kz´wteJI³
ലണ്ടന്‍: പല മലയാളികളും നാടു വിട്ട് യുകെയില്‍ എത്തുമ്പോള്‍ നാട്ടിലെ പാരമ്പര്യം നിലനിര്‍ത്താന്‍ യുകെയിലെ വീടിന് സ്വന്തം വീടിന്റെ പേരങ്ങ് നല്‍കും. എന്നാല്‍ ഇങ്ങനെ പേരുമാറ്റുന്നവര്‍ ഇനി ഒരല്‍പ്പം ശ്രദ്ധിക്കുക. പേരുമാറ്റിയാല്‍ വീടിന്റെ മൂല്യം കുത്തനെ ഉയരുമെങ്കിലും പേരു മാറ്റുന്നതില്‍ അല്പം ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ നഷ്ടപ്പെടുത്തുന്നത് വീടിന്റെ മൂല്യം തന്നെ ആയിരിക്കും. നല്ല വീട്ടു പേരുകള്‍ പ്രോപ്പര്‍ട്ടിയുടെ മൂല്യം കുത്തനെ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ വീടുവില കൂടാന്‍ വീട് എക്സ്റ്റന്‍ഡ് ചെയ്യുന്നതിനേക്കാളും എളുപ്പം വീടിന് നല്ല ഒരു പേരിടുന്നത് തന്നെയാണെന്നാണ് ലണ്ടനിലെ എസ്റ്റേറ്റ് ഏജന്റ് വ്യക്തമാക്കുന്നത്.
നല്ല വീട്ടു പേര് വീടിന്റെ വില 40 ശതമാനം വരെ കൂടാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പേര് സെലക്ട് ചെയ്യുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ വീടു വില 20 ശതമാനം വരെ കുറയാനും ഇടയാക്കുമെന്ന് ദി ടൈംസ് ബ്രിക്സ് ആന്‍ഡ് മോര്‍ടാര്‍ വ്യക്തമാക്കുന്നു. അതായത് നമ്മുടെ നാട്ടിലെ വീട്ടു പേരുകള്‍ നിങ്ങള്‍ ഇവിടുത്തെ വീടിനും ഇട്ടാല്‍ അത് ഒരുപക്ഷെ നിങ്ങള്‍ വീടു വില്ക്കാന് നേരം വീടു വാങ്ങാന്‍ വരുന്നവര്‍ക്ക് തീരെ ഇഷ്ടമാകണമെന്നില്ല. ഇതോടെ വീട് എത്ര നല്ലതാണെങ്കിലും വില കുത്തനെ കുറയുമെന്നാണ് മാര്‍ക്കറ്റ് റിപ്പോര്‍ട്ട്.
അതിനാല്‍ വീടു വിലയിടിയുന്നത് ഒഴിവാക്കാനും നിങ്ങളുടെ വീടിന്റെ മൂല്യം കൂട്ടാനും ഉള്ള എളുപ്പ വഴി വീടിന് റോയല്‍ നെയിം നല്‍കുക എന്നതാണ്. രാജകീയമായ ഏതു പേരുകളും നിങ്ങളുടെ വീടിന്റെ വിലയില്‍ ആയിരക്കണക്കിന് പൗണ്ട് ഉയര്‍ത്താന്‍ സഹായിക്കുമെന്ന് ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി സൈറ്റായ ഓണ്‍ ദി മാര്‍ക്കറ്റ് വ്യക്തമാക്കുന്നു. വീട്ടു പേരിന്റെ ശരിയായ തെരഞ്ഞെടുപ്പാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് നിരവധി വീടു വില്‍പ്പനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
രാജകീയമായി ബന്ധപ്പെട്ട പേരുകള്‍, ഉദാഹരണത്തിന് ക്രൗണ്‍ കോട്ടേജ് എ്ന പേര് നല്കിയാല് വാങ്ങാന്‍ വരുന്നവര്‍ക്ക് ഈ പേര് വളരെ ഇഷ്ടമാകും. ഇത് വീടു വില കുത്തനെ കൂട്ടാന്‍ സഹായകമാകും. വീടിന്റെ പേരിന് പദവി നാമങ്ങളൊ നമ്മുടെ നാട്ടിലെ പേരുകളൊ ഒക്കെ ഇഅട്ടാല് അത് മൂല്യം കുറയ്ക്കാനെ സാധിക്കുകയുള്ളു എന്ന് ചുരുക്കം. ഇത്തരം വീടുകള്‍ വിറ്റു പോകാനും പ്രയാസമാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. വീടിന്റെ പേരുമാറ്റുന്നതിന് 50 പൗണ്ട് മുതല്‍ 150 പൗണ്ട് വരെ ചിലവ് വരും. നിങ്ങളുടെ വീടിന് നാട്ടിലെ വീടിന്റെ പേരാണെങ്കില്‍ വീടുവില്ക്കാന് ആഘ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ എത്രയും പെട്ടെന്ന് വീിടിന്റെ പേര് മാറ്റുന്നത് തന്നെയാവും നല്ലത്.
വീടിന്റെ പേര് മാറ്റുന്നതിന് നിങ്ങള്‍ക്ക് ലോക്കല്‍ അഥോറിറ്റിയുടെ പെര്മിഷന് ആവശ്യമാണ്. നിലവില്‍ നിങ്ങളുടെ വീടിന് പേരില്ലാതെ ഇരിക്കുകയും നമ്പര്‍ മാത്രമാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ക്കും വീടിനു മുമ്പില്‍ പേര് പ്രദര്‍ശിപ്പിക്കാനുള്ള അവകാശമുണ്ട്. അതിനായി ആദ്യം ലോക്കല്‍ അഥോറിറ്റിയുമായി ബന്ധപ്പെടുക. കണ്ഫ്യൂഷന് ഉണ്ടാവാതിരിക്കാന്‍ ആ പ്രദേശത്തെ മറ്റുള്ളവര്‍ക്ക് ഇല്ലാത്ത പേര് വേണം തെരഞ്ഞെടുക്കാന്‍. കൗണ്‍സിലില്‍ നിന്നും അപ്രൂവല്‍ ലഭിച്ചാല്‍ എപി1 ഫോം ഉപയോഗിച്ച് എച്ച് എം ലാന്‍ഡ് രജിസ്റ്ററിയില്‍ നോട്ടിഫൈ ചെയ്യണം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam