1 GBP = 97.40 INR                       

BREAKING NEWS

അടുത്താല്‍ പിരിയാന്‍ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭര്‍ത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തില്‍ ഭര്‍ത്താവ് പരാജയമെന്ന് പറഞ്ഞ് അവര്‍ കൂടുതല്‍ കൂടുതല്‍ അടുത്തു; മഞ്ചാടിയില്‍ മാത്യു തങ്ങളുടെ സൈ്വര്യവിഹാരത്തിന് എതിരു നിന്ന ആള്‍; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടര്‍ന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിര്‍ക്കാന്‍ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരന്‍ ഷാജിയുടെ മൊഴിയും

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഭയപ്പെട്ടിരുന്നതായി രണ്ടാംപ്രതി മഞ്ചാടിയില്‍ സാമുവല്‍ മാത്യു എന്ന ഷാജിയുടെ മൊഴി. ജോളിയിലെ കുറ്റവാസന സ്ഥിരീകരിക്കുന്നതാണ് ഷാജിയുടെ മൊഴി. ഇതോടെ ജോളി കൊലപാതകിയെന്ന് ഉറപ്പിക്കുന്ന മൊഴി കിട്ടിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ജോളിയിലെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് സംശയം തോന്നിയതു മുതല്‍ ഭയമായിരുന്നു. എന്നാല്‍ ഇക്കാര്യം ആരോടും തുറന്നുപറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജോളി അകന്നുപോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നുവെന്നും മാത്യു വെളിപ്പെടുത്തി. തന്റെ പിതൃസഹോദരീ പുത്രനായ റോയിയുമായി വിവാഹം കഴിഞ്ഞ് ജോളി കൂടത്തായിയില്‍ എത്തി അധികം വൈകാതെ ബന്ധം തുടങ്ങിയതാണ്. എല്ലാതരത്തിലും വളരെ അടുത്ത ബന്ധമായിരുന്നു. അടുത്താല്‍ പിരിയാന്‍ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്. ആല്‍ഫൈന്‍ വധകേസ് അന്വേഷിക്കുന്ന തിരുവമ്പാടി ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് മാത്യുവിന്റെ മൊഴിയെടുത്തത്.

ഞങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരെപോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു. റോയ്‌തോമസിന്റെ മരണത്തിനു മുമ്പേ തന്നെ ജോളിയുമായി അടുത്തിരുന്നു. ബന്ധുക്കളായതിനാല്‍ വീട്ടില്‍ സന്ദര്‍ശിക്കുന്നതിലും ജോളിയുമായി ഇടപഴകുന്നതിലും ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. അതിനാല്‍ ബന്ധം തുടരാന്‍ സാധിച്ചു. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മദ്യപാനവും ജോളിയുമായുള്ള അടുപ്പത്തിന് അവസരമൊരുക്കി. അക്കാലത്താണ് റോയ്‌തോമസിന്റെ പിതാവ് ടോംതോമസ് 2008 ഓഗസ്റ്റ് 26ന് മരിക്കുന്നത്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ജോളി എന്നോട് സയനൈഡ് വാങ്ങിയിരുന്നു. നായയേയും എലിയേയും കൊല്ലാനാണെന്ന് പറഞ്ഞായിരുന്നു സയനൈഡ് വാങ്ങിയിരുന്നത്-രാഷ്ട്ര ദീപികയാണ് ഈ മൊഴി പുറത്തു വിട്ടത്.

മരണശേഷം പൊന്നാമറ്റത്തെ വീട്ടില്‍ നിത്യസന്ദര്‍ശകനായി. ജോളിയുമായുള്ള ബന്ധത്തില്‍ റോയിക്ക് കാര്യമായ എതിര്‍പ്പില്ലായിരുന്നു. റോയ് ദാമ്പത്യവിഷയത്തില്‍ പരാജയമാണെന്നു പറഞ്ഞ് എന്നോട് കൂടുതല്‍ അടുത്തു. പരസ്പരം പിരിയാന്‍ വയ്യാത്ത അടുപ്പമുണ്ടായി. അതിനിടെ റോയ് തോമസും മരിച്ചു. ടോം തോമസിനു പിന്നാലെ റോയിയും മരിച്ചപ്പോള്‍ ജോളി കൊലപ്പെടുത്തിയതാവാമെന്ന് സംശയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ ജോളി തന്നെയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഉറപ്പിച്ചു. പുറത്താരോടും പറയാതിരുന്നത് ജോളിയെ നഷ്ടപ്പെടരുതെന്നു കരുതിയാണ്. എന്നാല്‍ ഒരിക്കല്‍ പോലും ഇക്കാര്യം ജോളിയോട് ചോദിച്ചിരുന്നില്ല. കൊലപ്പെടുത്തിയതാണെന്ന വിവരം താന്‍ മനസിലാക്കിയെന്നറിഞ്ഞാല്‍ തന്റെ ജീവനും അപകടത്തിലാവുമെന്ന് കരുതി-മാത്യു പറയുന്നു.

വീണ്ടും കുടുംബത്തില്‍ ഒരു മരണം കൂടിയുണ്ടായി. തന്റെ പിതൃസഹോദരനായ മഞ്ചാടിയില്‍ മാത്യുവിനേയും സയനൈഡ് നല്‍കി ജോളി കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായി. വിമുക്ത ഭടനായ മഞ്ചാടിയില്‍ മാത്യു തങ്ങളുടെ സൈ്വര്യവിഹാരത്തിന് എതിരുനിന്ന ആളാണ്. അതിനിടെയാണ് ഷാജുവിനെ വിവാഹം ചെയ്യുന്നത്. എന്നിട്ടും താനുമായി ബന്ധം തുടര്‍ന്നു. ഇതിനിടെ ജോളി വീണ്ടും സയനൈഡ് ആവശ്യപ്പെട്ടപ്പോള്‍ അത് സംഘടിപ്പിച്ചുനല്‍കി. ജോളിയിലെ വശ്യതമൂലം എതിര്‍ത്തുപറയാന്‍ തനിക്കു കഴിയുമായിരുന്നില്ലെന്നും മാത്യു പൊലീസിനോടു പറഞ്ഞു.

കൂടത്തായിയില്‍ കൊല്ലപ്പെട്ട സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ ജോളി തട്ടിയെടുത്തെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ രക്ഷപ്പെട്ടത് രണ്ടാം ഭര്‍ത്താവ് ഷാജു. ഷാജുവാണ് ആഭരണങ്ങള്‍ കൊണ്ടു പോയതെന്നായിരുന്നു ജോളിയുടെ മൊഴി. എന്നാല്‍ ഈ ആഭരണങ്ങള്‍ വിറ്റ് താമരശേരിയിലെ ജൂവലറിയില്‍നിന്ന് പുതിയത് വാങ്ങിയതായും പരിശോധനയില്‍ വ്യക്തമായി. ഇതില്‍ ഭര്‍തൃമാതാവ് അന്നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷാജുവിനെ കുടുക്കാന്‍ ജോളി മൊഴി നല്‍കിയെന്നാണ് വിലയിരുത്തലും. അതുകൊണ്ട് തന്നെ ഷാജു കേസുകളില്‍ ഒന്നിലും പ്രതിയാകില്ല. കുറ്റം ചെയ്തവരുടെ പട്ടികയില്‍ ഇല്ലാത്തതിനാല്‍ മാപ്പുസാക്ഷിയാക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഷാജു കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളാകും. ഇതിനിടെയാണ് ജോളിയെ തള്ളുന്ന തരത്തില്‍ ഷാജിയുടേയും മൊഴി എത്തുന്നത്. താന്‍ കൊലപാതകത്തില്‍ പങ്കാളിയല്ലെന്ന തരത്തിലാണ് ഷാജി മൊഴി നല്‍കുന്നത്.

സിലിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. സ്വര്‍ണം ഷാജുവിന്റെ കൈയിലാണെന്നായിരുന്നു ജോളി ആദ്യം പറഞ്ഞത്. പിന്നീട് സ്വര്‍ണം പണയംവച്ചതായി ജോളി കുറ്റസമ്മതം നടത്തിയിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്‍ മുഖേനെ പണയംവച്ചതാണെന്നും ജോളി പറഞ്ഞിരുന്നു. തുടര്‍ന്ന് ജോണ്‍സനെ ചോദ്യംചെയ്തു. ജോണ്‍സന്‍ 66 ഗ്രാം സ്വര്‍ണം ഹാജരാക്കി. എന്നാല്‍, ഇത് സിലിയുടേതല്ലെന്ന് സഹോദരന്‍ സിജോയും സഹോദരി സ്മിതയും സ്ഥിരീകരിച്ചു. ഇതോടെയാണ് സ്വര്‍ണാഭരണങ്ങള്‍ മാറ്റിവാങ്ങിയെന്ന നിഗമനത്തില്‍ എത്തിയത്. രണ്ടാം പ്രതി എം എസ് മാത്യുവിനെ ചോദ്യംചെയ്തപ്പോഴാണ് പഴയ സ്വര്‍ണാഭരണം വിറ്റ് പുതിയത് വാങ്ങാന്‍ സഹായിച്ചെന്ന് വ്യക്തമായത്. മാത്യു ജോലിചെയ്ത താമരശേരിയിലെ കടയിലാണ് സ്വര്‍ണം മാറ്റി വാങ്ങിയത്. കടയില്‍നിന്ന് ജോളിയുടെ പേരിലുള്ള ബില്ലുകള്‍ കണ്ടെടുത്തു. സ്വന്തം ആഭരണങ്ങളാണെന്നാണ് ജോളി മാത്യുവിനോട് പറഞ്ഞതെന്നാണ് മൊഴി. ജോളി നേരിട്ട് കടയില്‍ എത്തിയാണ് പുതിയ സ്വര്‍ണാഭരണം വാങ്ങിയതെന്ന് ജീവനക്കാരും മൊഴി നല്‍കി.

സ്വര്‍ണാഭരണങ്ങള്‍ സിലി ആരാധനാലയത്തിന് നല്‍കിയെന്നാണ് രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞത്. ഈ മൊഴി നല്‍കാനുള്ള സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. എങ്കിലും ഷാജുവാണ് ആഭരണം കൊണ്ടു പോയതെന്ന ജോളിയുടെ മൊഴി തെറ്റാണെന്ന് വന്നതോടെ ഷാജുവിനെതിരെ നല്‍കിയ മറ്റ് മൊഴികളും സംശയ നിഴലിലായി. കൂടത്തായി കൊലപാതക പരമ്പരയില്‍ ആല്‍ഫെയ്ന്‍ വധവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി എം എസ് മാത്യുവിനെ അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ജയിലിലെത്തി മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആല്‍ഫെയ്നെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സയനൈഡ് എത്തിച്ചുനല്‍കിയത് മാത്യുവാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും മാത്യുവിന്റെ കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ജോളിക്കെതിരെ സിലിയുടെ മകന്‍ ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്നാണെന്ന് ഷാജു - സിലി ദമ്പതികളുടെ മകന്‍ പൊലീസിനോട് പറഞ്ഞിരുന്നു. വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയെന്നാണ് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇത് കളവാണെന്നും ഹാളില്‍ നിന്നല്ല ജോളിയുടെ വീട്ടില്‍ നിന്ന് തന്നെയാണ് ഏറ്റവും ഒടുവില്‍ സിലി ഭക്ഷണം കഴിച്ചതെന്നും മകന്‍ മൊഴി നല്‍കി. സിലിയെ കൊല്ലാനായി മണിക്കൂറുകള്‍ക്കുള്ളില്‍ ജോളി മൂന്ന് തവണ സയനൈഡ് നല്‍കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലര്‍ത്തിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category