1 GBP = 92.80 INR                       

BREAKING NEWS

ബര്‍മിങാം സെന്റ് ജോസഫ് സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു

Britishmalayali
സാബു കാലടി

ബിര്‍മിങ്ഹാം സെന്റ് ജോസഫ് സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഭക്തി നിര്‍ഭരമായി പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ ആഘോഷിച്ചു.  തോമസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലായിരുന്നു വി. കുര്‍ബാനയും വിശുദ്ധന്റെ ഓര്‍മപെരുന്നാളും നടന്നത്.

മൂന്നാം തീയതി ഉച്ചയ്ക്ക് 12.30 മണിയോടെ പള്ളിയില്‍ എത്തിച്ചേര്‍ന്ന യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ തീമോത്തിയോസ് മെത്രാപ്പൊലീത്തായെ വികാരി ഫാ. ഫിലിപ്പ് തോമസ്, ഇടവക വൈസ് പ്രസിഡന്റ് ഷാജി പീറ്റര്‍, ട്രസ്റ്റി മാത്യു വര്‍ഗീസ്, യുകെ കൗണ്‍സിലര്‍ പ്രതിനിധി ബിജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് കത്തിച്ച മെഴുകുതിരികളോടും മുത്തുകുടയുടെ അകമ്പടിയോടും പള്ളിയങ്കണത്തിലേയ്ക്ക് സ്വീകരിച്ചപ്പോള്‍ സാബു കാക്കശ്ശേരിയുടെ നേതൃത്വത്തില്‍ ശുശ്രൂഷക സംഘം രണ്ട് നിരകളായി പള്ളിയുടെ പൂമുഖത്തും തുടര്‍ന്ന് ബര്‍മിങ്ഹാമില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ വിശ്വാസികളുടെ സമൂഹം മെത്രാപ്പൊലീത്തയെ പരിശുദ്ധ ദേവാലയത്തിലേയ്ക്ക് ആനയിച്ചപ്പോള്‍ സാനു ജോസഫ് ജെയ്ബി ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗായക സംഘം പ്രാര്‍ത്ഥനാ ഗീതങ്ങളോടെ സ്വീകരിച്ചു.

മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മിത്വത്തില്‍ പ്രാരംഭപ്രാര്‍ത്ഥനകളും വി. കുര്‍ബാനയും അതോടൊപ്പം പരുമല തിരുമേനിയോടുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. വി. കുര്‍ബാനയുടെ മദ്ധ്യത്തില്‍ കുടുംബങ്ങളുടെയും ഇടവകകളുടെയും പരിശുദ്ധ സഭയുടെയും നവീകരണത്തെക്കുറ്റിച്ചുള്ള ഓര്‍മപ്പെടുത്തല്‍ ഇടവക മക്കള്‍ക്ക് മെത്രാപ്പൊലീത്ത നടത്തുകയുണ്ടായി. വി. കുര്‍ബാനക്ക് ശേഷം മര്‍ത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഫുഡ് ഫെസ്റ്റിവലില്‍ ചാരിറ്റിക്കായി ഏതാണ്ട് ആയിരത്തിനടുത്ത് പൗണ്ട് സമാഹരിക്കാന്‍ സാധിച്ചു.

വി. കുര്‍ബാനാനന്തരം സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ദീര്‍ഘമായ ചര്‍ച്ച സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എബി ഐപ്പുമായി മെത്രാപ്പൊലീത്ത നടത്തുകയുണ്ടായി. ഭക്തസംഘടനകളുടെ പ്രവര്‍ത്തന രീതികളില്‍ മെത്രാപ്പൊലീത്ത തന്റെ സംതൃപ്തി അറിയിച്ചു. യാക്കോബായ സഭയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ഇടവക ഭാരവാഹികളുമായി തിരുമേനി ദീര്‍ഘ നേരം സംഭാഷണം നടത്തുകയുണ്ടായി. യാക്കോബായ സഭയുടെ കേരളത്തിലുള്ള പ്രതിസന്ധികളിലുള്ള ആകുലത ഇടവകാംഗങ്ങളുമായി മെത്രാപ്പൊലീത്ത പങ്കുവെച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category