1 GBP = 92.80 INR                       

BREAKING NEWS

കഴുകി ഉണക്കാനിട്ടിരുന്ന ഷര്‍ട്ടിനുള്ളില്‍ കയറിക്കൂടിയത് അണലി; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പുരികത്ത് കടിച്ച് തൂങ്ങി പാമ്പ്; ജിന്‍സണ്‍ പാമ്പിനെ പറിച്ചെടുത്ത് വലിച്ചെറിഞ്ഞത് നിമിഷ നേരത്തിനുള്ളില്‍; സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അപകട നില തരണം ചെയ്തു

Britishmalayali
kz´wteJI³

മൂവാറ്റുപുഴ: പാമ്പുകള്‍ കയറികൂടി പതിയിരിക്കാത്ത ഇടങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. അവയ്ക്ക് സുരക്ഷിതമാണെന്ന് തോന്നുന്നിടത്തോക്കെ അവ അഭയം തേടും. അത്തരത്തിലാണ് അഴയില്‍ തൂക്കിയ ഷര്‍ട്ടില്‍ ഒളിച്ചിരുന്ന വിരുതന്റെ വാര്‍ത്ത പുറത്തുവരുന്നതാണ്. ഉഗ്രവിഷമുള്ള പാമ്പായ അണലിയാണ് ഷര്‍ട്ടിനുള്ളില്‍ പതിയിട്ടിരുന്നത്.

കദളിക്കാട് പാറയ്ക്കല്‍ വീട്ടില്‍ ജസ്റ്റിന്റെ മകന്‍ ജിന്‍സണ്‍ അഗസ്റ്റിനെ കടിച്ചത് കഴുകി ഉണക്കാനിട്ടിരുന്ന ഷര്‍ട്ടിനുള്ളില്‍ കയറിക്കൂടിയ അണലി ഷര്‍ട്ട് എടുക്കവയാണ് ജിന്‍സനെ കടിച്ചത്. പുരികത്തിലാണു കടിയേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിന്‍സണ്‍.

ഞായറാഴ്ച വൈകിട്ട് ഏഴിന് ആയിരുന്നു സംഭവം. കുളി കഴിഞ്ഞ് അഴയില്‍ കിടന്ന ഷര്‍ട്ട് എടുത്തു ധരിച്ചപ്പോള്‍ പാമ്പ് ജിന്‍സന്റെ പുരികത്തില്‍ കടിച്ചു തൂങ്ങുകയായിരുന്നു. ജിന്‍സണ്‍ പാമ്പിനെ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. നിലവിളി കേട്ടെത്തിയ അമ്മ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

മൂവാറ്റുപുഴ ചാരിസ് ആശുപത്രിയില്‍ ഡോ. അജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയില്‍ ജിന്‍സണ്‍ അപകട നില തരണം ചെയ്തു. കടിയേറ്റത് പുരികത്തില്‍ ആയതിനാല്‍ കൂടുതല്‍ നിരീക്ഷണവും പരിചരണവും മരുന്നും വേണ്ടിവന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category