1 GBP = 94.40 INR                       

BREAKING NEWS

ആദ്യ ഭര്‍ത്താവുമായുള്ള പിണക്കം ഡിവോഴ്സിലെത്തിയപ്പോള്‍ ആലോചന വന്നത് കുടുംബ സുഹൃത്ത് വഴി; മൂന്ന് വയസ്സുള്ള മകളുടെ അമ്മ ഭാര്യയായതോടെ ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് രണ്ടാം ഭര്‍ത്താവ്; ബിസിനസ് ആവശ്യത്തിന് ഭാര്യയുടെ വസ്തു പണയം വച്ച് വാങ്ങിയത് 10 ലക്ഷം; വില്‍ക്കാന്‍ പ്രമാണം ചോദിച്ചതോടെ രണ്ടാം ദാമ്പത്യത്തിലും 25കാരിക്ക് പ്രശ്നങ്ങള്‍ തുടങ്ങി; ഒടുവില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവിന്റെ അതിവേഗ കാറോടിക്കല്‍; കൊല്ലത്തെ കൃതി മോഹനനെ വകവരുത്തിയത് താന്‍ തന്നെയെന്ന് സമ്മതിച്ച് വൈശാഖ് ബൈജു

Britishmalayali
kz´wteJI³

കുണ്ടറ: കൊല്ലത്ത് കൃതി മോഹനന്റെ ജീവനെടുത്തത് ഭര്‍ത്താവിന് ഇനി കൂടുതല്‍ സ്വത്ത് നല്‍കില്ലെന്ന നിലപാട് തന്നെ. കൃതി മോഹനനെ കൊന്നതാണെന്ന് ഭര്‍ത്താവ് വൈശാഖ് ബൈജു സമ്മതിച്ചു. ഭാര്യയെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന് ഇയാള്‍ നല്‍കിയ മൊഴി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാറില്‍ രക്ഷപ്പെട്ട വൈശാഖ് ബിജു പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

മുളവന കശുവണ്ടി ഫാക്ടറി ജംക്ഷന്‍ ചരുവിള പുത്തന്‍വീട്ടില്‍ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകള്‍ കൃതി മോഹന്‍ (25) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൊല്ലം കോളജ് ജംക്ഷന്‍ എംആര്‍എ 12 ബി ദേവിപ്രിയയില്‍ വൈശാഖ് ബൈജു (28) ആണ് കുറ്റസമ്മതം നടത്തിയത്. കാറില്‍ രക്ഷപ്പെട്ട ഇയാള്‍ പിന്നീട് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു സംഭവം. ഇന്നലെ രാത്രിയാണ് വൈശാഖ് കീഴടങ്ങിയത്. ചോദ്യം ചെയ്യലില്‍ കുറ്റ സമ്മതവും നടത്തി. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ വൈകിട്ടു കീഴടങ്ങിയത്. കൃതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു കൈമാറി. സംസ്‌കാരം നടത്തി.

സ്വത്ത് കൈക്കലാക്കാനുള്ള ശ്രമത്തിന് തടയിട്ടതോടെയാണ് കൃതിയെ വൈശാഖ് കൊന്നത്. കൃതി മോഹന്‍ നാലു വര്‍ഷം മുന്‍പു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതില്‍ മൂന്നു വയസുള്ള മകളുണ്ട്. ഭര്‍ത്താവുമായി പിണങ്ങി വിവാഹബന്ധം വേര്‍പെടുത്തി. കുടുംബസുഹൃത്തു വഴി ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. ഗള്‍ഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളില്‍ പ്രഫഷനല്‍ കോഴ്സുകള്‍ക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു.


ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരില്‍ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയതായി സൂചനയുണ്ട്. രണ്ടാഴ്ച മുന്‍പു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നല്‍കിയില്ല. ഇതിന്റെ പേരില്‍ ഇരുവരും പിണങ്ങി. വീട്ടില്‍ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി. വീട്ടുകാര്‍ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് അമ്മ ബിന്ദു കതകില്‍ തട്ടി ആഹാരം കഴിക്കാന്‍ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു.

രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടര്‍ന്നു അമ്മ വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലില്‍ നിന്നും എടുത്തു. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയില്‍ കിടത്തി മുറ്റത്തേക്കിറങ്ങി. പിന്നീട് ഓടുകയും ചെയ്തു. ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറില്‍ കയറി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ മോഹനന്‍ വണ്ടിയുടെ മുന്നില്‍ തടസ്സം നിന്നു. ഇടിച്ചു വീഴ്ത്തുന്ന തരത്തില്‍ വണ്ടി മുന്നോട്ട് എടുത്തപ്പോള്‍ ഭയന്നു മാറി. തുടര്‍ന്നു വൈശാഖ് അമിത വേഗത്തില്‍ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാര്‍ കുണ്ടറ പൊലീസില്‍ വിവരമറിയിച്ചു.

വൈശാഖിന് വേണ്ടി പൊലീസ് സംഭവദിവസം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. ഇതിനിടയിലാണ് വൈശാഖ് കീഴടങ്ങിയത്. സ്വത്തുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category