1 GBP = 94.00 INR                       

BREAKING NEWS

നിരന്തരമായ മരുന്നുപയോഗം തന്റെ ഭാരം കുറച്ചു; പതിനേഴാം വയസ്സില്‍ ആര്‍ത്തവം നിലച്ച് സ്ത്രീത്വം നഷ്ടപ്പെട്ടു; അസ്ഥികള്‍ പലതവണ പൊട്ടിയതുണ്ടാക്കിയത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍; നെക്കി ഒറിഗണ്‍ പ്രൊജക്റ്റിനെതിരേയും ലോകോത്തര താരങ്ങളുടെ പരിശീലകനായ ആല്‍ബര്‍ട്ടോ സലാസറിനെതിരേയും ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; മോ ഫറയുടെ പഴയ കോച്ച് വിവാദത്തിലേക്ക്; രക്തസാമ്പിള്‍ പരിശോധനയില്‍ പിടിക്കാതിരിക്കാനുള്ള മറു മരുന്നും സജീവമെന്ന വാദം ശക്തമാക്കി പുതിയ ചര്‍ച്ചകള്‍

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: അമേരിക്കയിലെ നൈക്കി ഒറിഗണ്‍ പ്രൊജക്റ്റിനെതിരേയും ലോകോത്തര താരങ്ങളുടെ പരിശീലകനായ ആല്‍ബര്‍ട്ടോ സലാസറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി അത്‌ലറ്റ് മേരി കെയ്ന്‍ രംഗത്ത് വരുമ്പോള്‍ ഉയരുന്നത് വലിയ സംശയങ്ങള്‍.

കോടതിക്ക് മുമ്പിലാണ് 23-കാരിയായ മേരി കെയ്ന്‍ ഉയര്‍ത്തുന്ന ആരോപണം. നിര്‍ബന്ധിച്ചുള്ള ഉത്തേജക മരുന്ന് ഉപയോഗം തന്റെ സ്ത്രീത്വവും കൗമാരവും ബാല്യവും കവര്‍ന്നെടുത്തു എന്നാണ് മേരി കെയ്‌ന്റെ പരാതി. മധ്യ-ദീര്‍ഘദൂര ഓട്ടങ്ങളില്‍ പങ്കെടുക്കാനായി ഒറിഗണ്‍ നൈക്കി പ്രൊജക്റ്റില്‍ മേരി കെയ്‌നും ചേര്‍ന്നിരുന്നു. അത്‌ലറ്റിക്‌സിലെ വണ്ടര്‍ കിഡ് എന്ന് വിശേഷിപ്പിച്ചു പ്രകടനം മെച്ചപ്പെടുത്താനുള്ള മരുന്നുകള്‍ നല്‍കുകയായിരുന്നു സലാസര്‍. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മേരി കെയ്‌നിന്റെ വെളിപ്പെടുത്തല്‍. ഇത് കായിക മേഖലയെ ആകെ പിടിച്ചുലച്ചു.

നിരന്തരമായ മരുന്നുപയോഗം തന്റെ ഭാരം കുറച്ചുവെന്നും പതിനേഴാം വയസ്സില്‍ ആര്‍ത്തവം നിലച്ചുവെന്നും സ്ത്രീത്വം നഷ്ടപ്പെട്ടുവെന്നും മേരി കെയ്ന്‍ പരാതിയില്‍ പറയുന്നു. അസ്ഥികള്‍ പലതവണ പൊട്ടി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് മേരി കെയ്ന്‍ നേരിടുന്നത്. ആരോപണമെത്തിയതിന് പിന്നാലെ പ്രതികരണവുമായി നൈക്കി രംഗത്തെത്തി. മേരി കെയ്‌നിന്റെ ആരോപണങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും എത്രയും പെട്ടെന്ന് അന്വേഷണത്തിന് ഉത്തരവിടുമെന്നും നൈക്കി വ്യക്തമാക്കി. ഉത്തേജക മരുന്ന് പരിശോധനയില്‍ താരങ്ങളെ പിടിക്കാതിരിക്കാനും തന്ത്രമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഉത്തേജക മരുന്ന് അടിച്ച ശേഷം മറ്റൊരു മരുന്ന് ഉപയോഗിച്ചാല്‍ രക്തസാമ്പിളുകള്‍ പരിശോധിച്ചാലും പിടിക്കപ്പെടില്ല. ഇത്തരം രീതികള്ഡ മേരി കെയ്ന്റെ ശരീരത്തില്‍ പ്രയോഗിച്ചിരുന്നുവെന്നും സംശയമുണ്ട്.


ഈ വര്‍ഷം ഏപ്രിലില്‍ ഒറിഗണ്‍ പ്രൊജക്റ്റില്‍ വീണ്ടും ചേരാന്‍ മേരി താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് മേരിയോ അവളുടെ മാതാപിതാക്കളോ ഇത്തരമൊരു പ്രശ്‌നം ചൂണ്ടിക്കാണിച്ചില്ലെന്നും നൈക്കി വ്യക്തമാക്കുന്നു. ലോകോത്തര താരങ്ങളായ മോ ഫറ, സിഫാന്‍ ഹസ്സന്‍, ക്‌ളോസ്റ്റര്‍ ഹാഗന്‍ എന്നിവരുടേയെല്ലാം പരിശീലകനാണ് സലാസര്‍. ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സലാസറിനെ നാല് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഒപ്പം സലാസര്‍ പരിശീലകനായ നൈക്കി ഒറിഗണ്‍ പ്രൊജക്ട് അടച്ചുപൂട്ടുകയും ചെയ്തു. നിലവില്‍ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക സ്‌പോര്‍ട്‌സ് കോടതിയെ സമീപിച്ചിരിക്കുകയാണ് സലാസര്‍.

അമേരിക്കന്‍ ഉത്തേജക മരുന്ന് വിരുദ്ധ സംഘമാണ് സലാസറിനെ പരിശീലക ജോലിയില്‍ നിന്ന് നേരത്തെ വിലക്കിയത്. നാലു വര്‍ഷം മുമ്പ് നൈക് ഒറെഗന്‍ പ്രൊജക്ടിന്റെ ഭാഗമായിരിക്കെ നിരോധിത മരുന്നുകള്‍ ഉപയോഗിക്കാന്‍ താരങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും അത്തരം മരുന്നുകള്‍ കൈമാറി എന്നുമുള്ള കുറ്റത്തിലാണ് ശിക്ഷ. സലാസര്‍ മുമ്പ് ഈ ആരോപണം തള്ളിയിരുന്നു. എന്‍ ഒ പിയില്‍ സലാസറിന് ഒപ്പം ഉണ്ടായിരുന്ന ഫിസിഷ്യന്‍ ജെഫെറി ബ്രൗണിനും വിലക്ക് ഉണ്ട്. ഇംഗ്ലീഷ് ദീര്‍ഘ ദൂര ഓട്ടക്കാരന്‍ മൊ ഫറയുടെ പരിശീലകനായിരുന്നു സലാസര്‍. 2017ലാണ് സലാസറും മൊ ഫറയും തമ്മില്‍ പിരിഞ്ഞത്. 1980കളില്‍ തുടര്‍ച്ചയായി മൂന്ന് തവണ ന്യൂയോര്‍ക്ക് മാരത്തോണ്‍ വിജയിച്ചിട്ടുള്ള ഓട്ടക്കാരന്‍ ആണ് സലാസര്‍

ദീര്‍ഘദൂര ഓട്ടത്തിലെ എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളാണ് 'മോ ഫറ'. ലണ്ടന്‍ ഒളിമ്പിക്സില്‍ 5,000, 10,000 മീറ്ററുകളില്‍ 'മൊ ഫറ' സ്വര്‍ണം നേടിയിരുന്നു. ഇതിനു പുറമെ റിയോ ഒളിമ്പിക്സിലും 'മൊ ഫറ' സ്വര്‍ണം നേടുകയും ചെയ്തു. റിയോയില്‍ 10,000 മീറ്ററില്‍ ട്രാക്കില്‍ അടിതെറ്റി വീണ ശേഷം എഴുന്നേറ്റോടിയാണ് 'മൊ ഫറ' സ്വര്‍ണം നേടിയത്. അമേരിക്കന്‍ താരം ഗാലെന്‍ റപ്പുമായി കൂട്ടിയിടിച്ചാണ് ട്രാക്കില്‍ വീണത്. അഞ്ച് തവണ ലോക ചാമ്പ്യന്‍ഷിപ്പിലും മൊ ഫറ ജേതാവായിട്ടുണ്ട്. ബ്രിട്ടനില്‍ കുടിയേറിയ സൊമാലിയക്കാരന്‍ 'മൊ ഫറ' പരിശീലനം നടത്തിയിരുന്നത് സലാസറിന് കീഴിലാണ്. ഇതിനിടെ ഫറയും ഉത്തേജക മരുന്ന് സംശയ നിഴലിലായി.

ഉത്തേജക പരിശോധനയില്‍ താന്‍ പിടിക്കപ്പെട്ടാല്‍ പരിശീലകന്‍ ആല്‍ബര്‍ട്ടോ സലാസറിനെ മാറ്റുമെന്ന് ഫറ പറഞ്ഞതും ചര്‍ച്ചയായി. തന്റെ കീഴില്‍ പരിശീലിക്കുന്ന കായികതാരങ്ങളെ ഉത്തേജകം ഉപയോഗിക്കാന്‍ സലാസര്‍ പ്രേരിപ്പിച്ചതായി നേരത്തേ ആരോപണമുണ്ടായിരുന്നു. യു.എസ്സിലെയും ബ്രിട്ടനിലെയും ഉത്തേജകവിരുദ്ധ സമിതി ഇക്കാര്യത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടാണ് ലോകം അറിയപ്പെടുന്ന കായികതാരമായത്. അതിനു ഞാന്‍ വലിയ വില കൊടുക്കുന്നുണ്ട്. എന്റെ അറിവില്ലാതെ ശരീരത്തില്‍ ഉത്തേജകം എത്തിയതായി തെളിഞ്ഞാല്‍, പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം- ഇതായിരുന്നു ഫറയുടെ വാക്കുകള്‍. ഇതിന് പുതിയ തലം നല്‍കുന്നതാണ് മേരി കെയ്ന്റെ ആരോപണങ്ങള്‍. ഇതോടെ സലാസര്‍ കൂടുതല്‍ കുരുക്കിലേക്ക് പോവുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category