1 GBP = 94.00 INR                       

BREAKING NEWS

തിളച്ച എണ്ണയില്‍ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി

Britishmalayali
kz´wteJI³

റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതിക്ക് തൊഴിലുടമയുടെ കൊടിയ പീഡനം. കെട്ടിയിട്ടും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും തിളച്ചെണ്ണയില്‍ കൈമുക്കിച്ചും യാതൊരു കരുണയുമില്ലാതെയാണ് ഈ യുവതിയെ തൊഴിലുടമ പീഡിപ്പിക്കുന്നത്. പുറംലോകം പോലും കാണാനാവാതെ ഒരു മുറിയില്‍ പൂട്ടിയിടപ്പെട്ട യുവതി ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ലൈവിലെത്തിയതോടെയാണ് കൊടും പീഡനത്തിന്റെ വിവരങ്ങള്‍ പുറം ലോകം അറിയുന്നത്.

താന്‍ നേരിടുന്ന ദുരനുഭവം ഫേസ്ബുക്ക് ലൈവിലെത്തിയാണ് യുവതി പുറം ലോകത്തെ അറിയിച്ചത്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിറകണ്ണുകളോടെയാണ് യുവതി ലൈവിലെത്തിയത്. 15 ദിവസമായി ഭക്ഷണം പോലും നല്‍കാതെയാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നത്. ഇനിയും പീഡനം തുടര്‍ന്നാല്‍ താന്‍ മരിച്ചു പോകുിമെന്നും യുവതി പറയുന്നു. യജമാനന്‍ അറിയാതെ രഹസ്യമായി ലൈവിലെത്തിയാണ് യുവതി തന്റെ ദുരനുഭവം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ യുവതി പോസ്റ്റ് ചെയ്ത വീഡിയോ ആയിരക്കണക്കിന് ആള്‍ക്കാരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മര്‍ദ്ദനവും അടിയും കൂടാതെ ക്രൂരമായ ലൈംഗിക പീഡനവുമാണ് യുവതി അനുഭവിക്കുന്നത്. യാതൊരു ദയയും ഇല്ലാതെ അതി ക്രൂരമായാണ് ഇവര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെയും പൊള്ളലേറ്റ് വികൃതമായ കയ്യുടെയും വീഡിയോ യുവതി ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടു. ഈ രീതിയില്‍ പോയാല്‍ താന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നും രക്ഷിക്കണമെന്നും യുവതി പറയുന്നു. 15 ദിവസം അവര്‍ തന്നെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഭക്ഷണം ഒന്നും തന്നെ തന്നില്ല. തിളച്ച എണ്ണയില്‍ കൈമുക്കി പൊള്ളിച്ചതായും 25കാരിയായ യുവതി പറയുന്നു.


യുവതിയുടെ ഹൃദയസ്പര്‍ശിയായ വീഡിയോ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധത്തിനിടയാക്കിയിടിടുണ്ട്. തൊഴിലുടമ കാണാതെ മുഖത്തിന് അഭിമുഖമായി ഫോണ്‍ പിടിച്ച് രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. രണ്ടു വീടുകളിലായി മാറ്റി മാറ്റി പാര്‍പ്പിച്ചാണ് ഇവര്‍ യുവതിയെ പീഡിപ്പിച്ചത്. ആദ്യത്തെ വീട്ടില്‍ വച്ച് തന്നെ ക്രൂരമായി പീഡിപ്പിച്ചു. അടിക്കുകയും ഇടിക്കുകയും ചെയ്തു. രണ്ടാമത്തെ വീട്ടിലെ അനുഭവവും മറിച്ചായിരുന്നില്ലെന്നും യുവതി പറയുന്നു.

ഞാന്‍ മരിക്കാന്‍ പോകുകയാണെന്നാണ് തോന്നുന്നത്. അടിയും മര്‍ദ്ദനവും ക്രൂര പീഡനവുമാണെന്നും യുവതി പറയുന്നു. എന്നെ രക്ഷിക്കണം. ഇവിടെ നിന്നും എന്നെ രക്ഷപ്പെടുത്തണം എന്നെല്ലാം യുവതി വീഡിയോയില്‍ പറയുന്നു. 1991ന് ശേഷം മൂന്ന് ലക്ഷത്തോളം ബംഗ്ലാദേശി യുവതികളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയത്. എത്രയും പെട്ടെന്ന് ഈ യുവതിയെ ബംഗ്ലാദേശില്‍ തിരിച്ചെത്തിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടി തുടങ്ങി കഴിഞ്ഞു. യുവതിയെ തിരിച്ചു കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിച്ചെങ്കിലും നടക്കുന്നില്ലെന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category