1 GBP = 94.00 INR                       

BREAKING NEWS

ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി വ്യാഴാഴ്ച്ചയോ അതോ വെള്ളിയാഴ്ച്ചയോ ഉണ്ടായേക്കും; അയോധ്യ കേസിലെ വിധി പ്രസ്താവം പോലെ അവധി ദിവസമായ ശനിയാഴ്ച്ച വിധി പ്രസ്താവിക്കാന്‍ തെരഞ്ഞെടുത്താലും അത്ഭുതമില്ല; അവസാന മണിക്കൂറുകളില്‍ അപ്രതീക്ഷിത തീരുമാനം എടുക്കുന്ന പതിവുള്ള ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മനസില്‍ എന്തെന്ന കാര്യത്തില്‍ ആകാംക്ഷയോടെ കേരളം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രധാന വിധി പ്രഖ്യാപനത്തിന് ശേഷം കേരളം കാത്തിരിക്കുന്ന കോടതി വിധിയാണ് ശബരിമല വിഷയത്തില്‍ വരാനിരിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധി തിരുത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിക്കപ്പെട്ട പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രിംകോടതി ഈ ആഴ്ച്ച വിധി പറഞ്ഞേക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കും മുന്ന് വിധി ഉണ്ടാകുമെന്നാണ് നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗുരു നാനാക്ക് ജയന്തിയുടെ അവധിക്ക് ശേഷം ഇനി കോടതി തുറക്കുന്നത് ബുധനാഴ്ച്ചയാണ്. ഇതോടെ വ്യാഴാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ വിധി ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. അതേസമയം എന്ന് കേസ് പരിഗണിക്കുന്നത് എന്നാണെന്ന ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.

അവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ മൂന്ന് വ്യത്യസ്ത ബെഞ്ചുകളാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്നത്. ആദ്യത്തേത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയും ഉള്‍പ്പെടുന്ന ബെഞ്ച്. ജസ്റ്റിസ് അഖില്‍ ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയര്‍ത്താനുള്ള കൊളീജിയം തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഉള്‍പ്പടെ മൂന്ന് സുപ്രധാന ഹര്‍ജികളാണ് ഈ ബെഞ്ച് പരിഗണിക്കുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ വായു മലിനീകരണത്തെ തുടര്‍ന്ന് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ചുള്ള ഹര്‍ജിയാണ് പരിഗണനയില്‍ ഉള്ള മറ്റൊരു കാര്യം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങുന്നതാണ് ബുധനാഴ്ച ചീഫ് ജസ്റ്റിസ് കോടതിയിലെ രണ്ടാമത്തെ ബെഞ്ച്. കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക ആക്രമങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് ഈ ബെഞ്ച് പരിഗണിക്കുന്നത്. ഉന്നാവ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നേക്കും.


ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും ജസ്റ്റിസ് സൂര്യ കാന്തും അടങ്ങുന്നതാണ് മൂന്നാമത്തെ ബെഞ്ച്. ആദ്യ രണ്ട് ബെഞ്ചുകളും സുപ്രധാനമായ ഹര്‍ജികള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സുപ്രധാന വിധികള്‍ പ്രസ്താവിക്കേണ്ട ബെഞ്ചുകള്‍ രൂപീകരിക്കാന്‍ ഇടയില്ലെന്നാണ് കോടതി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ രഞ്ജന്‍ ഗോഗോയ് പങ്കെടുക്കുന്ന ജഡ്ജസ് ലോഞ്ചിലെ അവസാനത്തെ ഉച്ചവിരുന്ന് ബുധനാഴ്ച്ചയാണ് ഒരുക്കുന്നത്.

വ്യാഴാഴ്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കുന്നത്. അന്ന് മൂന്ന് അംഗ ബെഞ്ച് ഇരിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കുന്ന പ്രത്യേക ബെഞ്ചുകളില്‍ നിന്ന് സുപ്രധാനമായ ചില വിധികളുടെ പ്രസ്താവം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതില്‍ ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികളിലെ വിധിയും ഉണ്ടാകുമോയെന്ന് ബുധനാഴ്ച വൈകീട്ട് മാത്രമേ ഔദ്യോഗികമായി അറിയാന്‍ കഴിയുകയുള്ളു.

ശബരിമല വിധി വ്യാഴാഴ്ച ഉണ്ടായില്ലെങ്കില്‍ പിന്നെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് അവശേഷിക്കുന്ന ഏക പ്രവര്‍ത്തി ദിവസം വെള്ളിയാഴ്ചയാണ്. ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നത്. അയോധ്യ കേസിലെ വിധി പ്രസ്താവം പോലെ അവധി ദിവസമായ ശനിയാഴ്ച്ച ശബരിമല വിധി പ്രസ്താവിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തെരെഞ്ഞെടുത്താലും അത്ഭുതമില്ല. എന്തായാലും ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് കാതോര്‍ത്തിരിക്കയാണ് കേരളം.

അയോധ്യ കേസില്‍ ഭരണഘടന ബെഞ്ച് സ്വീകരിച്ച ഈ നിലപാട് തന്നെ ആകുമോ ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ഭരണഘടന ബെഞ്ചിനും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച രണ്ട് ജഡ്ജിമാര്‍ അയോധ്യ കേസിലെ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലും അംഗം ആണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉം. ശബരിമല യുവതി പ്രവേശന ഉത്തരവ് അനുവദിച്ച് കൊണ്ടുള്ള ഭൂരിപക്ഷ വിധിക്ക് എതിരെ ഭിന്ന അഭിപ്രായം രേഖപെടുത്തിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിനോട് സാമ്യം ഉള്ള നിലപാട് ആണ് വിശ്വാസം, ആചാരം എന്നിവ സംബന്ധിച്ച് അയോധ്യ കേസില്‍ ഭരണഘടന ബെഞ്ച് ഏകകണ്ഠമായി സ്വീകരിച്ചത്. അയോധ്യ കേസില്‍ വിശ്വാസം, ആചാരം എന്നിവയ്ക്ക് നല്‍കിയ പ്രാധാന്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സ്വീകരിക്കുമോ എന്ന് കണ്ടു തന്നെ അറിയിണം. അതേസമയം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധിയില്‍ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് നല്‍കിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category