1 GBP = 94.00 INR                       

BREAKING NEWS

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ വിരുദ്ധ പ്രമേയം ലേബര്‍ പാര്‍ട്ടിയ്ക്ക് വിനയാകുന്നു; യുകെയിലെ ഹിന്ദുക്കള്‍ പരസ്യമായി രംഗത്ത്; പരമ്പരാഗതമായി ലഭിക്കുന്ന ഇന്ത്യന്‍വോ ട്ടുകള്‍ കൊഴിയുമെന്ന് ബിബിസിയും

Britishmalayali
kz´wteJI³

കാശ്മീര്‍ വിഷയത്തില്‍ പാക് അനുകൂല നിലപാട് സ്വീകരിച്ചും പ്രമേയം പാസാക്കിയും ലേബര്‍ പാര്‍ട്ടി വാര്‍ത്തകളില്‍ ഇടംപിടിച്ചപ്പോള്‍ ഇങ്ങനെയൊരു വിന ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇതിനു പിന്നാലെ ഡിസംബര്‍ 12ന് ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ അനേകം ഇന്ത്യാക്കാരാണ് ലേബര്‍ പാര്‍ട്ടി വിടുന്നത്. ബ്രിട്ടനില്‍ എത്തിയ കാലം മുതല്‍ക്കേ ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തവരാണ് ഇപ്പോള്‍ മെമ്പര്‍ഷിപ്പ് സ്ഥാനം പോലും രാജിവച്ച് പാര്‍ട്ടിയില്‍ നിന്നും ഒഴിയുന്നത്. രണ്ടു യുകെ മലയാളികള്‍ സ്ഥാനം രാജിവച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. 

പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ഇന്ത്യന്‍ വംശജരാണ് ഇക്കുറി കൂട്ടത്തോടെ ലേബര്‍ വിട്ടു പുറത്തേക്ക് പോകുന്നത്. മാത്രമല്ല, ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ രാജ്യവ്യാപകമായി പരസ്യമായി ടോറികള്‍ക്കു വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ മലയാളി സമൂഹത്തിലും ചാഞ്ചാട്ടം സംഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ ബിബിസി പുറത്തു വിടുന്ന വാര്‍ത്തകളും. ലേബര്‍ പാര്‍ട്ടിയുടെ പാക് അനുകൂല നിലപാട് ഹിന്ദു കമ്മ്യൂണിറ്റിയില്‍ വന്‍ മാറ്റമാണ് സൃഷ്ടിച്ചതെന്നാണ് ബിബിസി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആന്റി-ഇന്ത്യന്‍, ആന്റി- ഹിന്ദു നിലപാടുകളാണ് പാര്‍ട്ടിക്കുള്ളതെന്നാണ് ഇന്ത്യക്കാരുടെ പക്ഷം.

ബിജെപിയോടോ മോദിയോടോ താത്പര്യമില്ലെങ്കിലും തുടര്‍ച്ചയായി ലേബര്‍ പാര്‍ട്ടി എടുക്കുന്ന ഇന്ത്യ വിരുദ്ധ നിലപാടുകള്‍ മലയാളികളടക്കമുള്ളവരെ ആശങ്കപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ദിവസവും പുറത്തുവരുന്നത്. കശ്മീര്‍ വിഷയത്തിലും മറ്റും ലേബര്‍ പാര്‍ട്ടിയെടുത്ത പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ് മലയാളികളെ ചൊടിപ്പിച്ചത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി, ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരേ ഏറ്റവും ശക്തമായ പ്രതിഷേധമുയര്‍ന്ന വിദേശരാജ്യങ്ങളിലൊന്ന് ബ്രിട്ടനായിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനത്തേക്ക് പ്രകടനം നടക്കുകയും മന്ദിരത്തിന്റെ ജനാലകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അറസ്റ്റിലായത് പാക്കിസ്ഥാന്‍ വംശജരാണെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് പ്രകടനം നടന്നതെന്ന് ബ്രിട്ടനിലെ ഇന്ത്യക്കാര്‍ കരുതുന്നു.

മാത്രമല്ല, ലേബര്‍ പാര്‍ട്ടിയുടെയും ജെറമി കോര്‍ബിന്റെയും കാശ്മീര്‍ നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ, ജമ്മു കാശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ജെറമി കോര്‍ബിന്‍ ആവശ്യപ്പെടുകയും ലേബര്‍ പാര്‍ട്ടി പ്രമേയം പാസ്സാക്കുകയുമുണ്ടായി. മേഖലയില്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ സന്ദര്‍ശനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തെ, ഇന്ത്യ-പാക്കിസ്ഥാന്‍ തര്‍ക്കമായി ചിത്രീകരിച്ച് അന്താരാഷ്ട്ര പിന്തുണ തേടാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് കോര്‍ബിനെന്നും ഇന്ത്യന്‍ വംശജര്‍ ചൂണ്ടിക്കാട്ടുന്നു.

കോര്‍ബിന്റെയും ലേബര്‍ പാര്‍ട്ടിയുടെയും നിലപാടിനെതിരേ അന്ന് നൂറിലേറെ ഇന്ത്യന്‍ സംഘടനകളും പ്രസ്ഥാനങ്ങളുമാണ് ബ്രിട്ടനില്‍ രംഗത്തുവന്നത്. ബ്രിട്ടീഷ്-ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ പ്രൊഫഷണല്‍സ് ഫോറം, ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍, ഹിന്ദു കൗണ്‍സില്‍ യുകെ തുടങ്ങിയ സംഘടനകളൊക്കെ കോര്‍ബിനെതിരേ അന്നുതന്നെ രംഗത്തുവന്നിരുന്നു. വിവിധ ക്ഷേത്രസമിതികളും മതസംഘടനാ നേതാക്കളും പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പായതോടെ ഈ എതിര്‍പ്പുകള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുകയാണ്.

ബ്രിട്ടനിലെ ബിജെപി അനുഭാവികളില്‍ മാത്രമൊതുങ്ങിനിന്ന ലേബര്‍ വിരോധം കാശ്മീര്‍ പ്രശ്നത്തിലെ കോര്‍ബിന്റെ ഇടപെടലിലൂടെ മുഴുവന്‍ ഇന്ത്യക്കാരുടെയും വികാരമായി മാറിയെന്നാണ് സൂചനകള്‍. ചില സീറ്റുകളില്‍ വളരെ നിര്‍ണായകമായ സ്വാധീനമുള്ള വിഭാഗമാണ് ഇന്ത്യന്‍ വംശജര്‍. മറ്റു പല സീറ്റുകളിലും ഗണ്യമായ വോട്ടും ഇന്ത്യക്കാര്‍ക്കുണ്ട്. ഈ വോട്ടുകള്‍ രാജ്യസ്നേഹത്തിന്റെ പ്രതീകമായി വിനിയോഗിക്കാനാണ് ഇന്ത്യന്‍ വംശജരുടെ തീരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

40 സീറ്റുകളിലെങ്കിലും ഫലനിര്‍ണയത്തില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നിര്‍ണായകമായി ഇടപെടല്‍ നടത്താനാവുമെന്ന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ യുകെ വിഭാഗം അധ്യക്ഷന്‍ കുല്‍ദീപ് സിങ് ശെഖാവത്ത് അഭിപ്രായപ്പെട്ടു. ലേബറും കണ്‍സര്‍വേറ്റീവും തമ്മില്‍ നേരിയ വ്യത്യാസം മാത്രമുള്ള 48 സീറ്റുകളിലും ഇന്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാകുമെന്ന് അദ്ദേഹം പറയുന്നു. ഓഗസ്റ്റ് 15-നും സെപ്റ്റംബര്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനുമുന്നില്‍ നടന്ന പാക്കിസ്ഥാന്‍ അനുകൂല പ്രകടനത്തില്‍ ലേബര്‍ പാര്‍ട്ടി പങ്കെടുത്തതിനും ഇന്ത്യയ്ക്കെതിരേ പ്രമേയം പാസ്സാക്കിയതിനും ഇന്ത്യന്‍ വംശജര്‍ തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category