1 GBP = 94.80 INR                       

BREAKING NEWS

ബിവറേജസില്‍ ക്യൂ നില്‍ക്കുന്നവരെ പട്ടിയെപ്പോലെ തല്ലുന്ന പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുക; വീട്ടില്‍ കയറ്റാനാവാത്തതിനാല്‍ ഒളിച്ചിരുന്ന് കഴിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കൊപ്പം കുടികേന്ദ്രം ഒരുക്കുക; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കടലാസില്‍ പൊതിഞ്ഞ കുപ്പിയില്‍ ബിയര്‍ വിതരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക; കേരളത്തില്‍ പബ്ബുകള്‍ തുറക്കാന്‍ ആലോചിക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രിയോട് പറയാനുള്ളത്..

Britishmalayali
kz´wteJI³

കേരളത്തില്‍ ആവശ്യമെങ്കില്‍ പബ്ബുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാത്രി ജോലിക്ക് ശേഷം ക്ഷീണം വരുമ്പോള്‍ ഒന്ന് മദ്യപിക്കാന്‍ അവസരം കൊടുക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ മദ്യവിരുദ്ധതയുടെ കപട മുഖം കാത്തുസൂക്ഷിക്കേണ്ട ഒരു കാര്യവും ഇല്ല എന്നും അതുകൊണ്ട് തന്നെ അത്തരം അവസരങ്ങള്‍ തുറന്ന് കൊടുക്കേണ്ടത് ആവശ്യമാണ് എന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍. മദ്യവിരുദ്ധതയും മദ്യ വിരോധവുമൊക്കെ രാഷ്ട്രീയമായ ഒരു ആശയം എന്നതിനപ്പുറത്തേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന സംവിധാനമേയല്ല.

ഒരാള്‍ മദ്യപിക്കാന്‍ തീരുമാനിച്ചാല്‍ ഏതെല്ലാം നിയമങ്ങള്‍ അത് നിരോധിച്ചാലും എങ്ങനെയും അത് സംഘടിപ്പിച്ച് മദ്യപിക്കാന്‍ അയാള്‍ക്ക് കഴിയും എന്നത് ചരിത്രം തെളിയിച്ചിട്ടുള്ള യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ മദ്യം സുലഭമാണെങ്കില്‍ മദ്യത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വില പിടിച്ച് നിര്‍ത്തുന്നതിനും ഉപകരിക്കും. അതേസമയം, അത് നിയമവിധേയമല്ലെങ്കില്‍ വ്യാജമദ്യം ഒഴുകുന്നതിനും സര്‍ക്കാരിന് അഞ്ച് നയാപൈസ നികുതി കിട്ടാതെ തന്നെ വിലകൂടിയ മദ്യം കറുത്ത വിപണിയില്‍ പ്രചരിക്കുന്നതിനും കാരണമാകും. അത്കൊണ്ട് തന്നെ തുറന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമാനുസൃതമായ മദ്യവില്‍പ്പനയോട് ആദ്യമേ എന്റെ യോജിപ്പ് അറിയിക്കട്ടെ.

അതേസമയം, മദ്യോപയോഗം ഗൗരവമായി കാണുന്നതിനും സാധാരണ കുടുംബങ്ങളുടെ ബജറ്റ് തകര്‍ക്കുന്ന തരത്തിലേക്കും അഡിക്ഷനാകുന്ന തരത്തിലേക്കും അത് വ്യാപിക്കാതിരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഭരണകൂടം നടപ്പിലാക്കേണ്ടതുമുണ്ട്. പബ്ബ് തുറക്കുന്നതിനുള്ള മഹാമനസ്‌കത കാണിക്കുന്നതിന് മുമ്പ് ഇപ്പോള്‍ ഇവിടെ ലഭ്യമായിരിക്കുന്ന മദ്യം മര്യാദക്ക് വില്‍ക്കുന്നതിനും മര്യാദക്ക് ഉപയോഗിക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കിക്കൊടുക്കേണ്ട ബാധ്യതയാണ് ഈ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. സംസ്ഥാന ഖജനാവിലേക്ക് ഏറ്റവുമധികം നികുതി നല്‍കുന്ന ഈ മദ്യം ഉപയോഗിക്കുന്നവരെ വെറും ഏഴാംകൂലികളായി കരുതി അവരോട് നീചമായ സമീപനം പുലര്‍ത്തുന്ന സര്‍ക്കാരിന്റെയും എക്സൈസ് വകുപ്പിന്റെയും ക്രൂരമായ നടപടികള്‍ക്ക് ആദ്യം തടയിടണം. 200 ശതമാനം നികുതി കൊടുത്ത് ബിവറേജസ് കോര്‍പ്പറേഷനില്‍ പോയി മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന സാധാരണക്കാരനോട് എത്ര ക്രൂരമായാണ് ഈ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെരുമാറുന്നത്.


ഒമ്പത് മണിക്ക് മദ്യക്കട അടയ്ക്കുന്നതിന് മുമ്പ് ക്യൂവില്‍ നില്‍ക്കുന്നവരെ പിരിച്ചുവിടുന്നതിന് വേണ്ടി ലാത്തിച്ചാര്‍ജ്ജ് നടത്തുന്ന പൊലീസുകാരാണ് ഈ നാട്ടില്‍ ഉള്ളതെന്ന് മറക്കരുത്. ഒരിക്കലെങ്കിലും ഒമ്പത് മണിക്ക് പോയി ക്യൂ നിന്നിട്ട് പിരിച്ചുവിടുന്നതിന് വേണ്ടി നീളംകൂടിയ ചൂരല്‍ ലാത്തികൊണ്ട് അടികിട്ടാത്ത ഒരു കുടിയന്മാരും നമ്മുടെ നാട്ടില്‍ ഉണ്ടാകുകയില്ല. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോലും ഒരു സമയത്ത് ചെന്ന് ക്യൂ നിന്നാല്‍ അവര്‍ക്ക് അവകാശം ലഭിക്കവെ ഒമ്പത് മണിക്ക് ക്യൂ നില്‍ക്കുന്നവന്‍ കടയടക്കേണ്ടതിന്റെ പേരില്‍ തല്ല് കൊള്ളേണ്ടിവരുന്ന സാഹചര്യം ആദ്യം അവസാനിപ്പിക്കട്ടെ. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category