1 GBP = 97.50 INR                       

BREAKING NEWS

സാംസ്‌കാരിക തലത്തില്‍ മുഴുവന്‍ മലയാളികളോടും ഐക്യപ്പെടുവാന്‍ സീതാറാം യെച്ചൂരിയുടെ ആഹ്വാനം; ചേതന യുകെ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് സമാപനം

Britishmalayali
ലിയോസ് പോള്‍

ബോണ്‍മൗത്ത്: ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി  കേരളപ്പിറവി ആഘോഷം ഡോര്‍സെറ്റ് കൗണ്ടിയിലെ ബോണ്‍മൗത്തില്‍ സംഘടിപ്പിച്ചു. ചേതന യുകെ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം മുന്‍ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗത്തിന്റെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉത്ഘാടനം ചെയ്തു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം പിന്നീട് നവോദ്ധാന വഴികളിലൂടെ സഞ്ചരിച്ചു ഇന്ന് മറ്റൊരു ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും തന്നെ അവകാശപ്പെടാന്‍ കഴിയാത്ത മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നു സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തും, പൊതുജന ആരോഗ്യരംഗത്തും വിവര സാങ്കേതിക രംഗത്തുമെല്ലാം കേരളം കൈവരിച്ച നേട്ടങ്ങള്‍ എടുത്തു പറയേണ്ടതാണ്. സ്ത്രീ മുന്നേറ്റങ്ങളും, ശിശു ക്ഷേമ കാര്യങ്ങളിലുമടക്കം സാമൂഹ്യമായി ഓരോ ദിനവും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന് ജാതിക്കും മതത്തിനും കക്ഷി രാഷ്ട്രീയത്തിനും അതീതമായി മികച്ച പിന്തുണ നല്‍കണമെന്നും, ബ്രിട്ടനിലെ മുഴുവന്‍ മലയാളികളും സാംസ്‌കാരിക തലത്തില്‍ ഐക്യപ്പെടണമെന്നും സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു.

ആന്ധ്രാ പ്രദേശ് കേഡറിലെ മലയാളിയായ ഐഎഎസ് ഓഫീസര്‍ ബാബു അഹമ്മദ് ഐഎഎസ്, വിശിഷ്ടാതിഥിയായി യോഗത്തില്‍ പങ്കെടുത്തു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ കേരളം അകപ്പെട്ടപ്പോള്‍, കേരളസമൂഹം ഒറ്റക്കെട്ടായി നിന്ന് ആ മഹാപ്രളയത്തെ അതിജീവിച്ചതിനെ അനുസ്മരിച്ചു കൊണ്ടും; സാമ്പത്തികമായും, സാങ്കേതിക ഉപദേശങ്ങളായും ആന്ധ്രാ ഗവണ്‍മെന്റിന്റെ ഭാഗമായി നിന്ന് കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകള്‍ പങ്കു വച്ചുകൊണ്ടും അദ്ദേഹം സംസാരിച്ചു.

കേരള പോലീസില്‍ സേനയിലെ മികച്ച പ്രവര്‍ത്തനത്തിന് രാഷ്ട്രപതിയില്‍ നിന്നും മെഡല്‍ കരസ്ഥമാക്കിയ ചേതന യുകെയുടെ ആദ്യ പ്രസിഡന്റ് സുനില്‍ ലാലിനെ സമ്മേളന വേദിയില്‍ സീതാറാം യെച്ചൂരി മെമെന്റോ നല്‍കി ആദരിച്ചു. കൂടാതെ, ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തി വരുന്ന അമ്മ ചാരിറ്റിയെയും, ചാരിറ്റി ഫണ്ട് റൈസിംഗിന് വേണ്ടി സ്‌കൈ ഡൈവിംഗ് നടത്തി മലയാളികളുടെ  അഭിമാനമായി മാറിയ ജോയല്‍ മനോജിനെയും ചടങ്ങില്‍ യെച്ചൂരി മൊമെന്റോ നല്‍കി അനുമോദിച്ചു. മാത്രമല്ല, ചേതന യുകെയ്ക്ക് വേണ്ടി ഗ്രാഫിക് ഡിസൈന്‍സ് ചെയ്ത അനൂപിനെയും, കലാപ്രകടങ്ങളിലൂടെ ചേതനയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ വേദിയെ സമ്പുഷ്ടമാക്കിയ മുഴുവന്‍ കലാകാരന്മാരെയും കലാകാരികളെയും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

തുടര്‍ന്ന് യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയുടെ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് റെമി ജോസഫ് തുടങ്ങിയവര്‍ ചേതനയുടെ പത്താം വാര്‍ഷികത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് സംസാരിച്ചു. ചേതന യുകെ സെക്രട്ടറി ലിയോസ് പോള്‍ സ്വാഗതവും, ട്രഷറര്‍ ശ്രീകുമാര്‍ നന്ദിയും പറഞ്ഞ സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ബ്രിട്ടനിലെ വിവിധങ്ങളായ പ്രദേശങ്ങളില്‍ നിന്നും വന്ന കലാകാരന്മാരും കലാകാരികളും അണിനിരന്ന, സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാസന്ധ്യ സദസ്യര്‍ക്ക് ഒരു വര്‍ണ്ണ വിസ്മയമായി തന്നെ അനുഭവപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category