kz´wteJI³
തിരുവനന്തപുരം: അന്ത്യോക്യ സിംഹാസനത്തിനു കീഴില്‍ സഭ അടിയുറച്ചു നില്‍ക്കുമെന്നും എന്തൊക്കെ പ്രതിസന്ധി വന്നാലും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കീഴില്‍ സഭ കേരളത്തില്‍ അടിയുറച്ച് നില്‍ക്കുമെന്ന് യാക്കോബായ സഭ. മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അലക്സന്ത്രയോസിന്റെ നേതൃത്വത്തിലുള്ള സഹന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ വൈദികരും വിശ്വാസികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രതിഷേധ സമര മുന്നേറ്റമായി മനുഷ്യമതില്‍ തീര്‍ത്തു. ഇതോടെ പള്ളികള്‍ നഷ്ടമാകാതിരിക്കാന്‍ പ്രതിരോധം തീര്‍ക്കുമെന്ന സന്ദേശമാണ് യാക്കോബായ സഭ നല്‍കുന്നത്.
സഭാ തര്‍ക്കം എങ്ങനേയും പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനിടെയാണ് യാക്കോബായ സഭ നിലപാട് കടുപ്പിച്ച് പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നത്. സെക്രട്ടറിയേറ്റിന് മുമ്പിലെ പ്രതിഷേധം സര്‍ക്കാരിനും വെല്ലുവിളിയാണ്. സെന്റ് പീറ്റേഴ്സ് സിംഹാസന കത്തീഡ്രലിനു മുന്നില്‍ ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ് ഫ്ളാഗ് ഓഫ് ചെയ്ത ജാഥ സെക്രട്ടേറിയറ്റ് ചുറ്റി സമരപ്പന്തലിലെത്തി, ആയിരങ്ങള്‍ അണിനിരന്ന മതിലായി മാറുകയായിരുന്നു. സമ്മേളനം മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ഡോ.ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിനു മുന്നില്‍ വച്ച ആവശ്യങ്ങളില്‍ നീതി ലഭിക്കും വരെ ഇവിടെ സമരം തുടരും.
കട്ടച്ചിറ പള്ളിയില്‍ മൃതദേഹം സംസ്ക്കരിക്കുക, മറ്റു ദേവാലയങ്ങളില്‍ മൃതദേഹങ്ങള്‍ വച്ചു വിലപേശുന്നത് ഒഴിവാക്കുക, അനധികൃതമായി കയ്യേറിയ ദേവാലയങ്ങള്‍ തിരികെ നല്‍കുക എന്നീ ആവശ്യങ്ങളാണു സര്‍ക്കാരിനു മുന്നില്‍ യാക്കോബായ സഭ വച്ചിട്ടുള്ളത്. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, വി.പി.സജീന്ദ്രന്, എല്‍ദോ ഏബ്രഹാം എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ച് എത്തി. സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്കോപ്പ, പീറ്റര്‍ കെ.ഏലിയാസ്, ഷാജി ചൂണ്ടയില്‍ തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്കി.
യാക്കോബായ സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലെ ജനപ്രതിനിധികളാണ് ഇവര്‍. പ്രതിഷേധത്തില്‍ ഡോ.ഏബ്രഹാം മാര്‍ സേവേറിയോസിന്റെ അധ്യക്ഷതയില്‍ ക്നാനായ സഭ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് ഭക്തി പ്രമേയം അവതരിപ്പിച്ചു. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വിശ്വാസ പ്രഖ്യാപനം നടത്തി. സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാര്‍ തിമോത്തിയോസ്, ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, തോമസ് മാര്‍ അലക്സന്ത്രയോസ്, എംഎല്‍എമാരായ അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, മാത്യൂസ് മാര്‍ അപ്രേം, മാത്യൂസ് മാര്‍ അന്തീമോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, പൗലോസ് മാര്‍ ഐറേനിയസ്, യാക്കോബ് മാര്‍ അന്തോണിയോസ്, ഏലിയാസ് മാര്‍ യൂലിയോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ്, സക്കറിയാസ് മാര്‍ പീലക്സിനോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ്, പത്രോസ് മാര്‍ ഒസ്താത്തിയോസ്, ഡോ മാത്യൂസ് മാര്‍ ഇവാനിയോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam