1 GBP = 94.00 INR                       

BREAKING NEWS

കുഞ്ഞു പെങ്ങള്‍ക്ക് അന്ത്യചുംബനം നല്‍കി വിങ്ങിപ്പൊട്ടി ജോയലും ജോഫിറ്റയും; കൊഞ്ചിക്കാനും ഒപ്പം കളിക്കാനും കുഞ്ഞൂസില്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ നെഞ്ചുപൊട്ടിക്കരഞ്ഞ കുഞ്ഞുങ്ങളെ കണ്ട് കണ്ണുനിറഞ്ഞ് നാട്ടുകാരും; കുഞ്ഞു മാലാഖ ജോവാനയ്ക്ക് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ശാന്തമ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം; ആ കുരുന്നിനോട് എന്തിനീ ചതി ചെയ്തെന്ന് ചോദിച്ചു ലിജിക്ക് ശാപവാക്കുകള്‍ ചൊരിഞ്ഞ് ശാന്തമ്പാറക്കാര്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

രാജകുമാരി: കുഞ്ഞുപെട്ടിയില്‍ പൊതിഞ്ഞ് ജോവാനയുടെ മൃതദേഹം പുത്തടിയിലെ വീട്ടിലേക്ക് എത്തിയപ്പോള്‍ നെഞ്ചുപൊട്ടിക്കരഞ്ഞ ജോയലിനെയും ജോഫിറ്റയെയും കണ്ടു നില്‍ക്കാന്‍ സാധിക്കാതെ ഒരു ജനസഞ്ചയം. എന്തിനാണ് ലിജീ ഈ കുരുന്നിനോട് ഈ കൊടുംകൈ ചെയ്തത് എന്നു ചോദിച്ചു കൊണ്ടുള്ള ശാപവാക്കുകള്‍ ചൊരിഞ്ഞ് നാട്ടുകാരും. ഒന്നിന് പിന്നാലെ മറ്റൊന്നായി ദുരന്തം എത്തിയതോടെ കണ്ണീരിന്റെ ഉപ്പു പടര്‍ന്ന അവസ്ഥയായിരുന്നു എങ്ങും. ജോയലിനും ജോഫിറ്റയ്ക്കും ഒപ്പം കളിക്കാന്‍ ഇനി കുഞ്ഞുപെങ്ങള്‍ കുഞ്ഞൂസില്ലെന്ന യാഥാര്‍ത്ഥ്യം എല്ലാവരുടെയും ഹൃദയം കലക്കുന്നതായി.

തങ്ങളെ താലോലിച്ചു വളര്‍ത്തിയ അച്ഛന്റെ മരണത്തിന് പിന്നാലെ കുഞ്ഞുപെങ്ങളും മരിച്ചെന്ന വാര്‍ത്ത ആ കുരുന്നുകള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതിലും അപ്പുറത്തായിരുന്നു. മുംബൈയില്‍ നിന്നും ഇന്നലെ രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ച ജൊവാനയുടെ മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെയാണ് റിജോഷിന്റെ തറവാടായ മുല്ലൂര്‍ വീട്ടിലേക്ക് എത്തിച്ചത്. കുഞ്ഞു പെങ്ങളുടെ ചേതനയറ്റ മൃതദേഹം അലമുറയിട്ടു കരയുകയായിരുന്നു സഹോദരങ്ങള്‍. ഇവരുടെ പൊന്നോമന ആയിരുന്നു ജൊവാന.

വന്‍ജനാവലി വീട്ടിലും പരിസരത്തും തടിച്ചു കൂടിയിരുന്നു കുറച്ചു ദിവസം മുമ്പ് ചിരിച്ചു കളിച്ചു നടന്ന കുഞ്ഞു ജൊവാന ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം എല്ലാവരുടെയും നെഞ്ചിന്റെ ഭാരം കൂട്ടിയിരുന്നു. നിരവധി പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചതോടെ പത്ത് മണിയോടെ ശാന്തമ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലേക്ക് കൊണ്ടുപോയി. ഇവിടെ പ്രാര്‍ത്ഥനകള്‍ക്കും സംസ്‌ക്കാര ചടങ്ങിനും നേതൃത്വം കൊടുത്തത് ലിജിയുടെ മൂത്ത സഹോദരന്‍ വിജേഷായിരുന്നു. പള്ളിയിലും വന്‍ ജനാവലി തന്നെ തടിച്ചു കൂടിയിരുന്നു.
റിജോഷിനും കുട്ടികളോട് വലിയ ഇഷ്ടമായിരുന്നു. എവിടെ പോയാലും കുട്ടികളെ ഒപ്പംകൂട്ടി എത്തുമായിരുന്നു. ജോയലിന്റെയും ജോഫിറ്റയുടെയും ഭാവി എന്താകുമെന്ന ആശങ്കയും ഇനി കുടുംബാംഗങ്ങള്‍ക്കുണ്ട്. 11 വര്‍ഷം മുമ്പ് പ്രണയിച്ചാണു റിജോഷ് ലിജിയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ലെന്ന് റിജോഷിന്റെ മാതാപിതാക്കള്‍ പറയുന്നു. റിജോഷിനെ കാണാതായതിനു ശേഷം ലിജിയുടെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ 30ന് രാത്രി 11 മണിയോടെ റിജോഷ് വീട്ടില്‍ വന്നിരുെന്നന്നും നാലുമണിയോടെ ജോലിതേടി എറണാകുളത്തിന് പോയെന്നും ലിജി കുട്ടികളോട് പറഞ്ഞിരുന്നു. കുട്ടികള്‍ തറവാട്ടില്‍ വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ ലിജിയെ വിളിച്ച് റിജേഷിനെ പറ്റി അന്വേഷിച്ചെങ്കിലും കള്ളം ആവര്‍ത്തിച്ചു. വഴക്കിട്ടാണ് റിജേഷ് പോയതെന്നും ഫോണ്‍ എറിഞ്ഞു പൊട്ടിച്ചെന്നും ലിജി പറഞ്ഞു.

തുടര്‍ന്ന് ഒന്നാംതീയതി ഇവര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ തന്റെ ഫോണിലേക്ക് റിജോഷ് തൃശൂരില്‍ നിന്നും കോഴിക്കോട് നിന്നും വിളിച്ചെന്ന് ലിജി വീണ്ടും പറഞ്ഞു. പക്ഷേ അതെല്ലാം കളവാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ചെറുപ്പത്തില്‍ തന്നെ ലിജിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് ലിജി പിതാവിനൊപ്പമാണു വളര്‍ന്നത്. സഹോദരന്മാരായ ജിജോഷിനോടും വിജോഷിനോടും നല്ല സ്‌നേഹബന്ധം ആയിരുന്നു കൊല്ലപ്പട്ട റിജോഷിന് ഉണ്ടായിരുന്നത്. മൂത്ത സഹോദരന്‍ വിജേഷ് ലത്തീന്‍ സഭയിലെ െവെദികനാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണു വാസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടു വയസുകാരി ജൊവാനയുമായി മുംെബെ പനവേലിലുള്ള സമീര്‍ ഹോട്ടലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ചയാണ് ഇരുവരെയും വിഷം കഴിച്ച നിലയിലും ജൊവാനയെ മരിച്ച നിലയിലും കണ്ടെത്തിയത്. നിലവില്‍ പൊലീസ് നിരീക്ഷണത്തില്‍ മുംെബെ വാസീയിലുള്ള ജെ.ജെ. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇരുവരും. വസീമിന്റെ നില അല്‍പം മെച്ചപ്പെട്ടിട്ടുണ്ട്. ലിജിയുടെ നിലയിലും മാറ്റമുണ്ട്. എന്നാല്‍ ഇവരുടെ മൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

വസീം റിജോഷിന്റെ വീട്ടില്‍ രാത്രികാലങ്ങളിലടക്കം നിത്യ സന്ദര്‍ശകനായിരുന്നു. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന റോയിയെ റിജോഷിന്റെ ഭാര്യ റിസോര്‍ട്ടില്‍ ജോലിക്കെത്തി രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം പുറത്തറിയുമോയെന്ന് ഭയന്നാകാം തന്നെ പറഞ്ഞയച്ചതെന്ന് മുന്‍ ജീവനക്കാരന്‍ റോയി പറഞ്ഞു.

വസീം െവെകുന്നേരങ്ങളിലടക്കം റിജോഷിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നെന്നും രാത്രികാലങ്ങളില്‍ മണിക്കൂറുകള്‍ തങ്ങുന്നതായി കണ്ടിട്ടുണ്ടെന്നും സമീപവാസികളും പറയുന്നു. മദ്യം കഴിക്കില്ലാത്ത വസീം മിക്ക ദിവസങ്ങളിലും റിജോഷിന് മദ്യം വാങ്ങി നല്‍കുമായിരുന്നെന്നും കഴിഞ്ഞ 30 ന് മദ്യം നല്‍കാമെന്ന് പറഞ്ഞ് വസീം റിജോഷിനെ റിസോര്‍ട്ടിലേയ്ക്ക് വിളിപ്പിച്ചതായും ബന്ധുക്കളും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ വഴിവിട്ട ബന്ധം പുറത്തറിയാതിരിക്കുന്നതിന് പ്രതി വസീം വ്യക്തമായ കണക്കു കൂട്ടലുകളോടെയാണ് റിജോഷിനെ കെലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെ, അറസ്റ്റിലായ പ്രതി വസീമിന്റെ സഹോദരന്‍ ഫഹദിനെ (25) നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ വസീമിനെയും ഫഹദിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതക കേസില്‍ അന്വേഷണം വഴിതിരിച്ച് വിടുന്നതിനും പൊലീസിനെ തെറ്റിധരിപ്പിച്ചതിനും പ്രതി വസീമിന്റെ സഹോദരന്‍ ഫഹദിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന് ശേഷം തൃശൂരില്‍ നിന്നും റിജോഷ് ഭാര്യ ലിജിയെ വിളിച്ചിരുന്നതായി ലിജി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് തെളിവായി ലിജിയെ വിളിച്ച നമ്പര്‍ പൊലീസിന് നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണിന്റെ ഉടമ പ്രതി വസീമിന്റെ സഹോദരന്‍ ഫഹദാണെന്നും കണ്ടെത്തി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category