1 GBP = 94.00 INR                       

BREAKING NEWS

പരിശീലനത്തിന് വൈകിയാല്‍ 20,000 പൗണ്ട് പിഴ; മീറ്റിങിന് വൈകുന്ന ഓരോ മിനിറ്റും 500 പൗണ്ട് പിഴ; ഫോണ്‍ ബെല്ലടിച്ചാല്‍ 1000 പൗണ്ടും അടക്കണം; പരിക്കോ രോഗമോ അറിയിച്ചില്ലെങ്കില്‍ 10,000 പൗണ്ടും പിഴ: ലണ്ടനില്‍ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബിലെ കളിക്കാര്‍ക്ക് പരിശീലകന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഞെട്ടിക്കുന്ന പിഴ വിവരം പുറത്ത്

Britishmalayali
kz´wteJI³

ലണ്ടന്‍: കൃത്യനിഷ്ടയുടെ കാര്യത്തില്‍ അല്‍പ്പം കാര്‍ക്കശ്യക്കാരനാണ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബിലെ കളിക്കാരുടെ പരിശീലകന്‍. പരിശീലകന്റെ നിര്‍ദേശങ്ങളെ കൃത്യമായി പാലിച്ചില്ലെങ്കില്‍ കനത്ത പിഴ അടയ്ക്കേണ്ടതായും വരും. എന്നാല്‍ പരിശീലകന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ വിവരങ്ങള്‍ പുറത്ത് വന്നതോടെ മൂക്കത്ത് വിരല്‍ വെയ്ക്കുകയാണ് കേള്‍ക്കുന്നവര്‍. പരിശീലനത്തിന് വൈകിയാല്‍ 20,000 രൂപയാണ് പിഴയടക്കേണ്ടത്. മാത്രമല്ല പിഴയുടെ ലിസ്റ്റ് പൗണ്ടുകളുമായി ഇനിയും നീളുന്നു. ചെല്‍സിയുടെ കോച്ച് ആയ ഫ്രാങ്ക് ലാംപേര്‍ഡ് ആണ് പരിശീലകര്‍ക്ക് എങ്ങും കേള്‍ഡക്കാത്ത തരം പിഴകള്‍ ചുമത്തിയിരിക്കുന്നത്. പരിശീലനത്തിന് വൈകിയെത്തുന്നതിന് മുതല്‍ പരിക്കോ രോഗമോ അറിയിക്കാതിരുന്നാല്‍ പോലും കനത്ത പിഴയാണ് അടക്കേണ്ടത്.

കളിക്കാര്‍ പരിശീലനത്തിന് വൈകി എത്തിയാല്‍ 20,000 പൗണ്ട് പിഴയടക്കണം. മീറ്റിങിന് വൈകി എത്തിയാല്‍ വൈകുന്ന ഓരോ മിനിറ്റിന് വീതം 500 പൗണ്ട് പിഴയൊടുക്കണം. മീറ്റിങിനിടയില്‍ ഫോണ്‍ ബെല്ലടിച്ചാല്‍ 1000 പൗണ്ടാണ് പിഴ. പരിക്കോ രോഗമോ അറിയിക്കാതിരുന്നാല്‍ 10,000 പൗണ്ടും പിഴയൊടുക്കണം. ഇതടക്കം ആരും ഞെട്ടിപ്പോകുന്ന കര്‍ശനമായ അച്ചടക്ക നിയമങ്ങളാണ് ലാംപേര്‍ഡ് കളിക്കാര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിനിങ് ഗ്രൗണ്ടില്‍ലാണ് ഈ പിഴയുടെ ലിസ്റ്റ് ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നത്.

ടീം മീറ്റിങിന് വൈകുന്ന ഓരോ മിനറ്റിനും കളിക്കാര്‍ക്ക് 500 പൗണ്ടാണ് പിഴ എങ്കില്‍ ട്രീറ്റ്മെന്റ്, മെഡിക്കല്‍ അപ്പോയിന്റ്മെന്റ്, കളിയുള്ള ദിവസങ്ങളില്‍ ബസില്‍ കയറാന്‍ താമസിക്കുക എന്നിങ്ങനെയുള്ള അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്ക് 2500 പൗണ്ടാണ് പിഴ. ടീം മീറ്റിങിനിടയിലോൗ ഭക്ഷണം കഴിക്കുന്നതിനിടയിലോ ഫോണ്‍ ബെല്‍ അടിക്കുകയാണെങ്കില്‍ 1000 പൗണ്ട് പിഴയൊടുക്കണം. പരിക്കോ രോഗമോ കാരണം ഒരു ദിവസം പറയാതെ ലീവ് എടുക്കുകയോ പരിശീലനത്തിനും 90 മിനറ്റ് മുമ്പേ പരിക്കോ രോഗദമോ ഉള്ളതായി അറിയിക്കാതിരിക്കുകയോ ചെയ്താല്‍ കളിക്കാര്‍ 10,000 പൗണ്ട് പിഴയായി ഒടുക്കണം.

പിഴകള്‍ എല്ലാം തന്നെ കൃത്യമായി നിരീക്ഷിക്കുകയും ലാംപേര്‍ഡിന്റെ സ്റ്റാഫുകള്‍ കളിക്കാരില്‍ നിന്നും പണം കൃത്യമായി തന്നെ ഈടാക്കുകയും ചെയ്യും. മാത്രമല്ല 14 ദിവസത്തിനുള്ളില്‍ പിഴ ഒടുക്കിയില്ലെങ്കില്‍ പിഴ ഇരട്ടിയായി ഉയരുകുയും ചെയ്യും. ഇങ്ങനെ പിഴ ഇനത്തില്‍ ഈടാക്കുന്ന പണമെല്ലാം ചാരിറ്റിക്കും ടീം ആക്ടിവിറ്റികള്‍ക്കും വേണ്ടിയാണ് ചിലവാക്കുന്നത്. മാത്രമല്ല ലാംപേര്‍ഡിന്റെ ഈ ഫൈന്‍ ചാര്‍ട്ട് പ്രകാരം ഔദ്യോഗികപരമാായ കാര്യങ്ങള്‍ക്കല്ലാതെ ഏജന്റ്സിനെയും ട്രെയിനിങ് ഗ്രൗണ്ടില്‍ നിന്നും നിരോധിച്ചിരിക്കുന്നു. മാത്രമല്ല ഓഫ് ദിവസങ്ങളില്‍ പോലും കളിക്കാര്‍ക്ക് വിദേശ രാജ്യങ്ങളിലേക്കും മറ്റും യാത്ര ചെയ്യണമെങ്കില്‍ കൂടി കളിക്കാര്‍ ആ വിവരം കാലേകൂട്ടി അറിയിക്കുകയും വേണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category