1 GBP = 92.80 INR                       

BREAKING NEWS

സൗത്തെന്‍ഡ് ഓണ്‍ സീയിലെ പള്ളി പെരുന്നാളും, ദശാബ്ദി ആഘോഷങ്ങളും വര്‍ണാഭമായി സമാപിച്ചു

Britishmalayali
kz´wteJI³

സൗത്തെന്‍ഡ് ഓണ്‍ സീ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ പള്ളി പെരുന്നാളും, ദശാബ്ദി ആഘോഷങ്ങളും സമാപിച്ചു. എട്ടാം തീയതി പദയാത്രയോടു കൂടി ആരംഭിച്ച പള്ളിപ്പെരുനാള്‍ വൈകിട്ട് പള്ളിയില്‍ എത്തിച്ചേരുകയും, സന്ധ്യനമസ്‌കാരത്തിനു ശേഷം ഇടവക പ്രഥമ വികാരി ഫാദര്‍ മാത്യു എബ്രഹാം ഒരുക്ക ധ്യാനം നടത്തുകയും ചെയ്തു.

ഒന്‍പതിനു രാവിലെ ഒന്‍പതു മണിക്ക് പ്രഭാത മസ്‌കാരത്തോടു കൂടി ആരംഭിക്കുകയും വിശുദ്ധ കുര്‍ബാനയ്ക്ക് സുല്‍ത്താന്‍ബത്തേരി ഭദ്രസനാധിപന്‍ എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് തിരുമേനി മുഖ്യ കാര്‍മികത്വവും ഇടവക വികാരി ഫാദര്‍ ജോണ്‍ വര്‍ഗീസന്റെ സഹ  കാര്‍മികത്വത്തിലും നടത്തുകയുണ്ടായി. കുര്‍ബാനയ്ക്കുശേഷം നടത്തിയ ഭക്തി നിര്‍ഭരമായ പെരുനാള്‍ റാസയിലും സ്ലൈഹീക വാഴ്‌വിലും ഇടവകയിലേയും സമീപ ഇടവകകളെയും അനേകം വിശ്വസികള്‍ പങ്കെടുത്തു.

ദശാബ്ധി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് തിരുമേനി അധ്യക്ഷത വഹിക്കുകയും, ബ്രാഡ്വെല്‍ ബിഷപ്പ് റൈറ്റ് റെവേറെന്റ് ഡോക്ടര്‍ ജോണ്‍ പെരുമ്പളത്ത് ഉദ്ഘടനം നടത്തുകയും ചെയ്തു. പ്രസ്തുത സമ്മേളനത്തില്‍ സൗത്തെന്‍ഡ് ഓണ്‍ സീ മേയര്‍ ജോണ്‍ ലാംബ്, സൗത്തെന്‍ഡ് ഓണ്‍ സീ എംപി സര്‍ ഡേവിഡ് ആംസ്, ഫാദര്‍ നീല്‍ പാക്സ്റ്റണ്‍, ഇടവക ഭദ്രാസന അംഗം കെ എസ് എബ്രഹാം, മലങ്കര അസോസിയേഷന്‍ അംഗം ഡോക്ടര്‍ അലക്‌സാണ്ടര്‍ ഫിലിപ്പ്, ഇടവക ട്രസ്റ്റീ ലിബിന്‍ മാത്യൂസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇടവക പുറത്തിറക്കുന്ന ദശാബ്ദി സ്മരണികയുടെ പ്രകാശനവും പ്രസ്തുത യോഗത്തില്‍ വച്ചു നടത്തുകയുണ്ടായി. ഇടവക സെക്രട്ടറി ബിനോയ് മാത്യൂസ് ഏവര്‍ക്കും ഇടവകക്ക് വേണ്ടി നന്ദി പ്രസംഗം നടത്തുകയും ചെയ്തു. പൊതുയോഗത്തിനു ശേഷം നടന്ന സങ്കീര്‍ത്തനം എന്ന ക്രിസ്തീയ ഗാന പരിപാടിക്ക് യുകെയിലെ പ്രശസ്തരായ ഗായകരെ ഉള്‍പ്പെടുത്തി ഇന്‍സ്പയര്‍ മേലോഡീസ് നേതൃത്വം നല്‍കി.

സൗത്തെന്‍ഡ്, ബാസില്‍ഡണ്‍, ഗ്രേയ്‌സ്, റോംഫോര്‍ഡ്, ചെംസ്‌ഫോര്‍ഡ്, കോള്‍ചെസ്റ്റര്‍ തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകം വിശ്വാസികള്‍ രണ്ടു ദിവസം നടന്ന പരിപാടിയില്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category