1 GBP = 94.00 INR                       

BREAKING NEWS

കെ ബി ഗണേശ് കുമാര്‍ പിണറായി സര്‍ക്കാറില്‍ മന്ത്രിയാകു മോ? മകനെ മന്ത്രിയാക്കാന്‍ കഴിയുമോയെന്ന സാധ്യതയാരാ ഞ്ഞ് ആര്‍ ബാലകൃഷ്ണ പിള്ള; 'ശരിദൂരമല്ല എന്‍എസ്എസിന് സമദൂരമാണ്' എന്ന സുകുമാരന്‍ നായരെ തിരുത്തിയ പ്രസ്താവന ഗണേശിന് മന്ത്രിപദവി ലക്ഷ്യമിട്ടെന്ന സൂചന; ഇടതു സര്‍ക്കാറിനെ സുകുമാരന്‍ നായര്‍ തുറന്നെതിര്‍ത്തപ്പോഴും ഒപ്പംനിന്ന പിള്ളയുടെ ആവശ്യം തള്ളാനാകാതെ പിണറായിയും; മകന് മന്ത്രി കസേര ലഭിക്കുമെങ്കില്‍ എന്‍എസ്എസിനെ ശത്രു പക്ഷത്ത് നിര്‍ത്തിയാലും കുഴപ്പമില്ലെന്ന ചിന്തയില്‍ പിള്ളയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) വീണ്ടും മന്ത്രി പദവി ഉന്നം വയ്ക്കുന്നു. പാര്‍ട്ടിയുടെ എംഎല്‍എയായ കെ.ബി. ഗണേശ് കുമാറിനെ പിണറായി സര്‍ക്കാരില്‍ മന്ത്രിയാക്കാന്‍ കഴിയുമോ എന്നാണ് പാര്‍ട്ടി ചെയര്‍മാനും മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ നോട്ടം. മുഖ്യമന്ത്രി പിണറായിയെ വിജയനെ പ്രീണിപ്പിച്ച് എങ്ങിനെയും ഗണേശിനെ മന്ത്രിയാക്കി മാറ്റാനാണ് പിള്ളയുടെ ശ്രമം. ശരിദൂരമല്ല എന്‍എസ്എസിന് സമദൂരമാണ് എന്ന പിള്ളയുടെ പ്രസ്താവന ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്തനാപുരത്ത് നിന്നുള്ള എംഎല്‍എയായ ഗണേശ്കുമാറിനെ മന്ത്രിയാക്കാനാണ് പിള്ളയും പാര്‍ട്ടിയും ഒത്തൊരുമിച്ച് ശ്രമിക്കുന്നത്.

സര്‍ക്കാരിനു ഇനി കഷ്ടി രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമേ ബാക്കിയുള്ളൂവെങ്കിലും ഇതിന്നിടയില്‍ ഗണേശിനെ മന്ത്രിയാക്കാന്‍ കഴിയുമോ എന്നാണ് പിള്ളയുടെ നോട്ടം. കഴിഞ്ഞ ദിവസം പാര്‍ട്ടി യോഗം കഴിഞ്ഞയുടന്‍ തന്നെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ലക്ഷ്യമാക്കി പിള്ള പൊട്ടിച്ച വെടി ഇതിനുള്ള സൂചനയായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. യുഡിഎഫ് സര്‍ക്കാരില്‍ എംഎല്‍എയും മന്ത്രിയുമായപ്പോള്‍ സര്‍വ ശക്തിയും സംഭരിച്ച് ഗണേശ് കുമാറിന്റെ മന്ത്രി പദവി തെറുപ്പിച്ച അതേ പിള്ള തന്നെയാണ് ഇപ്പോള്‍ ഇടതുമുന്നണിയില്‍ ഇരിക്കെ ഗണേശിനെ മന്ത്രിയാക്കാന്‍ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലും ഇതിനുള്ള നീക്കങ്ങള്‍ തന്നെയാണ് നടന്നത്. ഗണേശിനെ മന്ത്രിയാക്കാന്‍ പാര്‍ട്ടി ഒരു സബ് കമ്മറ്റിക്കും രൂപം നല്‍കിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശത്രു പക്ഷത്തുള്ള എന്‍എസിനെയാണ് ശരി ദൂരമല്ല സമദൂരമാണ് എന്ന പ്രസ്താവനയോടെ പിള്ളയും തള്ളിക്കളഞ്ഞത്. ശരിദൂരമെന്നത് എന്‍ എസ് എസിന്റെ സംഘടനാപരമായ തീരുമാനമാണോയെന്ന് അറിയില്ലെന്നാണ് പിള്ള പറഞ്ഞത്. മേമ്പൊടിയായി അല്പം പരിഹാസം കൂടി ചേര്‍ക്കാന്‍ പിള്ള മറന്നതുമില്ല. പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റായ താന്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. എന്‍എസ്എസിന്റെത് സമദൂരമാണ് അല്ലാതെ ശരി ദൂരമല്ല. സുകുമാരന്‍ നായരെ തിരുത്തി പിള്ള പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടു ചെയ്യാന്‍ പ്രത്യക്ഷവും പരോക്ഷവുമായി ആഹ്വാനങ്ങള്‍ നിരത്തിയ സുകുമാരന്‍ നായരെ വെട്ടാന്‍ എന്‍എസ്എസിന്റെ പരമാചാര്യനായ മന്നത്തിനെ വരെ ഈ വാര്‍ത്താസമ്മേളനത്തില്‍ പിള്ള കൂട്ട് പിടിക്കുകയും ചെയ്തു. മന്നത്ത് ആചാര്യന്‍ പോലും എന്‍എസ്എസിന്റെ പേരില്‍ വോട്ട് പിടിച്ചിട്ടില്ലെന്നാണ് പിള്ള ഓര്‍മ്മിപ്പിച്ചത്. എല്ലാം പിണറായിയെ പ്രീണിപ്പിക്കാനായി സുകുമാരന്‍ നായര്‍ക്കുള്ള കുത്തായിരുന്നു. എല്ലാത്തിന്റെയും പിന്നില്‍ പിള്ള ലക്ഷ്യം വയ്ക്കുന്ന ഗണേശ് കുമാറിനുള്ള മന്ത്രി പദവിയും.

കേരളാ കോണ്‍ഗ്രസിന്റെ ശക്തി തന്നെ എന്‍എസ്എസും നായര്‍ സമുദായാംഗങ്ങളുമാണ്. ഇത് മുന്നില്‍ നില്‍ക്കെ തന്നെയാണ് ഗണേശ് കുമാറിന്റെ മന്ത്രിയാക്കാനുള്ള ശ്രമത്തില്‍ മറ്റെല്ലാം പിള്ള മറക്കുന്നത്. എന്‍എസ്എസിനെ തത്ക്കാലം ശത്രു പക്ഷത്ത് നിര്‍ത്തിയാലും കുഴപ്പമില്ലാ എന്ന നിലപാടാണ് ഇപ്പോള്‍ പിള്ള കൈക്കൊള്ളുന്നത്. പലതും മറക്കാനും പിള്ള ഇതിനുള്ളില്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ എന്‍എസ്എസ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് യൂണിയന്‍ പിടിച്ചെടുത്തത് സുകുമാരന്‍ നായരുടെ പിന്തുണയോടെയാണ്. സുകുമാരന്‍ നായരുടെ അകമഴിഞ്ഞ ആശീര്‍വാദം ഇതിനു പിന്നിലുണ്ടായിരുന്നു. പത്തനാപുരം എന്‍എസ്എന്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കൂടിയാണ് പിള്ള. പക്ഷെ ഇപ്പോള്‍ സുകുമാരന്‍ നായരെ ഗണേശ്കുമാറിനു വേണ്ടി തള്ളിപ്പറയുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെബി ഗണേശ് കുമാര്‍ ജയിച്ചത് വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ മികച്ച മന്ത്രി എന്ന് പേരെടുത്ത ഗണേശിനെ പിണറായി സര്‍ക്കാര്‍ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല. ഈ കാര്യത്തില്‍ പിള്ള ഇടയും എന്ന് ബോധ്യമായതിനാല്‍ രണ്ടു സ്റ്റെപ്പുകള്‍ പിണറായി വിജയന്‍ ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി എടുത്തു.

കേരളാ കോണ്‍ഗ്രസ് (ബി) എന്ന ഈര്‍ക്കില്‍ പാര്‍ട്ടിയെ ഇടതുമുന്നണി ഘടകകക്ഷിയാക്കി. മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി പിള്ളയെ നിയമിക്കുകയും പലര്‍ക്കും വാരിക്കോരി നല്‍കിയതുപോലെ കാബിനെറ്റ് പദവി നല്‍കുകയും ചെയ്തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പിള്ളയെ പ്രീണിപ്പിക്കാന്‍ എടുത്ത അതേ നിലപാട് തന്നെയാണ് പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ബാലകൃഷ്ണ പിള്ളയെ തണുപ്പിക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. ബാലകൃഷ്ണ പിള്ളയെ ക്യാബിനറ്റ് റാങ്കോടെ അന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു. യുഡിഎഫ് രൂപീകരിച്ച അതേ കോര്‍പറേഷന്‍ നിലനില്‍ക്കെ പിണറായിയും പിള്ളയ്ക്ക് ഇതേ പോസ്റ്റ് തന്നെ നല്‍കി. ഇതോടെ ചിറകൊടിഞ്ഞ പിള്ള തത്ക്കാലം നിശബ്ദനായി ഇടതുമുന്നണിയില്‍ തുടരുകയായിരുന്നു. ഇടമലയാര്‍ കേസില്‍ വി എസ് നടത്തിയ നിയമ യുദ്ധത്തെ തുടര്‍ന്ന് പിള്ള ജയിലിലായി. ജയിലില്‍ നിന്ന് തിരിച്ചെത്തിയ പിള്ളയെ ആണ് യുഡിഎഫ് സര്‍ക്കാര്‍ കാബിനറ്റ് പദവിയോടെ നിയമിച്ചത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സിപിഎമ്മും പിണറായി വിജയനുമാണ് പിള്ളയ്ക്കും അതേ പോസ്റ്റ് തന്നെ നല്‍കിയത്.

ശബരിമല പ്രശ്നത്തില്‍ എന്‍എസ്എസും സര്‍ക്കാരും തമ്മില്‍ ഇടഞ്ഞതോടെ പിണറായിക്ക് മുന്നില്‍ ഉറച്ചു നില്‍ക്കുന്ന നിലപാടാണ് പിള്ള എടുത്തത്. സമയം കിട്ടുമ്പോഴെല്ലാം സുകുമാരന്‍ നായരെ കുത്തി പിള്ള കൂറ് തെളിയിക്കുകയും ചെയ്തിരുന്നു. ബാലകൃഷ്ണ പിള്ളയെയോ ഗണേശിനെയോ പ്രീണിപ്പിക്കേണ്ട അവസ്ഥ തത്ക്കാലം പിണറായി വിജയനോ സിപിഎമ്മിനോ മുന്നിലില്ല. പക്ഷെ ശബരിമല പ്രശ്നം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആഞ്ഞടിക്കും എന്നുള്ളത്കൊണ്ട് എന്‍എസ്എസിനെതിരെ ആഞ്ഞടിക്കാന്‍ പിണറായി വിജയനും സിപിഎമ്മിനും പിള്ളയുടെ സഹായം കൂടി ആവശ്യമുണ്ട്. ഇത് മുന്നില്‍ കണ്ടു കൂടിയാണ് ശബരിമല പ്രശ്നവും സുകുമാരന്‍ നായരുമൊക്കെ രാഷ്ട്രീയ ആയുധമാക്കി പിള്ളയും മാറ്റുന്നത്.

നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം 20 മന്ത്രിമാര്‍ ഇടത് മന്ത്രിസഭയിലുണ്ട്. അതേസമയം പരമാവധി 21 മന്ത്രിമാര്‍ വരെയാകാം. നിലവില്‍ മന്ത്രിമാര്‍ 19-ല്‍ കൂടുതല്‍ പാടില്ലെന്ന ഇടത് മുന്നണി യോഗ തീരുമാനത്തെ മറികടന്നാണ് എം.എം.മണിക്ക് കൂടി മന്ത്രി പദവി നല്‍കി സിപിഎം മന്ത്രിമാരുടെ എണ്ണം ഇരുപത് ആക്കി മാറ്റിയത്. സിപിഐയില്‍ നിന്നുള്ള എതിര്‍പ്പ് മറികടക്കാന്‍ ചീഫ് വിപ്പ് പദവി കാബിനെറ്റ് റാങ്കോടെ നല്‍കി സിപിഐയുടെ വായടിപ്പിക്കുകയും ചെയ്തു. സിപിഐയ്ക്ക് ചീഫ് വിപ്പ് പദവി നല്‍കുകയും കാനം രാജേന്ദ്രന്‍ അത് രണ്ടു കയ്യും കാണിച്ച് സ്വീകരിക്കുകയും ചെയ്തതില്‍ സിപിഐയില്‍ തന്നെ എതിര്‍പ്പ് ശക്തമായിരുന്നു.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ പി.സി.ജോര്‍ജിന് കാബിനെറ്റ് റാങ്ക് നല്‍കിയപ്പോള്‍ വീറോടെ എതിര്‍ത്ത അതേ പാര്‍ട്ടി സെക്രട്ടറിയാണ് മണിയെ മന്ത്രിയാക്കാന്‍ സിപിഎം ചീഫ് വിപ്പ് പദവി നീട്ടിയപ്പോള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതും. അതുകൊണ്ട് തന്നെ നിലവില്‍ മന്ത്രി സഭാംഗങ്ങളുടെ എണ്ണം ഇടതു മുന്നണിയുടെ കണ്ണില്‍ തന്നെ എല്ലാ പരിധിയും അതിലംഘിച്ച് ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സാഹചര്യം മുന്നില്‍ നില്‍ക്കെ തന്നെയാണ് ശബരിമലയും സുകുമാരന്‍ നായരും ആയുധമാക്കി ഗണേശ്കുമാറിന് കൂടി മന്ത്രി പദവി ലഭിക്കുമോ എന്നറിയാന്‍ പിള്ള അരയും തലയും മുറുക്കി ഒരു ശ്രമം കൂടി നടത്തി നോക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category