1 GBP = 94.40 INR                       

BREAKING NEWS

യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കു ശേഷം ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്; കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് മുന്‍വര്‍ഷത്തെക്കാള്‍ കുറവുണ്ടായത് 98 കോടി രൂപ; വരുമാനം ഇടിച്ചത് സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് ഇതര സംസ്ഥാനത്തെ ഭക്തര്‍ മലചവിട്ടാന്‍ എത്താതിരുന്നത്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീങ്ങുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ബോര്‍ഡ് ദൈനംദിന കാര്യങ്ങള്‍ കഴിച്ചു കൂട്ടുന്നത് സര്‍ക്കാര്‍ നല്‍കിയ 30 കോടി കൊണ്ട്; ഇത്തവണയും കനത്ത സുരക്ഷ ഒരുക്കുന്നത് വരുമാനത്തെ ബാധിക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായത് സംഘര്‍ഷഭരിതമായ മണ്ഡലകാലത്തെ തുടര്‍ന്നായിരുന്നു. ശബരിമല സന്ദര്‍ശിക്കാന്‍ എത്തുന്ന ഭക്തര്‍ ആക്രമിക്കപ്പെടുന്നതു കേസില്‍ പെടുന്നതുമായ സാഹചര്യം ഉണ്ടായി. രാഷ്ട്രീയ വിഷയമായി ബിജെപിയും ഈ വിഷയം ഏറ്റെടുത്തതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനമാണ് ചോര്‍ന്നത്. ശബരിമലയിലെ സംഭവ വികാസങ്ങള്‍ കാരണം ബോര്‍ഡിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് തൊട്ടുമുന്‍വര്‍ഷത്തെക്കാള്‍ 98 കോടിയിലധികം രൂപയുടെ കുറവുണ്ടായി. ഇതോടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ സര്‍ക്കാറിന്റെ സഹായം തേടുകയാണ് ബോര്‍ഡ് ചെയ്തത്. എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് സുപ്രീംകോടതി വിധിച്ചത് 2018 സെപ്റ്റംബര്‍ 28 -നാണ്. തീര്‍ത്ഥാടനകാലത്ത് സംഘര്‍ഷവും പൊലീസ് ഇടപെടലുമുണ്ടായതോടെ ഭക്തരുടെ വരവു കുറഞ്ഞു. നടവരവിനെയും മറ്റു വരുമാനങ്ങളെയും ബാധിച്ചു.

ഇതിന് മുമ്പ് സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ പോലും വരുമാനത്തില്‍ ഇടിവുണ്ടായിരുന്നില്ല. മുമ്പ് മുല്ലപ്പെരിയാര്‍ തര്‍ക്കമുണ്ടായപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞെങ്കിലും വരുമാനത്തെ ബാധിച്ചിരുന്നില്ല. അതേസമയം, കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് മറ്റുസംസ്ഥാനക്കാരുടെ എണ്ണം കുറഞ്ഞത് വരുമാനത്തെ കാര്യമായി ബാധിച്ചു. ദേശീയ തലത്തില്‍ ശബരിമല വിഷയം വര്‍ത്തകളില്‍ നിറഞ്ഞതും തിരിച്ചടി ഉണ്ടാക്കുന്ന കാര്യമായി മാറിയിരുന്നു.

യുവതീപ്രവേശ വിധിയെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കു പുറമേ പ്രളയവും വടക്കന്‍ ജില്ലകളിലുണ്ടായ നിപ ബാധയുമൊക്കെ ബാധിച്ചെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. 2018 ജനുവരിയില്‍ അവസാനിച്ച തീര്‍ത്ഥാടനത്തിലൂടെ 277,42,02,803 രൂപയും ഇക്കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് 178,75,54,333 രൂപയുമാണ് ലഭിച്ചത്. ശബരിമലയിലെ മാത്രമല്ല, സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും വരുമാനത്തില്‍ കുറവുണ്ടായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി രൂപയില്‍ 30 കോടി അടുത്തിടെയാണ് കൈമാറിയത്. ഈ പണം കൊണ്ടാണ് ബോര്‍ഡ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്.

നിലയ്ക്കലില്‍നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ വിടാതിരുന്നതും വരുമാനത്തെ ബാധിച്ചെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കന്നിമാസ പൂജവരെ പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് മാത്രമേ അനുവദിച്ചിരുന്നുള്ളു. കോടതിയുടെ നിര്‍ദേശപ്രകാരം തുലാമാസ പൂജയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ അയച്ചുതുടങ്ങിയതോടെ തീര്‍ത്ഥാടകവരവ് മാത്രമല്ല വരുമാനവും വര്‍ധിച്ചു. കന്നിമാസപൂജയ്ക്ക് ആകെ വരവ് 3,23,21,749 രൂപയായിരുന്നു. തുലാമാസത്തില്‍ ഇത് 8,92,52,198 രൂപയായി ഉയര്‍ന്നു. 2,88,26,926 രൂപയാണ് കാണിക്കയായി കിട്ടിയത്. തീര്‍ത്ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് അയച്ചതാണ് ഈ അന്തരത്തിനു കാരണമെന്നു ബോര്‍ഡും അനൗദ്യോഗികമായി സമ്മതിക്കുന്നു. എന്നാല്‍, മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ അയക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

 

സുരക്ഷിത യാത്രയ്ക്കായി 'സേഫ് സോണ്‍'

ശബരിമല മണ്ഡലക്കാലത്തിന് മുന്നോടിയായി പമ്പയിലും അനുബന്ധപ്രദേശങ്ങളിലും തീര്‍ത്ഥാടകരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കിയുള്ള സേഫ് സോണ്‍ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാകും. വൈകീട്ട് നാലിന് ഇലവുങ്കല്‍ സേഫ് സോണ്‍ മെയിന്‍ കണ്‍ട്രോളിങ് ഓഫീസില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ പദ്ധതി ഉദ്ഘാടനംചെയ്യും. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലപാതകളില്‍ 24 മണിക്കൂറും പട്രോളിങ് നടത്തി അപകടരഹിതമായ തീര്‍ത്ഥാടനകാലം ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം. എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ട് സബ്ഡിവിഷനും പ്രവര്‍ത്തിക്കും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് സോണ്‍ പദ്ധതിപ്രകാരം ഇലവുങ്കല്‍, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡ് പ്രവര്‍ത്തിക്കും. 18 പട്രോളിങ് വാഹനവും മറ്റാവശ്യങ്ങള്‍ക്കായി 21 വാഹനവും ഈ പദ്ധതിയുടെ ഭാഗമാകും എന്ന പ്രത്യേകതയുമുണ്ട്. അപകടമുണ്ടായാല്‍ അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തി, അപകടത്തില്‍പ്പെട്ടവരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആശുപത്രികളിലെത്തിക്കാന്‍ ആരോഗ്യവകുപ്പ്, പൊലീസ് എന്നിവയുടെ ആംബുലന്‍സ് സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 40 ടണ്‍ ഭാരംവരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കല്‍ കേന്ദ്രീകരിച്ച് ടയര്‍ പഞ്ചര്‍/ റിപ്പയര്‍ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 35 വാഹനനിര്‍മ്മാതാക്കളുടെ 90 മെക്കാനിക്കല്‍ ടീമും പ്രവര്‍ത്തന സജ്ജമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category