1 GBP = 92.80 INR                       

BREAKING NEWS

ഞങ്ങള്‍ യുദ്ധത്തിന് ഒരുങ്ങുകയാണ്; ഇസ്രായേലിന് മുകളിലേക്ക് പലസ്തീന്‍ വര്‍ഷിച്ചത് ഡസന്‍ കണക്കിന് മിസൈലുകള്‍: ബോംബ് ഷെല്‍റ്ററുകള്‍ക്ക് കീഴില്‍ അഭയം തേടി അനേകായിരങ്ങള്‍: കമാന്‍ഡറെ വകവരുത്തിയതിന് പിന്നാലെ ഇസ്രായേലിനെ വളഞ്ഞ് പലസ്തീന്‍

Britishmalayali
kz´wteJI³

ഗാസ: പലസ്തീന്‍ കമാന്‍ഡറെ എയര്‍ സ്ട്രൈക്കില്‍ കൊന്നതിന്റെ പ്രതികാരം തീര്‍ക്കാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രയലിന് മുകളിലേക്ക് മിസൈലുകള്‍ വര്‍ഷിച്ചു പലസ്തീന്‍. ഡസന്‍ കണക്കിന് മിസൈലുകളാണ് പലസ്തീന്‍ ഇസ്രയലിന് മുകളില്‍ വര്‍ഷിച്ചത്. പലസ്തീന്റെ മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് കമാന്‍ഡറിനെ കരുതിക്കൂട്ടി വക വരുത്തിയതിന്റെ പ്രതികാാരമനായാണ് പലസ്തീന്‍ഡ ഇസ്രയേലിനെ ആക്രമിച്ചത്.

ഗാസയ്ക്ക് സമീപം ഷെജയ്യയില്‍ നടന്ന എയര്‍ സ്ട്രൈക്കിലാണ് മുതിര്‍ന്ന പലസ്തീന്‍ കമാന്‍ഡറായ ബഹാ അബു അല്‍ അത്തയെയും ഭാര്യയെയും ഇശ്രയേല്‍ ബോംബിട്ട് കൊന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സംഭവം നടന്ന് മണിക്കൂറുകള്‍ഡക്കകം തന്നെ പലസ്തീന്‍ ഇസ്രയേലിന് തിരിച്ചടി നല്‍കി. 50 റോക്കറ്റുകളാണ് ടെല്‍ അവീവ് അടക്കം തെക്കന്‍ ഇസ്രയേലില്‍ പലസ്തീന്‍ വര്‍ഷിച്ചത്. ഇസ്രയേല്‍ അപായ സൈറന്‍ മുഴക്കിയതോടെ നിരവധി കുടുംബങ്ങള്‍ ബോംബ് ഷെല്‍റ്ററുകളില്‍ അഭയം തേടി.

അല്‍ അത്തായെ കൊല്ലാന്‍ ഇസ്രയേല്‍ നടത്തിയ കരുതി കൂട്ടിയുള്ള ആക്രമണമായിരുന്നു ഗാസയില്‍ നടന്നതെന്ന് ഇസ്രയേല്‍ സമ്മതിച്ചു. അടുത്തിടെ ഇസ്രയേല്‍ അതിര്‍ത്തിയില്‍ നടന്ന റോക്കറ്റ്, ഡ്രോണ്‍, സ്നിപ്പര്‍ ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ അല്‍ അത്തായുടെ ബുദ്ധിയായിരുന്നെന്നും ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങള്‍ ആരോപിച്ചു. ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന ഭയത്താലാണ് ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും അത്തയെ കൊലപ്പെടയുത്തിയതെന്നും മിലിട്ടറി വക്താവ് ലെഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു.

ഇന്നലെ രാവിലെ നാലുമണിക്കാണ് ഇസ്രയേല്‍ ഗാസയ്ക്ക് മുകളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതും അല്‍ അത്തയെ കൊലപ്പെടുത്തിയതും. വരും ദിവസങ്ങളില്‍ ഇസ്രയേലിന് മുകളില്‍ ആക്രമണം നടത്താന്‍ അല്‍ അത്ത പദ്ധതി ഇട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ സിവിലിയന്‍സിനെ ലക്ഷ്യം വെച്ച് സ്നിപ്പറുകളും ഐഇഡികളും ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു അത്തയുടെ പദ്ധതി. ഇതോടെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ അറിവോടും സമ്മതത്തോടും കൂടി ഇസ്രയേല്‍ പലസ്തീനെ ആക്രമിക്കുകയും അല്‍ അത്തയെ കൊലപ്പെടുത്തുകയും ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍