1 GBP = 94.00 INR                       

BREAKING NEWS

ദുബായില്‍ നിന്നും ഒളിച്ചോടിയ ഹയാ രാജകുമാരി ഷെയ്ക്കില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ലണ്ടന്‍ കോടതിയില്‍ കൊടുത്ത കേസില്‍ വിചാരണ തുടങ്ങി; ലണ്ടനില്‍ ആഡംബര മന്ദിരവും വിവാഹ മോചനവും ആവശ്യപ്പെട്ടുള്ള കേസില്‍ ഇന്നലെ ദുബായ് ഭണാധികാരി എത്തിയില്ല; അറബ് ലോകം കാത്തിരിക്കുന്ന ഒരു വിവാഹ മോചന കേസ് വീണ്ടും ചര്‍ച്ചയാവുമ്പോള്‍

Britishmalayali
kz´wteJI³

ലണ്ടന്‍:  ദുബായില്‍ നിന്നും ഒളിച്ചോടി ലണ്ടനില്‍ അഭയം തേടിയ ഹയാ രാജകുമാരി ലണ്ടന്‍ കോടതിയില്‍ നല്‍കിയ വിവാഹ മോചന കേസില്‍ വിചാരണ തുടങ്ങി. അതേസമയം വിവാഹ മോചനവും ലണ്ടനില്‍ ആഡംബര മന്ദിരവും ആവശ്യപ്പെട്ടുള്ള കേസില്‍ ഇന്നലെ നടന്ന വിചാരണയില്‍ ദുബായ് ഭരണാധികാരി ഹാജരായില്ല. രണ്ട് മക്കളുടെയും സംരക്ഷണാവകാശവും മക്കളിലൊരാളെ അറേഞ്ച്ഡ് മാരേജിന് നിര്‍ബന്ധിക്കുന്നതിനെതിരെയും ആണ് ഹയാ രാജകുമാരി കോടതിയെ സമീപിച്ചത്.

45കാാരിയായ ജോര്‍ദാനില്‍ നിന്നുള്ള രാജകുമാരി തനിക്ക് ജീവനില്‍ പേടിയുണ്ടെന്നും അതിനാല്‍ ദുബായ് ഭരണാധികാരിയായ തന്റെ ഭര്‍ത്താവ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നും രണ്ട് മക്കളുമായി ദുബായ് വിടാനുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അറബ് ലോകം ഉറ്റു നോക്കുന്ന ഈ വിവാഹ മോചന കേസ് ഈ ആഴ്ച അവസാനം വരെ നീളും. ലണ്ടന്‍ ഹൈക്കോടതിയിലെ ഫുള്‍ ഫാമിലി ഡിവിഷന്‍ ആണ് കേസില്‍ വാദം കേള്‍ക്കുന്നത്. എന്നാല്‍ ഷെയ്ക് അല്‍ മക്തൂം വിചാരണയില്‍ നിന്നും വിട്ടു നിന്നു.

ചൂഷണത്തിനെതിരെയും ഗാര്‍ഹിക പീഡനത്തിനെതിരെയും മക്കള്‍ നേരിടുന്ന നിര്‍ബന്ധിത വിവാഹത്തിനെതിരെയുമാണ് ഹയാ രാജകുമാരി കോടതിയെ സമീപിച്ചതെന്ന് ഫാമിലി ഡിവിഷന്‍ പ്രസിഡന്റ് സര്‍ ആന്‍ഡ്രൂ മക്ഫാര്‍ലേന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഹയാ രാജകുമാരിയുടെ ഭര്‍ത്താവും കോടീശ്വരനും ദുബായ് ഭരണാധികാരിയുമായ അല്‍ മക്തൂം വിചാരണയില്‍ നിന്നും മൂന്നാം തവണയും ഒഴിഞ്ഞു നിന്നു.

വിവാഹ മോചന കേസും രാജകുമാരുയുടെ ഒളിച്ചോട്ടവും വന്‍ വാര്‍ത്ത ആയെങ്കിലും മക്കളുനടെ പേരോ വയസ്സോ റിപ്പോര്‍ട്ട് ചെയ്യാനുള്ള അനുവാദം മാധ്യമങ്ങള്‍ക്ക് ഇല്ലായിരുന്നു. സാക്ഷികളെയെും തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ക്ക് ആയില്ല. നിര്‍ബന്ധിച്ച് വിവാഹത്തിന് സമ്മതിപ്പിക്കുന്നത് ബ്രിട്ടനില്‍ ഏഴ് വര്‍ഡഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഷെയ്ക്ക് അല്‍ മക്തൂമിന്റെ ആറാം ഭാര്യയാണ് ഹയാ രാജകുമാരി. ഈ വര്‍ഷമാണ് ദുബായില്‍ നിന്നും ഒളിച്ചോടിയ ഹയാ രാജകുമാരി ലണ്ടനില്‍ അഭയം തേടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category