1 GBP = 97.40 INR                       

BREAKING NEWS

ശബരിമല വിധി വരുന്നത് ബുധനാഴ്ച മുതല്‍ ഏതുദിവസവും; വലിയതോതില്‍ സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിതെളിച്ച കേസില്‍ വിധി വരാന്‍ രണ്ടുനാള്‍ ബാക്കി നില്‍ക്കെ വിദേശത്തേക്ക് പറക്കാനൊരുങ്ങി ഡിജിപി അടക്കം മൂന്നു സുപ്രധാന ഉദ്യോഗസ്ഥര്‍; ലോക് നാഥ് ബെഹ്റ ദുബായിലേക്ക് പറക്കുമ്പോള്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം പരിശീലനത്തിനായി ഇന്റര്‍പോളിലേക്ക്; ഇന്റലിജന്‍സ് മേധാവി യുഎസിലേക്കും; അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്തുള്ള വിദേശയാത്രയ്ക്കെതിരെ വിമര്‍ശനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കേരളം അതീവ ജാഗ്രതയിലാണ്. കാസര്‍കോഡ് ജില്ലയില്‍ നിരോധനാജ്ഞയും നിലവിലുണ്ട്. നവംബര്‍ 11 വരെയാണ് നിയന്ത്രണങ്ങളെങ്കിലും ശബരിമല യുവതീപ്രവേശന വിധി ബുധനാഴ്ച മുതല്‍ ഏതുദിവസവും പ്രഖ്യാപിക്കാം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷാന്തരീക്ഷം കണക്കിലെടുക്കുമ്പോള്‍, വിധി പ്രഖ്യാപനത്തോടനുബന്ധിച്ചും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍, വരും ദിവസങ്ങളില്‍ പൊലീസ് മേധാവി അടക്കമുള്ളവര്‍ സുരക്ഷാ കാര്യങ്ങള്‍ നോക്കാന്‍ കേരളത്തിലുണ്ടാവില്ല. മുഖ്യസ്ഥാനത്തിരിക്കുന്ന മൂന്നുപൊലീസ് ഉദ്യോഗസ്ഥരാണ് വിദേശത്തേക്ക് പറക്കുന്നത്. ഇത് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.

ഡിജിപി ലോക്നാഥ് ബെഹ്റ ദുബായിലേക്കാണ് ചൊവ്വാഴ്ച പറക്കുന്നത്. ഇന്റലിജന്‍സ് മേധാവി എഡിജിപി ടി.കെ.വിനോദ് കുമാര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പോകുകയാണ്. പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം ഇന്റര്‍പോളില്‍ പരിശീലനത്തിനായി പോകുന്നു. സര്‍ക്കാര്‍ ചെലവിലല്ല, സ്വന്തം ചെലവിലാണെന്ന് മാത്രം. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്നു. നിലവില്‍ ട്രാഫിക് വിഭാഗത്തിന്റെ ചുമതലയും കേരള പൊലീസിന് കീഴിലുള്ള സൈബര്‍ ഡോമിന്റെ മേല്‍നോട്ട ചുമതലയും മനോജ് എബ്രഹാമാണ് നിര്‍വ്വഹിക്കുന്നത്.

ശബരിമല യുവതീപ്രവേശന വിധി ബുധനാഴ്ച മുതല്‍ ഏതുദിവസവും പ്രതീക്ഷിക്കാം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നവംബര്‍ 17 ന് വിരമിക്കുന്നതിനാല്‍ അതിനുമുമ്പ് ിവധി പ്രസ്താവമുണ്ടാകുമെന്ന് ഉറപ്പാണ്. പുനഃ പരിശോധനാ ഹര്‍ജികളില്‍ കോടതി എന്തുനിലപാട് സ്വീകരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം. വിധി ഏതുതരത്തിലായാലും സംസ്ഥാനത്തെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് ജാഗ്രത പാലിച്ചേ മതിയാവൂ.

ശബരിമലയില്‍ പത്ത് വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടന ബഞ്ച് പരിഗണിക്കുന്നു. 65 ഹര്‍ജികളാണ് ഈ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 56 എണ്ണം പുനപരിശോധന ഹര്‍ജികളും നാല് എണ്ണം റിട്ട് ഹര്‍ജികളുമാണ്.

കഴിഞ്ഞ സെപ്റ്റംബറിലാണ് എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പറഞ്ഞത്. ഭരണഘടന ബഞ്ചിലെ ഒരേയൊരു വനിത ജസ്റ്റിസ് ആയിരുന്ന ഇന്ദു മല്‍ഹോത്ര ഒഴികെ ബാക്കി നാല് പേരും സ്ത്രീ പ്രവേശനം വേണമെന്നാണ് വാദിച്ചത്. സതി പോലെയുള്ള സാമൂഹികവിപത്തുകളില്‍ ഒഴികെ മതപരമായ വിഷയങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു ഭൂരിപക്ഷവിധിയോട് വിയോജിച്ച് ഇന്ദു മല്‍ഹോത്ര എഴുതിയത്.

വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കുമാണ് ശബരിമല വിധി വഴിവെച്ചത്. സുപ്രീംകോടതി വിധി പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് വാദിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമല കയറാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും പറഞ്ഞു. മല കയറാന്‍ എത്തിയ സ്ത്രീകളെ പക്ഷേ, പല സമയങ്ങളിലായി ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു.

ശബരിമല വിധി പ്രഖ്യാപിക്കാനിരിക്കെ താരതമന്യേന ജൂനിയറായ ഉദ്യോഗസ്ഥനെ ചുമതല ഏല്‍പ്പിച്ച് ഡിജിപി അടക്കം മൂന്നു ഉന്നത ഉദ്യോഗസ്ഥര്‍ വിദേശത്തേക്ക് പറക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, മൂവരും യാത്ര വേണ്ടെന്ന് വയ്ക്കില്ലെന്നാണ് അറിയുന്നത്. എഡിജിപി ടോമിന്‍ തച്ചങ്കരിയും ഉടന്‍ വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നതായി അറിയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category