1 GBP = 97.50 INR                       

BREAKING NEWS

കര്‍ണാടകയിലെ 17 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു; 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആകില്ലെന്ന നടപടി റദ്ദാക്കി; അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും എംഎല്‍എമാര്‍ക്ക് അനുമതിയും നല്‍കി; പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ധാര്‍മികത പ്രധാനമെന്നും കോടതി; കര്‍ണാടക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കും യെദ്യൂരപ്പയ്ക്കും ആശ്വാസമായി കോടതി വിധി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. അതേസമയം അയോഗ്യരാക്കിയവര്‍ക്ക് അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കോടതി പറഞ്ഞു. കേസില്‍ 17 എംഎല്‍എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ധാര്‍മികതയുണ്ട്. കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എന്‍.വി.രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് കര്‍ണാടകയിലെ പതിനേഴ് എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരി വച്ചിരിക്കുന്നത്.

മുന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി. അതേസമയം അയോഗ്യരാക്കപ്പെട്ടവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി. രാജിയും അയോഗ്യതയും തമ്മില്‍ ബന്ധമില്ലെന്നും കോടതി പറഞ്ഞു. കോടതിവിധി ഫലത്തില്‍ ഭരണകക്ഷിയായ ബിജെപിക്കും മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കും ആശ്വാസം പകരുന്ന വിധിയാണുള്ളത്. മുന്‍ സ്പീക്കര്‍ രമേഷ് കുമാറിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. നിയമസഭയുടെ കാലാവധി തീരുന്ന 2023 വരെ മത്സരിക്കുന്നതില്‍ നിന്നു 17 എംഎല്‍എമാരെ വിലക്കിയായിരുന്നു ഉത്തരവ്.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ 13, ദള്‍ 3, ഒരു കെപിജെപി എംഎല്‍എയും കൂടിയാകുമ്പോള്‍ മൊത്തം അയോഗ്യര്‍ 17. അയോഗ്യതാ നടപടി ബിജെപിക്കു പരോക്ഷമായി ഗുണകരമാണ്. 224 അംഗ നിയമസഭയുടെ അംഗബലം ഇതോടെ 207 ആയി. ഭൂരിപക്ഷത്തിനു വേണ്ടത് 104 വോട്ട്. ബിജെപിക്ക് 105 പേരുടെ പിന്തുണയുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതാ വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറണമെന്നാണു മുന്‍ സ്പീക്കര്‍ രമേഷ് കുമാറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചത്. നിയമസഭയില്‍ നിന്ന് ഒഴിവാകാനല്ല, അടുത്ത സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാനാണ് അയോഗ്യരായ എംഎല്‍എമാര്‍ രാജി വച്ചത്. ഒരു എംഎല്‍എക്കു രാജിവച്ച് മറ്റൊരു കക്ഷിയില്‍ ചേരാന്‍ പാടില്ലേയെന്നു കോടതി ചോദ്യമുന്നയിച്ചു. നടപ്പു നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 വരെ ഇവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എങ്ങനെയാണു വിലക്കിയതെന്നും കോടതി ചോദിച്ചിരുന്നു.

കൂറുമാറിയ എംഎല്‍എമാരുടെ രാജി യാന്ത്രികമായി പരിഗണിക്കാന്‍ മുന്‍ സ്പീക്കര്‍ക്ക് കഴിയുമായിരുന്നില്ലെന്നും സമഗ്രമായാണ് അദ്ദേഹം ഇക്കാര്യം കൈകാര്യം ചെയ്തതെന്നും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു. നിയമസഭാംഗത്തിനു രാജിവയ്ക്കാനുള്ള അവകാശം ഭരണഘടന നിഷേധിക്കുന്നില്ലെന്നും സ്പീക്കര്‍ അത് അംഗീകരിക്കണമെന്നും ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചിനെ സോളിസിറ്റര്‍ ജനറല്‍ ധരിപ്പിച്ചു. ഭരണഘടനയിലെ 190(3) വകുപ്പു പ്രകാരം, സ്വമേധയായല്ലാത്ത രാജി മാത്രമേ തള്ളേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ്- ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് കൂട്ടു നിന്നതിനാണ് 17 എംഎല്‍എമാരെ മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയത്.

കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഘട്ടത്തിലാണ് സുപ്രീംകോടതിയില്‍ നിന്നും നിര്‍ണായകമായ വിധി ഉണ്ടായത്. ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. ഡിസംബര്‍ അഞ്ചിനാണ് 15 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. നവംബര്‍ 11 മുതല്‍ 18 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഡിസംബര്‍ ഒമ്പതിനാണ് വോട്ടെണ്ണല്‍. നവംബര്‍ 11 തിങ്കളാഴ്ച മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുകയും ചെയ്തു. 15 നിയമസഭ മണ്ഡലങ്ങളിലായി ആകെ 37.50 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 19.12 ലക്ഷം പേര്‍ പുരുഷന്മാരും 18.37 ലക്ഷം പേര്‍ സ്ത്രീകളുമാണ്. മറ്റുവിഭാഗത്തില്‍പ്പെട്ടവര്‍ 399 പേരും. 4185 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജീകരിക്കുക. 22958 പേരെ പോളിങ് ഉദ്യോഗസ്ഥരായും നിയമിക്കും. എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് സംവിധാനവുമുണ്ടാകും.

നേരത്തെ മറ്റുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിവെയ്ക്കുകയായിരുന്നു. കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്. കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ എട്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രചരണം ശക്തമാക്കിയിട്ടുണ്ട്. കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചതോടെ അയോഗ്യരില്‍ വിജയ സാധ്യതയുള്ളവര്‍ക്കു ടിക്കറ്റ് നല്‍കാനാണു ബിജെപി നീക്കം. ഇതിനിടെ, വേണ്ടിവന്നാല്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസുമായി വീണ്ടും സഖ്യത്തിന് തയാറാണെന്ന് ജനതാദള്‍(എസ്) ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category