1 GBP = 93.40 INR                       

BREAKING NEWS

ഏകദിന റാങ്കിംഗില്‍ കോലിയും ബുംറയും ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഹിറ്റ്മാന്‍ രണ്ടാമത്; ധവാന് തിരിച്ചടി; വീണത് 19ാം സ്ഥാനത്തേക്ക്; ടീമിനത്തില്‍ ഇംഗ്ലണ്ട് ഒന്നാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യ രണ്ടാമത്; ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും യഥാക്രമം മൂന്നും നാലും സ്ഥാനത്ത്

Britishmalayali
kz´wteJI³

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങ് പുറത്തുവന്നപ്പോള്‍ തിരിച്ചടിയായത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ജസ്പ്രീത് ബുംറയും ഒന്നാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ശിഖര്‍ ധവാന്‍ 19-ാം സ്ഥാനത്തേക്ക് വീണു.

ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ 895 പോയന്റുമായി കോലി വളരെ മുന്നിലാണ്. . ബാറ്റിംഗില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 863 പോയിന്റാണ് ഹിറ്റ്മാനുള്ളത്. ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ മറ്റു ഇന്ത്യക്കാരില്ല. ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ്. ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്.

ബൗളിംഗില്‍ 797 പോയിന്റുമായിട്ടാണ് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് രണ്ടാമത്. 740 പോയിന്റാണ് ബോള്‍ട്ടിനുള്ളത്. അതേസമയം ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയെ മറികടന്ന് അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ മൂന്നാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള ഏക ഇന്ത്യക്കാരന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് താരം ബെന്‍ സ്റ്റോക്ക്‌സ് ആണ് ഒന്നാമത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category