1 GBP = 92.80 INR                       

BREAKING NEWS

19 റോള്‍സ് റോയിസ് കാറുകളും അനേകം ബിഎംഡബ്ല്യു കാറുകളും വാങ്ങി 14 ഭാര്യമാരെ സുഖിപ്പിച്ച് ഒരു രാഷ്ട്ര തലവന്‍; ഭാര്യമാരുടെ ആഡംബര കാറുകള്‍ക്ക് മാത്രം ചിലവാക്കുന്നത് 120 കോടി രൂപ; ലോകത്തെ ധൂര്‍ത്തിന്റെ പര്യായമായി സ്വാസിലാന്‍ഡ് രാജാവ്

Britishmalayali
kz´wteJI³

സ്വാസിലാന്‍ഡ്: ഭാര്യമാരെ സുഖിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് സ്വാസിലാന്‍ഡ് രാജാവ്. തന്റെ 14 ഭാര്യമാരെ പ്രീതിപ്പെടുത്തുന്നതിനായി 19 റോള്‍ഡസ് റോയിസ് കാറുകളുിം 120ല്‍ അധികം ബിഎംഡബ്ല്യു കാറുകളുമാണ് അദ്ദേഹം വാങ്ങി കൂട്ടിയത്. ഭാര്യമാരുടെ ആഡംബരത്തിന് വേണ്ടി 120 കോടി രൂപ ചിലവിട്ടാണ് അദ്ദേഹം കാറുകള്‍ വാങ്ങിയത്. മിസ്വാതി മൂന്നാമനാണ് 19 ബിഎംഡബ്ല്യു കാറുകളും 120ലധികം ബിഎംഡബ്ല്യു കാറുകളും വിദേശത്തു നിന്നും ഇറക്കുമതി ചെയ്തത്. ഇതില്‍ പലതും ഈ മാസം ആദ്യം തന്നെ ഡെലിവറി ചെയ്തിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

ബിഎംഡബ്ല്യു എക്സ്3, 5 സീരിസ് മോഡലുകള്‍ നിരവധി ട്രക്കുകളിലായി സൗത്ത് ആഫ്രിക്കയില്‍ നിന്നുമാണ് എത്തിച്ചത്. ശരാശരി ഒരു ജോലിക്കാരന് സ്വാസി ലാന്‍ഡില്‍ ഒരു വര്‍ഷം ശമ്പളമായി ലഭിക്കുന്നത് 10,000 പൗണ്ട് മാത്രമാണ്. അതായത് ഒരു സാധാരണ ജോലിുക്കാരന് 70 വര്‍ഷമെങ്കിലും ജോലി എടുത്താല്‍ മാത്രമേ ഒരു റോള്‍സ് റോയിസ് സ്വന്തമാക്കാന്‍ സാധിക്കു എന്ന് അര്‍ത്ഥം. വളരെ തുച്ഛമായി ശമ്പരളത്തിലും പരിമിതമായ സാഹചര്യത്തിലും ഇവിടുത്തെ ജനങ്ങള്‍ ജീവിക്കുമ്പോള്‍ രാജാവ് ധൂര്‍ത്ത് നടത്തുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രതിപക്ഷവും രാജാവിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. അരപ്പട്ടിണിയില്‍ കഴിയുന്ന സ്വാസി ലാന്‍ഡിലെ ജനങ്ങള്‍ക്ക് നേരെ തള്ളവിരലുയര്‍ത്തിക്കാണിക്കുകയാണ് രാജാവ് ചെയ്യുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വാന്‍ഡി ഡുഡ്ലു പറഞ്ഞു. കാറുനകള്‍ ഇറക്കു മതി ചെയ്യുന്ന ചിത്രങ്ങള്‍ സഹിതം ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് മിസില്‍കാസിയാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളിക്ക് നടുവിലും രാജാവ് തന്റെ ഭാര്യമാര്‍ക്ക് വളരെ വിലപിടിപ്പുള്ള കാറുകള്‍ നല്‍കി അുഗ്രഹിച്ചിരിക്കുകയാണെന്നാണ് വാര്‍ത്ത പുറത്ത് വിട്ടു കൊണ്ട് മിസില്‍കാസി പറഞ്ഞത്.

ഡോര്‍സെറ്റിലെ സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം നേടിയ രാജാവ് 2018ല്‍ രാജ്യത്തിന്റെ പേര് എസ്വാറ്റിനി എ്ന്ന് പുനര്‍ നാമകരണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ 50ാം പിറന്നാളും ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിന്റെ 50-ാം വാര്‍ഷികവലും ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. രാജാവിന് 14 ഭാര്യമാരും 25ല്‍ അധികം മക്കളും ആണ് ഉള്ളത്. താന്‍ ഭരിക്കുന്ന ദ്വീപിലെ 13 ലക്ഷം ജനങ്ങള്‍ക്ക് മേല്‍ അനിയന്ത്രിത രാഷ്ട്രീയ സ്വാധീനം ഉള്ള രാജാവ് മാത്രമാണ് ഇവിടുത്ത അവസാന വാക്ക്.

സിംഹാസനത്തില്‍ എത്തിയതിന് പിന്നാലെ കോടികള്‍ ചിലവിട്ട് ആഡംബര ജെറ്റ് വാങ്ങിയതും വാര്‍ത്ത ആയിരുന്നു. രാജ്യത്തെ 63 ശതമാനം പേരും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരാണെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്ക്. ഇതിന് പുറമേ 15നും 49നും ഇടയില്‍ പ്രായമുള്ള രാജ്യത്തെ കാല്‍ ശതമാനത്തോളം ജനങ്ങളും എച്ച്ഐവി ബാധിതരുമാണ്. രാജ്യത്തിന്റെ സ്വത്തില്‍ ഭൂരിഭാഗവും പത്ത് ശതമാനം പേരില്‍ കേന്ദ്രീകരിച്ചിരിക്കുകയുമാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍
നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍