1 GBP = 94.40 INR                       

BREAKING NEWS

യാത്രാ വിലക്കുള്ളവരുടെ പട്ടികയില്‍ നിന്ന് നവാസ് ഷെരീഫിന്റെ പേര് വെട്ടാതെ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ പകവീട്ടല്‍; ആരോഗ്യസ്ഥിതി വഷളായി ചികിത്സയില്‍ തുടരുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആരോഗ്യനില അതീവ ഗുരുതരം; യാത്രാ വിലക്ക് നീക്കേണ്ട ഉദ്യോഗസ്ഥന്‍ ടൂറിലും; സര്‍ക്കാര്‍ ഇടപടാത്തതോടെ നവാസിന് സഹായവുമായി പാക് മുസ്ലിം ലീഗ് രംഗത്ത്; പിതാവിന് വിഷം കൊടുത്തതാണെന്ന ആരോപണത്തില്‍ ഉറച്ച് നവാസിന്റെ മകനും

Britishmalayali
kz´wteJI³

ലഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ യാത്രാവിലക്ക് നീക്കാതെ സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ തുടരുമ്പോള്‍ നവാസിന്റെ ചികിത്സയ്ക്ക് അടിയന്തര ഇടപടെലുമായി പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്. നവാസ് ഷെരീഫിനെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച്ച വിദേശത്തേക്ക് കൊണ്ടുപോകും. പാക്കിസ്ഥാന്‍ മുസ്ലിംലീഗാണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവച്ചത്. ഇസിഎല്‍ എന്ന പേരില്‍ നടപ്പാക്കിയിരുന്ന നിയന്ത്രണത്തില്‍ നിന്നും നവാസ് ഷെരീഫിന്റെ പേര് പാക്കിസ്ഥാന്‍ ഭരണകൂടം ഇന്ന് എടുത്തു മാറ്റുമെന്നാണ് കരുതപ്പെടുന്നത്.


നവാസ് ഷെരീഫിന്റെ ആരോഗ്യനില വളരെ മോശമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് ലണ്ടനിലേക്കുള്ള യാത്രാ തീരുമാനം അന്തിമമാകുന്നത്. വിദേശത്തേക്ക് കൊണ്ടു പോകാനായി എയര്‍ ആംബുലന്‍സ് സജ്ജമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 22 നാണ് നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവാസ് ഷെരീഫിന് ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും പ്രമേഹവും, രക്തസമ്മര്‍ദ്ദവും കൂടുതലാണെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളുള്ളത്.

വിദഗ്ധ ചികിത്സയ്ക്കായി ഷെരീഫിനെ വിദേശത്തേക്ക് കൊണ്ടു പോകണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും പാക്കിസ്ഥാന്‍ ഇതിന് അനുമതി നിഷേധിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. വിദേശയാത്ര ഇനിയും വൈകിപ്പിച്ചാല്‍ നവാസ് ഷെരീഫിന്റെ ആരോഗ്യ നില അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാരും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇസിഎല്‍ നിയന്ത്രണത്തില്‍ നിന്നും ഷെരീഫിന്റെ പേര് നീക്കാന്‍ തീരുമാനിച്ചത്. യാത്രാ വിലക്കുള്ളവരുടെ പട്ടികയില്‍ നിന്നു ഷെരീഫിന്റെ പേരു നീക്കം ചെയ്യാന്‍ വരുന്ന താമസമാണു ഞായറാഴ്ച രാവിലെ നടത്തേണ്ടിയിരുന്ന യാത്ര മുടക്കിയത്.

ഇതിന് അധികാരമുള്ള നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ചെയര്‍മാന്‍ ജാവേദ് ഇഖ്ബാല്‍ സ്ഥലത്തില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അഴിമതിക്കേസില്‍ 7 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ഷരീഫിനെ ആശുപത്രിയിലാക്കിയത്. ലാഹോര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന വേളയിലാണ് നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

പൂര്‍ണആരോഗ്യവാനായിരുന്ന നവാസ് പെട്ടന്ന് രോഗശയ്യയിലായതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നവാസിന്റെ മകന്‍ ആരോപിച്ചത്. നവാസിന്റെ മകന്‍ ഹുസൈന്‍ ഷെരീഫ്് പിതാവിന് വിഷം കൊടുത്തുവെന്ന സംശയം പ്രകടിപ്പിച്ച് മുന്‍പ് രംഗത്തെത്തിയിരുന്നു. അതേസമയം, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും വഷളായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേരും വ്യത്യസ്ത ജയിലുകളിലായിരുന്നു. ഇരുനേതാക്കളുടെയും ആരോഗ്യനില വഷളായതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്....വിഷം അകത്തുചെന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് നവാസ് ഷെരീഫില്‍ സംഭവിക്കുന്നതെന്ന് മകന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category