1 GBP = 92.80 INR                       

BREAKING NEWS

ശുപാര്‍ശ കിട്ടിയത് ജനസംഖ്യ കൂടിയ പഞ്ചായത്തുകളെ വിഭജിക്കാനും നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ നഗരസഭകളാക്കാനും; പുനര്‍നിര്‍ണ്ണയത്തിന്റെ ആനുകൂല്യം യുഡിഎഫില്‍ നിന്ന് തട്ടിയെടുക്കാനുള്ള ആഗ്രഹത്തിന് വിനയായത് സാമ്പത്തിക പ്രതിസന്ധി; ഇപ്പോഴുള്ള പഞ്ചായത്തും കോര്‍പ്പറേഷനും മുനിസിപ്പാലിറ്റികളും തന്നെ അടുത്ത തവണയും തുടരും; പുതിയ ഗ്രാമ പഞ്ചായത്തുകള്‍ തല്‍കാലം വേണ്ടെന്ന തീരുമാനിച്ച് പിണറായി സര്‍ക്കാര്‍

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെ സമ്മതിദായകര്‍ക്കു വോട്ടവകാശം വിനിയോഗിക്കാം. ഇപ്പോഴുള്ള പഞ്ചായത്തും കോര്‍പ്പറേഷനും മുനിസിപ്പാലിറ്റികളും തന്നെ അടുത്ത തവണയും തുടരും. വലിയ പഞ്ചായത്തുകള്‍ വിഭജിച്ചു പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍ വിഭജനം വേണമോയെന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് വാര്‍ഡ് പുനര്‍ വിഭജനം നടത്തിയിരുന്നില്ല.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവി സംവരണവും വാര്‍ഡ് സംവരണവും ഇപ്പോഴത്തേതു പോലെ തുടരണോ സംവരണ വാര്‍ഡുകള്‍ മാറ്റി നിശ്ചയിക്കണോയെന്ന കാര്യത്തിലും ഈ മാസം തീരുമാനമുണ്ടാകും. സംവരണം 10 വര്‍ഷത്തിലൊരിക്കല്‍ മാറ്റിയാല്‍ മതിയെന്നു വി എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ നിര്‍ദ്ദേശിച്ചിരുന്നു. ഇതു നടപ്പായാല്‍ ഇപ്പോഴത്തെ സംവരണ വാര്‍ഡുകള്‍ ഒരു തവണ കൂടി അതേപടി തുടരും. അങ്ങനെ വന്നാല്‍ നിലവിലെ കൗണ്‍സിലര്‍മാര്‍ക്ക് അതേ വാര്‍ഡില്‍ വീണ്ടും മത്സരിക്കാനാകും. സംവരണ വാര്‍ഡുകള്‍ എല്ലാ തവണയും മാറുന്നത് വാര്‍ഡുകളുടെ വികസനത്തെ ബാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനു ഒരു വര്‍ഷം പോലും ശേഷിക്കാത്ത സാഹചര്യത്തില്‍ പുതിയ പഞ്ചായത്ത് രൂപീകരണവും വാര്‍ഡ് വിഭജനവും വോട്ടര്‍ പട്ടിക തയാറാക്കലും പൂര്‍ത്തിയാക്കാനാകില്ലെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്ത് സര്‍ക്കാരിന് ലഭിച്ചിരുന്നു. 2021ലെ സെന്‍സസിനു മുന്നോടിയായി അടുത്ത മാസം 31ന് തദ്ദേശ ഭരണ പ്രദേശങ്ങളുടെ അതിരുകള്‍ മരവിപ്പിക്കുമെന്നു സെന്‍സസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തി മാറ്റാന്‍ സാങ്കേതിക തടസമുണ്ടാകും. പ്രളയാനന്തര പ്രശ്നങ്ങളും പരിഗണിച്ചു. ഇതിനൊപ്പം സാമ്പത്തക ബാധ്യതാ പ്രശ്നങ്ങളും വിഭജനത്തിന് എതിരായി.

അതുകൊണ്ടാണ് പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിക്കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് ജനസംഖ്യാടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ വിഭജിച്ചു പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കണമെന്നു ഇതു സംബന്ധിച്ച കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടന്നു. അതിന് ശേഷമാണ് പഞ്ചായത്ത് രൂപീകരണം വേണ്ടെന്നു തീരുമാനിച്ചത്. പുതിയ പഞ്ചായത്തുകള്‍ വരുന്നത് അധിക സാമ്പത്തികബാധ്യത ഉണ്ടാകുമെന്നും പ്രളയദുരന്ത പശ്ചാത്തലത്തില്‍ ഇത് ഉള്‍ക്കൊള്ളാന്‍ ആവില്ലെന്നും ആണ് സര്‍ക്കാര്‍ നിലപാട്.

ജനസംഖ്യാ വര്‍ദ്ധനവും ത്രിതല ഭരണസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നയിരുന്നു സര്‍ക്കാരിന് ലഭിച്ച ശുപാര്‍ശ. സംസ്ഥാനത്ത് പുതുതായി ആരംഭിക്കാന്‍ കഴിയുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ തദ്ദേശസ്ഥാപനങ്ങള്‍ വരുന്നത് സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കും. പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ ഇത് താങ്ങാന്‍ ആവില്ല. പുതിയ പഞ്ചായത്ത് രൂപീകരണം ഉടനില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

അടുത്തവര്‍ഷം ഒക്ടോബര്‍ മാസം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണം. ഇതിനു മുമ്പായി പഞ്ചായത്ത് വിഭജനവും വോട്ടര്‍പട്ടിക തയ്യാറാക്കലും പ്രായോഗികമല്ല. നിലവിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ അതിരുകളുടെ അടിസ്ഥാനത്തിലാണ് 2021 സെന്‍സസ് നടക്കുക. ഇപ്പോള്‍ പഞ്ചായത്ത് വിഭജനം നടത്തേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനത്തിന് ഇതും കാരണമായി പറയുന്നതെങ്കിലും സാമ്പത്തിക ഞെരുക്കമാണ് ഇതില്‍ പ്രധാനം. സെന്‍സസ് അടിസ്ഥാനമാക്കി പത്തു വര്‍ഷം കൂടുമ്പോഴാണ് പുതിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ രൂപീകരിക്കുകയോ നിലവിലുള്ളവയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയോ ചെയ്യാറുള്ളത്. സെന്‍സസ് കാലങ്ങളില്‍ പലപ്പോഴും ഭരണത്തിലിരുന്നത് യുഡിഎഫ് ആയതിനാല്‍ പുനര്‍നിര്‍ണയത്തിന്റെ നേട്ടം കൂടുതല്‍ കിട്ടിയത് യുഡിഎഫിനെന്ന വിലയിരുത്തലിലാണ് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് അഴിച്ചുപണി നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതാണ് ഖജനാവിലെ പ്രശ്നങ്ങള്‍ കാരണം വേണ്ടെന്ന് വയ്ക്കുന്നത്.

ജനസംഖ്യ കൂടിയ പഞ്ചായത്തുകളെ വിഭജിക്കാനും നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ നഗരസഭകളാക്കാനുമായിരുന്നു ആലോചന. ഇതിനായി തദ്ദേശഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് 27430-ല്‍ കൂടുതല്‍ ജനസംഖ്യയുള്ളതോ 32 ചതുരശ്ര കിലോമീറ്ററിലധികം വിസ്തീര്‍ണ്ണമുള്ളതോ 50 ലക്ഷം രൂപയിലധികം തനത് വരുമാനമുള്ളതോ ആയ പഞ്ചായത്തുകളെ വിഭജിക്കുകയോ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയോ ചെയ്യാം. ഈ രീതി അവലംബിച്ചാല്‍ സംസ്ഥാനത്ത് പുതിയ നൂറോളം പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടതായി വരുമായിരുന്നു.

ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഉടന്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category