1 GBP = 93.40 INR                       

BREAKING NEWS

ത്രിപുരക്കെതിരെ 14 റണ്‍സിന്റെ ജയത്തില്‍ കേരളം; സച്ചിനും ബേസില്‍ തമ്പിയും കസറി; ജലജിന് നാലു വിക്കറ്റും; ആവേശമായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ത്രിപുരയെ 14 റണ്‍സിന് കേരളം തോല്‍പ്പിച്ചു. 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ത്രിപുരയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മിലിന്ദ് കുമാര്‍ 36 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ത്രിപുരയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തില്‍ ബേസില്‍ തമ്പി മിലിന്ദിനെ പുറത്താക്കി. ഇതോടെ ത്രിപുരയുടെ അവസാന പ്രതീക്ഷയും നഷ്ടമായി. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ജലജ് സക്‌സേനയുടെ ബൗളിങ്ങിന് മുന്നില്‍ ത്രിപുരയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. രണ്ട് വിക്കറ്റുമായി ബേസില്‍ തമ്പി ജലജിന് പിന്തുണ നല്‍കി.

ആദ്യം ബാറ്റു ചെയ്ത കേരളം നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് അടിച്ചു. 28 പന്തില്‍ നാല് വീതം ഫോറും സിക്‌സും അടിച്ച് 58 റണ്‍സ് നേടിയ സച്ചിന്‍ ബേബിയുടെ ഇന്നിങ്‌സായിരുന്നു ഹൈലൈറ്റ്. രോഹന്‍ കുന്നുമ്മല്‍ 30 റണ്‍സ് അടിച്ചു. അവസാന ഓവറുകളില്‍ ബേസില്‍ തമ്പിയുടെ ബാറ്റിങ്ങാണ് കേരളത്തിന്റെ സ്‌കോര്‍ 191-ലെത്തിച്ചത്. 12 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം ബേസില്‍ അടിച്ചെടുത്തത് 22 റണ്‍സാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category