1 GBP = 94.00 INR                       

BREAKING NEWS

ബ്രക്സിറ്റ് പാര്‍ട്ടി പിന്മാറി യതോടെ 14 പോയന്റ് ലീഡുമായി ടോറികളുടെ കുതിപ്പ്; ബോറിസിന് 42 ശതമാനം പിന്തുണ ഉറപ്പിക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 28 ശതമാനം മാത്രം

Britishmalayali
kz´wteJI³

ലണ്ടന്‍:  ടോറികള്‍ക്ക് വേണ്ടി ബ്രക്സിറ്റ് പാര്‍ട്ടി വഴിമാറിയതോടെ ജെറമി കോര്‍ബിനെ പിന്നിലാക്കി 14 പോയിന്റിന്റെ ലീഡുമായി ബോറിസ് ജോണ്‍സനും ടോറികളും കുതിക്കുന്നു. 2017ല്‍ ടോറികള്‍ വിജയിച്ച സീറ്റുകളില്‍ മത്സരിക്കില്ലെന്ന് നിഗേല്‍ ഫാരേജ് വ്യക്തമാക്കിയതിന് പിന്നാലെ ടോറികള്‍ക്കുള്ള പിന്തുണ കൂടിക്കൂടി വരികയാണ്. ഡിസംബര്‍ 12ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് വേണ്ടി ബ്രെക്സിറ്റ് പാര്‍ട്ടി പിന്മാറുകയാണെന്ന് ഇന്നലെ ഫാരേജ് വ്യക്തമാക്കിയിരുന്നു. ബ്രക്സിറ്റ് പാര്‍ട്ടി 317 മണ്ഡലങ്ങളില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി.

ബ്രക്സിറ്റ് പാര്‍ട്ടിയുടെ ഈ താരുമാനം ബ്രിട്ടന്റെ തിരെഞ്ഞെടുപ്പ് പ്രചരണത്തില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രക്സിറ്റ് പാര്‍ട്ടിയും തിരഞ്ഞെടുപ്പ് പ്രചരണവുമായി നിന്ന കാലത്ത് ലേബറും ടോറികളും തമ്മിലുള്ള അകലം കുറഞ്ഞ് വന്നിരുന്നു എങ്കില്‍ ഇന്ന് ടോറികള്‍ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  ഈ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന യൂഗോവ് സര്‍വ്വേയില്‍ 14 പോയന്റിന്റെ ലീഡാണ് ടോറികള്‍ നേടിയിരിക്കുന്നത്. അതായത് ബോറിസ് ജോണ്‍സണ്‍ 42 ശതമാനം പിന്തുണ ഉറപ്പിക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 28 ശതമാനം ജന പിന്തുണ മാത്രമാണ് ഉള്ളത്.

കഴിഞ്ഞ ആഴ്ച തന്നെ ഫാരേജിന്റെ പിന്തുണ ആറ് പോയന്റായി ഇടിഞ്ഞിരുന്നു. ഇതോടെ ബ്രക്സിറ്റ് പാര്‍ട്ടിക്കുള്ള പിന്തുണ നാലു പോയന്റായി പുതിയ സര്‍വ്വേയില്‍ ഇടിഞ്ഞു. അതേസമയം ലിബറല്‍ ഡെമോക്രാറ്റ്സിന്റെ പിന്തുണ 15 ശതമാനമാണ്. അതേസമയം 10 ഡൗണിങ് സ്ട്രീറ്റില്‍ ബോറിസ് ജോണ്‍സന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ നിഗേല്‍ ഫാരേജ് കാരണക്കാരനായിട്ടുണ്ടെന്നും ദി ടൈംസ് നടത്തിയ യൂഗോവ് പോളില്‍  വ്യക്തമാക്കുന്നു.

ടോറികളും ലേബറും തമ്മിലുള്ള അന്തരം കുറഞ്ഞ് വരികയാണെന്നും ലേബറിനേക്കാളും ആറ് പോയന്റ് മുന്നില്‍ മാത്രമാണ് ടോറികള്‍ ഉള്ളതെന്നും സര്‍വ്വേ ഫലം പുറത്ത് വന്നതിന് തൊട്ട് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിക്കൊണ്ടുള്ള നിഗേല്‍ ഫാരേജിന്റെ അമ്പരപ്പിക്കുന്ന തീരുമാനം പുറത്ത് വന്നത്. ഇതോടെ ടോറികള്‍ കുതിക്കുക ആയിരുന്നു. ആ സര്‍വേയില്‍ കണ്‍സര്‍വേറ്റീവ്സിന് 35 ശതമാനം പിന്തുണയും ലേബറിന് 29 ശതമാനം പിന്തുണയുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ നിരവധി സര്‍വ്വേകളില്‍ ജോണ്‍സന്റെ പിന്തുണ ജെറമി കോര്‍ബിന്റെ ഇരട്ടിയായി ഉയരുകയായിരുന്നു.

ടോറികള്‍ക്ക് വേണ്ടി വഴിമാറനുള്ള ഫാരേജിന്റെ തീരുമാനം പുറത്ത് വന്നതോടെ യൂഗോവ് സര്‍വ്വേകളിലും മറ്റും വന്‍ പിന്തുണ നേടിയിരുന്ന ബ്രക്സിറ്റ് പാര്‍ട്ടിയുടെ പിന്തുണ നാലു ശതമാനമായി നിലം പൊത്തുകയായിരുന്നു. ഈ വര്‍ഷം ആദ്യം ബ്രക്സിറ്റ് പാര്‍ട്ടി ജന്മമെടുത്തതിന് ശേഷം ഇതാദ്യമായാണ് പിന്തുണ ഇത്രകണ്ട് ഇടിയുന്നത്. ഇതോടെ ബ്രക്സിറ്റ് പാര്‍ട്ടിയില്‍ നിന്നും ടോറികള്‍ നേരിട്ട ഭീഷണി ഇല്ലാതായി. ഇത് ബോറിസ് ജോണ്‍സന് ഗുണമാവുകയും ചെയ്തു. യൂഗോവ് പോളില്‍ എസ്എന്‍പി മൂന്ന് ശതമാനവുംമ, പ്ലെയ്ഡ് സിമ്റു ഒരു ശതമാനവും ഗ്രീന്‍ പാര്‍ട്ടി നാല് ശതമാനവും പിന്തുണ നേടി. നവംബറില്‍ നടന്ന സര്‍വ്വേഷന്‍ സര്‍വ്വേയില്‍ ബ്രക്സിറ്റ് പാര്‍ട്ടി പത്ത് ശതമാനവും ലിബറല്‍ ഡെമോക്രാറ്റ്സ് 17 ശതമാനവും പിന്തുണ നേടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category