1 GBP = 97.50 INR                       

BREAKING NEWS

എന്റെ കണ്‍മുന്നിലിട്ട് നാണിയെ അവര്‍ തല്ലിച്ചതച്ചു; എല്ലാരും നോക്കിനിന്നതേയുള്ളൂ; ആരുമെത്തിയില്ല ഓനെ രക്ഷിക്കാന്‍; വീട്ടിലെത്തി ഷര്‍ട്ട് ഊരിയപ്പോഴാണ് മര്‍ദിച്ച പാടുകള്‍ കാണുന്നത്; ഇനി ജീവിക്കാന്‍ കഴിയില്ലെന്നു പറഞ്ഞാണ് അവന്‍ വിഷം കഴിച്ചതെന്ന് നെഞ്ചു പൊട്ടി വിലപിക്കുന്ന അമ്മ; ടോര്‍ച്ച് ഉപയോഗിച്ചു മര്‍ദിച്ചെന്നും നഗ്നചിത്രം എടുത്തു ഭീഷണിപ്പെടുത്തിയെന്നും അനുജന്റെ മൊഴി; പ്രണയത്തിന് ഷാഹിര്‍ ജീവതം വില കൊടുത്തിട്ടും ക്രൂരന്മാരെ പിടിക്കാതെ പൊലീസ്; മലപ്പുറത്തെ ആള്‍ക്കൂട്ടക്കൊലയില്‍ പ്രതിഷേധം ശക്തം

Britishmalayali
kz´wteJI³

കോട്ടയ്ക്കല്‍: ''എന്റെ കണ്‍മുന്നിലിട്ട് നാണിയെ അവര്‍ തല്ലിച്ചതച്ചു. എല്ലാരും നോക്കിനിന്നതേയുള്ളൂ. ആരുമെത്തിയില്ല ഓനെ രക്ഷിക്കാന്‍... തടയാന്‍ ചെന്ന ചെറിയമോനെയും അവര്‍ തല്ലി. പെറ്റമ്മയുടെ കണ്ണീര്‍ കണ്ടിട്ടുപോലും അവരുടെ മനസ്സ് അലിഞ്ഞില്ല. ഞാന്‍ എത്തുമ്പോള്‍ മുന്നൂറോളം ആളുകള്‍ എന്റെ നാണിയെ തല്ലിച്ചതയ്ക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. കരഞ്ഞുപറഞ്ഞിട്ടും ആര്‍ക്കും തടയാന്‍ തോന്നിയില്ലല്ലോ റബ്ബേ...'- ഷാഹിറിന്റെ മാതാവ് ഷൈലജയുടെ കണ്ണിനീരിന്റെ വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് വിഷം കഴിച്ച് മരിച്ചതിന്റെ ഞെട്ടലിലാണ് മലയാളികള്‍. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഷാഹിര്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞതിനു പിന്നാലെ പെണ്‍സുഹൃത്തും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതമായി തുടരുകയാണ്. ഇതിനിടെയാണ് ഉണ്ടായ ക്രൂരത ഷാഹിറിന്റെ അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പങ്കുവയ്ക്കുന്നത്. ഞായറാഴ്ച രാത്രി ബൈക്കില്‍ പോകുകയായിരുന്ന ഷാഹിറിനെ സുഹൃത്തായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസും സമ്മതിക്കുന്നു. വിവരം അറിഞ്ഞ് അമ്മ ഷൈലജയോടൊപ്പം സ്ഥലത്തെത്തിയ അനുജന്‍ ഷിബിലിനെയും അവര്‍ മര്‍ദ്ദിച്ചു. രാത്രി ഒന്‍പതുമുതല്‍ പന്ത്രണ്ടുമണിവരെ മര്‍ദിച്ചതായാണ് പരാതി. മൊബൈല്‍ഫോണ്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു.

രാത്രി പത്തുമണിയായിട്ടും വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്നാണ് അവര്‍ ഫോണില്‍ വിളിച്ചത്. ഫോണ്‍ കട്ട്ചെയ്തപ്പോള്‍ത്തന്നെ പേടി തോന്നിയിരുന്നുവെന്ന് ഷൈലജ പറയുന്നു. സാധാരണ അങ്ങനെ ചെയ്യാറില്ല. ഫോണ്‍ അക്രമികളുടെ കൈവശമായിരുന്നു. പത്തുമണിക്കും മോനെ കാണാത്തതിനെത്തുടര്‍ന്നാണ് പിതാവും മറ്റുള്ളവരും അവനെ തിരഞ്ഞ് ഇറങ്ങിയത്. ആക്രമണം കണ്ട ആരോ വിളിച്ചു പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ മര്‍ദനവിവരം അറിഞ്ഞത്. ഷാഹിറിനെയും കൂട്ടി വീട്ടിലെത്തി ഷര്‍ട്ട് ഊരിയപ്പോഴാണ് മര്‍ദിച്ച പാടുകള്‍ കാണുന്നത്. വലിയ ടോര്‍ച്ച്കൊണ്ടും മറ്റും അവര്‍ തല്ലിയെന്ന് ഷാഹിര്‍ പറഞ്ഞതായും ഷൈലജ പറഞ്ഞു. ഇനി ജീവിക്കാന്‍ കഴിയില്ലെന്നുപറഞ്ഞാണ് അവന്‍ വിഷംകഴിച്ചത്. അപ്പോള്‍ത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മകനെ രക്ഷിക്കാന്‍ കഴിയാത്തതിന്റെ സങ്കടം അവരുടെ വാക്കുകളില്‍ നിറഞ്ഞു.


കാമുകിയുടെ മര്‍ദനത്തില്‍ മനംനൊന്ത ഷാഹിര്‍ വീട്ടില്‍ എത്തിയയുടനെ വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഷാഹിര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ഷിബിലിന്റെ പരാതിയെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസെടുത്തതായി കോട്ടയ്ക്കല്‍ പൊലീസ് അറിയിച്ചു. മര്‍ദ്ദനം കാരണമല്ല ഷാഹിര്‍ മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇന്‍ക്വസ്റ്റ് നടപടികളിലും മരണത്തിന് കാരണമാകുന്ന തരത്തിലുള്ള മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്താനായിട്ടില്ല. വിഷം അകത്ത് ചെന്നാണോ, മര്‍ദ്ദനമേറ്റത് കാരണമാണോ മരണം സംഭവിച്ചത് എന്നത് സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യക്തത വരും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പൊലീസിന്റെ തുടര്‍ നടപടികള്‍.

അതേസമയം ഷാഹിറിനെ മര്‍ദ്ദിച്ചവരില്‍, തിരിച്ചറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പടെയുള്ള 15 പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ വൈകാതെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ പാടുകള്‍ കണ്ടെത്തിയതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടുകാരിയായ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഇതില്‍ മനംനൊന്ത് ഷാഹിര്‍ അന്നു രാത്രി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. അതിനിടെ, യുവാവിന്റെ മരണവാര്‍ത്തയറിഞ്ഞ് പെണ്‍കുട്ടിയും ആത്മഹത്യയ്ക്കു ശ്രമിച്ചു. പെണ്‍കുട്ടിയുമായി ഷാഹിര്‍ സൗഹൃദത്തിലായിരുന്നെന്നും ഇതു ബന്ധുക്കള്‍ എതിര്‍ത്തിരുന്നതായും പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി വീട്ടുപരിസരത്തുകൂടി ഷാഹിര്‍ ബൈക്കില്‍ പോകുന്നതു കണ്ട ബന്ധുക്കള്‍ യുവാവിനെ മര്‍ദിച്ചെന്നാണു കേസ്.

ടോര്‍ച്ച് ഉപയോഗിച്ചു മര്‍ദിച്ചെന്നും നഗ്നചിത്രം എടുത്തു ഭീഷണിപ്പെടുത്തിയെന്നുമാണു ഷാഹിറിന്റെ സഹോദരന്‍ ഷിബില്‍ പൊലീസിനു നല്‍കിയ മൊഴി. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണു ഷിബിലിനു മര്‍ദനമേറ്റത്. പരുക്കേറ്റ ഷിബില്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകശ്രമത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനുമാണ് കേസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category