ചത് വന്‍ അപകടം; അവധിയാഘോഷിച്ച് ദുബൈലേക്ക് മടങ്ങിയ മലയാളി സംഘത്തിന് നേരെ വാഹനം പാഞ്ഞുകയറി; ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

Britishmalayali
kz´wteJI³

ദുബായ്: ദുബൈയില്‍ വാഹനാപകടത്തില്‍ മലയാളി കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. അല്‍ഐനില്‍ നിന്ന് അവധിയാഘോഷിക്കാന്‍ ദുബായിലെത്തി മടങ്ങുമ്പോവാണ് വാഹനം പാഞ്ഞുകയറി അപകടം സംഭവിച്ചത്. കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകന്‍ രാജേഷ് ബാബു (കണ്ണന്‍ 31) ആണ് മരിച്ചത്. മാവേലിക്കര സ്വദേശി വിനു എ.തോമസ് (28), അനുരാജ് (32), സിബി (30) എന്നിവരെ ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ച്ച രണ്ടിന് ദുബായ് അല്‍ഐന്‍ റോഡിലാണ് അപകടം. റോഡിന് കുറുകെ മാന്‍ ഓടിയതിനെ തുടര്‍ന്ന് ഒരു വാഹനം അപകടത്തില്‍പ്പെടുകയും ഇതു നോക്കാന്‍ തങ്ങളുടെ കാര്‍ നിര്‍ത്തി ചെന്ന കണ്ണനും മറ്റു മൂന്നു പേര്‍ക്കും നേരെ മറ്റൊരു വാഹനം പാഞ്ഞ് കയറുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജേഷ് തത്ക്ഷണം മരിച്ചു.അല്‍ഐനിലെ ഒരു സ്വകാര്യ കെട്ടിട നിര്‍മ്മാണ കരാര്‍ കമ്പനിയിലെ ജീവനക്കാരാണ് നാലു പേരും. വിനു എ.തോമസിന്റെ തലയ്ക്കാണ് പരുക്കേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category