1 GBP = 94.40 INR                       

BREAKING NEWS

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസര്‍ ഇനി കൊല്ലത്തിനു സ്വന്തം; പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയ സുശ്രീ ഒഡീഷ കേഡറില്‍ ജോയിന്‍ ചെയ്തു; ഭുവനേശ്വറില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ആയി ആദ്യ നിയമനം; സ്വപ്നം സഫലമാക്കാന്‍ മകള്‍ക്ക് പിന്തുണയുമായി നിന്ന പിതാവിനിത് അസുലഭ നിമിഷം; 22ാംവയസില്‍ സിവില്‍ സര്‍വീസ് നേട്ടം കൊയ്ത ഈ യുവത്വം രാജ്യത്തിനെന്നും മുതല്‍കൂട്ട്

Britishmalayali
kz´wteJI³

കൊല്ലം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസര്‍ ഇനി കൊല്ലത്തിനു സ്വന്തം. കൊല്ലം ജില്ലയിലെ മലയോര മേഖലയായ അഞ്ചലില്‍ നിന്നുള്ള എസ് സുശ്രീയാണ് ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് യോഗ്യത നേടി നാടിന് അഭിമാനമായത്. പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയ തിങ്കളാഴ്ച ഒഡിഷ ഐ പി എസ് കേഡറില്‍ ജോയിന്‍ ചെയ്തു. ഭുവനേശ്വറില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് സുശ്രീയുടെ ആദ്യ നിയമനം.

2017ലാണ് ആദ്യശ്രമത്തില്‍ തന്നെ സുശ്രീ സിവില്‍ സര്‍വീസ് സ്വപ്നം സ്വന്തമാക്കിയത്. 151 ആം റാങ്കോടു കൂടി അന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസാകുമ്പോള്‍ സുശ്രീക്ക് പ്രായം വെറും 22 വയസ്. സി ആര്‍ പി എഫില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന അച്ഛന്‍ സുനില്‍ കുമാര്‍ ജോലിയില്‍ നിന്ന് വോളണ്ടയറി റിട്ടയര്‍മെന്റ് എടുത്താണ് സ്വപ്നം സഫലമാക്കാന്‍ മകള്‍ക്ക് പിന്തുണയുമായി എത്തിയത്. ആ പിതാവിന് ഇത് അസുലഭ മുഹൂര്‍ത്തം.

അമ്മ സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപിക. കുട്ടിക്കാലം മുതലേ ചിട്ടയോടെ പഠിച്ചാണ് അപൂര്‍വനേട്ടം സ്വന്തമാക്കിയത്. അഞ്ചല്‍ ശബരിഗിരി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയശേഷം സെന്റ് ജോണ്‍സ് കോളജില്‍ ബിരുദപഠനം. സ്വപ്നമായിരുന്നു സിവില്‍ സര്‍വീസ്. സുശ്രീക്കും കുടുംബത്തിനും. ഇപ്പോഴിതാ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അനിയത്തി ദേവിശ്രീ കൂടി ഉള്‍പ്പെട്ടതാണ് ഈ കൊച്ചു കുടുബം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുശ്രീ തന്റെ സിവില്‍ സര്‍വീസ് സ്വപ്നം സഫലമാക്കാനുള്ള പഠനം ആരംഭിക്കുന്നത്.

സുശ്രീയുടെ അച്ഛന്‍ സുനില്‍ കുമാര്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിന്റെ സീനിയര്‍ സെക്യൂരിറ്റി ഓഫീസര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് നിരവധി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി ഇടപെട്ട പരിചയമാണ് മകളെ ഒരു സിവില്‍ സര്‍വീസുകാരിയാക്കാന്‍ സുനില്‍ കുമാറിന് പ്രചോദനമായത്. കഴിഞ്ഞ നാലു വര്‍ഷമായി മകളുടെ സിവില്‍ സര്‍വീസ് പരിശ്രമത്തിന് പൂര്‍ണ പിന്തുണയുമായി അച്ഛനും കൂടെയുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയിലെ ലൈബ്രറിയും മകളുടെ വിജയത്തിന് സഹായിച്ചെന്നും സുനില്‍കുമാര്‍ പറയുന്നു.

സുനില്‍ കുമാര്‍ - ശ്രീകല ദമ്പതികളുടെ മകളായ സുശ്രീ ഓള്‍ ഇന്ത്യാതലത്തില്‍ 151 റാങ്കും കേരളത്തില്‍ നാലാം റാങ്കും കൊല്ലം ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയാണ് ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് സ്വന്തമാക്കിയത്. സൈനികസേവനത്തിടെ ആറുവര്‍ഷത്തോളം സെപ്ഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലുമുണ്ടായിരുന്നു സുനില്‍കുമാര്‍. 2004 മുതല്‍ 10 വരെ. പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങിന്റെ സുരക്ഷാ സംഘത്തിലെ അംഗം. 2008ല്‍ അന്നു 14 വയസ്സു മാത്രമുണ്ടായിരുന്ന സുശ്രീക്ക് ഒരു ചടങ്ങിനിടെ അന്നത്തെ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങിനും ഭാര്യ ഗുര്‍ചരണ്‍ സിങ്ങിനും ബൊക്കെ സമര്‍പ്പിക്കാനും അവസരമുണ്ടായി. മന്മോഹന്‍ സിങ്ങുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഭാവിയിലെ തന്റെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചതോര്‍ക്കുന്നു സുശ്രീ. സിവില്‍ സര്‍വീസ് എന്നു പറഞ്ഞപ്പോള്‍ സിങ്ങിനു സന്തോഷം. അദ്ദേഹം നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു. അന്നു മനസ്സില്‍ തോന്നിയ പ്രചോദനത്തിന്റെ കൂടി ഫലമാണ് ഇന്നത്തെ നേട്ടമെന്നു പറയുന്നു വിനയത്തോടെ സുശ്രീ.
അച്ഛന്‍ തന്നെയായിരുന്നു സുശ്രീയെ ജീവിതത്തില്‍ മുന്നോട്ടുനയിച്ച ഏറ്റവും വലിയ പ്രചോദനം. നന്നായി പഠിക്കാനും വിജയം വരിക്കാനും നിരന്തരമായി അദ്ദേഹം പ്രേരിപ്പിച്ചു. ജോലിയുടെ ഭാഗമായി വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടുള്ള സുനില്‍കുമാര്‍ സൈനിക സേവനത്തില്‍നിന്നു പിരിയുന്നതുതന്നെ മകളെ സഹായിച്ച് ഉന്നതനിലയിലെത്തിക്കാനും പഠനത്തില്‍ സഹായിക്കാനും. ആസ്സാമിലും മേഘാലയയിലും മുന്‍ ഡിജിപി ആയിരുന്ന എന്‍.രാമചന്ദ്രന്‍ തന്റെ മാര്‍ഗദര്‍ശി ആയിരുന്നെന്നും സുശ്രീ പറയുന്നു. മന്മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തെ കാണാന്‍ വന്ന മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍മാരും ജീവിതത്തിലെ വലിയ ലക്ഷ്യത്തിലേക്ക് ഉറ്റുനോക്കിയ സുശ്രീക്കു പ്രചോദനമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category