1 GBP = 97.40 INR                       

BREAKING NEWS

യുവതി പ്രവേശനം അംഗീകരിച്ചാല്‍ അത് മോദിക്കും പിണറായിക്കും ഇരുതല മൂര്‍ച്ചയുള്ള വാളാകും; ഹര്‍ജി തള്ളിയാല്‍ പിന്നീടുള്ളത് തിരുത്തല്‍ ഹര്‍ജിയെന്ന അതിവിദൂര സാധ്യത; വിശാല ബെഞ്ചിന് വിട്ടാല്‍ പഴയ വിധി ഫലത്തില്‍ സ്റ്റേയാകും; വാദം കേള്‍ക്കല്‍ തുടക്കം മുതല്‍ വീണ്ടും നടക്കും; വിധി എതിരായാല്‍ പരിവാറുകാര്‍ അംഗീകരിക്കാനിടയില്ല; യുവതി പ്രവേശനത്തെ കോടതി അംഗീകരിച്ചാല്‍ വീണ്ടും പരിവാറുകാര്‍ മല കയറും; ശബരിമലയില്‍ ആകാംക്ഷയുടെ മുള്‍മുനയിലേക്ക് രാജ്യം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രീംകോടതി വിധിയെ പ്രതീക്ഷയോടെ കാണുകയാണ് അയ്യപ്പ വിശ്വാസികള്‍. ശബരിമലയില്‍ വിധി എതിരായാല്‍ അതിനെ ഹിന്ദു ഐക്യവേദിയെ പോലുള്ള സംഘടനകള്‍ അംഗീകരിക്കില്ല. യുവതി പ്രവേശനത്തെ കോടതി അനുകൂലിച്ചാല്‍ അതിനെ എതിര്‍ക്കും. ശബരിമലയില്‍ യുവതികള്‍ എത്തുന്നില്ലെന്ന് ഉറപ്പിക്കാനുള്ള കര്‍മ്മ പദ്ധതി സംഘപരിവാര്‍ സംഘടനകള്‍ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്തിന് സമാനമായി 1000 പേരെ ദിവസവും സന്നിധാനത്ത് എത്തിക്കാനാണ് ശബരിമല കര്‍മ്മ സമിതിയും ആലോചിക്കുന്നത്. യുവതി പ്രവേശനത്തില്‍ വിധി എതിരായാല്‍ കേന്ദ്ര നിയമം എന്ന ആവശ്യവും ഉയര്‍ത്തും.

വിധി എതിരായാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വെട്ടിലാകും. മണ്ഡലകാലത്തിന് ദിവസങ്ങളേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ വിധി എതിരായാല്‍ മനിതി പോലുള്ള സംഘടനകള്‍ മണ്ഡലകാലത്തിന് തുടക്കത്തിലേ ശബരിമലയില്‍ എത്തും. ഇവര്‍ക്ക് പൊലീസിന് സംരക്ഷണവും ഒരുക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഈ വിധി പിണറായി സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകവുമാണ്. സുപ്രീംകോടതി വിധിക്കെതിരെ നിയമ നിര്‍മ്മാണമെന്ന ആവശ്യം മുമ്പോട്ട് വരുമ്പോള്‍ അതിലെ പ്രായോഗികതകള്‍ കേന്ദ്ര സര്‍ക്കാരിനും വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ യുവതി പ്രവേശനത്തിന് എതിരായ വിധി വരുന്നതാകും സര്‍ക്കാരുകള്‍ക്ക് ആശ്വാസം.

അയോദ്ധ്യ പോലെ കഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ന്നുവന്ന ശബരിമല പ്രശ്‌നത്തില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് നാളെ വിധി പറയുമ്പോള്‍ എന്ത് സംഭവിക്കുമെന്ന ആശങ്ക വിശ്വാസികളില്‍ സജീവമാണ്. കേന്ദ്ര നിയമ നിര്‍മ്മാണത്തിലൂടെ ശബരിമലയില്‍ യുവതികളെത്തുന്നത് തടയണമെന്ന ആവശ്യം പന്തളം കൊട്ടാരവും എന്‍ എസ് എസും ഉയര്‍ത്തും. ബിജെപിയുടെ പ്രകടന പത്രികയിലും നിയമ പരമായ വഴികളിലൂടെ ശബരിമലയില്‍ പരിഹാരമുണ്ടാകുമെന്ന് എഴുതി വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഭക്തരുടെ വികാരം മാനിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ 56 റിവ്യൂ ഹര്‍ജികളാണ് മുന്നിലുള്ളത്. അതേസമയം അയോദ്ധ്യാ വിധിയുടെ പശ്ചാത്തലത്തലം പരിശോധിക്കുമ്പോള്‍ അടിടെ സുപ്രീംകോടതി നടത്തിയ കണ്ടെത്തലുകള്‍ ശബരിമലയിലും ബാധകമാകുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. അങ്ങിനെ വന്നാല്‍ വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുമെന്നും വിധി സ്ത്രീകള്‍ക്ക് എതിരായേക്കാമെന്നും ഇവര്‍ പ്രവചിക്കുന്നു. രാമജന്മഭൂമിയില്‍ ഭൂമി രാമന്റെ ജന്മസ്ഥലമാണോ എന്നതായിരുന്നില്ല സുപ്രീംകോടതി പരിഗണിച്ചത്. പകരം അത്തരം ഒരു വിശ്വാസം ഹിന്ദുക്കള്‍ പിന്തുടര്‍ന്നിരുന്നു എന്നതിനായിരുന്നു പ്രധാന്യം നല്‍കിയത്.

രാമജന്മഭൂമി എന്നതിനല്ല ശ്രീരാമനാണ് നിയമപരിരക്ഷ എന്ന് വിലയിരുത്തിയ കോടതി മുസ്‌ളീങ്ങള്‍ പള്ളിക്കകത്ത് പ്രാര്‍ത്ഥന നടത്തുമ്പോള്‍ ഹിന്ദുക്കള്‍ പുറത്ത് പൂജ നടത്തിയിരുന്നു എന്നും പറഞ്ഞു. ഇക്കാര്യം പരിഗണിക്കുമ്പോള്‍ ശബരിമലയിലും വിശ്വാസത്തിനാകും പ്രാധാന്യം കിട്ടാന്‍ പോകുക ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകള്‍ പ്രതീക്ഷിക്കുന്നത്. സ്ത്രീകളുടെ ഭരണഘടനാ അവകാശത്തിനപ്പുറത്ത് ശബരിമലയിലെ പ്രധാന വാദവും വിശ്വാസത്തെ കേന്ദ്രീകരിച്ചുള്ളതാകും. ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നതിന് ശാസ്ത്രീയമായ കാരണങ്ങളൊന്നുമില്ല. എന്നാല്‍ ഭക്തര്‍ അങ്ങിനെ വിശ്വസിക്കുകയാണ്. ആര്‍ത്തവ കാലത്തെ സ്ത്രീകളുടെ സാന്നിദ്ധ്യം ശബരിമലയുടെ പരിശുദ്ധി നഷ്ടമാക്കുമെന്നും അതുകൊണ്ട് അത്തരം സ്ത്രീകള്‍ ശബരിമല സന്ദര്‍ശിക്കരുത് എന്നും കാലങ്ങളായി നില നില്‍ക്കുന്ന വിശ്വാസമാണ്. അത് അംഗീകരിക്കുമെന്ന് തന്നെയാണ് പ്രീതക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ശബരിമലയുമായി ബന്ധപ്പെട്ട ആദ്യ വിധി പ്രസ്താവിച്ച ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആര്‍ത്തവ കാലയളവില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനയ്ക്ക് എതിരാണെന്നും എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നുമാണ് വിധിച്ചത്. എന്നാല്‍ ബഞ്ചിലെ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ തീരുമാനത്തിന് എതിരായിരുന്നു. വിശ്വാസം എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നതിന് ഊന്നല്‍ നല്‍കിയായിരുന്നു വിധിപ്രസ്താവ്യത്തില്‍ തന്റെ വിയോജനകുറിപ്പായി ഇന്ദു മല്‍ഹോത്ര രേഖപ്പെടുത്തിയത്. ഇന്ദു മല്‍ഹോത്രയുടേ അതേ നിലപാടാണ് അയോധ്യയില്‍ വിശ്വാസത്തില്‍ ഉന്നി നിന്ന് രഞ്ജന്‍ ഗൊഗോയിയുടെ വിധി പ്രസ്താവം നടത്തിയത്.

സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയിരിക്കുന്ന ശബരിമല വിഷയത്തിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ ഭരണഘടന പരമായ വാദങ്ങള്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് അപ്പുറത്ത് നില്‍ക്കുന്നതാണെന്നാണ് വിശ്വാസികളുടെ വാദം. പ്രതിഷ്ഠയുടെ ബ്രഹ്മചര്യം കണക്കിലെടുത്താണ് സ്ത്രീകളെ ശ്രീകോവിലിലേക്ക് പ്രവേശിപ്പിക്കാത്തത് എന്നാണ് ഹര്‍ജിക്കാര്‍ നല്‍കിയിരിക്കുന്ന വാദം. 12 വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലായിരുന്നു ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. കേരളത്തെ ഇളക്കി മറിച്ച കേസിസാണ് സുപ്രീം കോടതിയില്‍ നിന്ന് നാളെ വീണ്ടും തീരുമാനം വരുന്നത്.

പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പിറപ്പെടുവിച്ചത് . ദീപക് മിശ്ര വിരമിച്ചതിടെ ശബരിമല വിധിക്കെതിരെ നല്‍കിയ പുനഃപരിശോധ ഹര്‍ജികളും റിട്ട് ഹര്‍ജികളും ചീഫ് ജസ്റ്റിസും വിധി പറഞ്ഞ ബെഞ്ചിലെ ജസ്റിസുമാരായ ഡി.വൈ.ചന്ദ്രചൂട്, ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് പരിഗണിച്ചത്. രണ്ട് സാധ്യതകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. പുനഃപരിശോധന ഹര്‍ജികള്‍ തള്ളുകയാണെങ്കില്‍ ശബരിമല നിയമപോരാട്ടം ഏതാണ്ട് പൂര്‍ണമായും അവസാനിക്കും. തിരുത്തല്‍ ഹര്‍ജിയെന്ന അതി വിദൂര സാധ്യത മാത്രമാകും പിന്നീട്. കേസ് വിശാല ബെഞ്ചിന് വിടുകയെന്നതാണ് രണ്ടാമത്തെ സാധ്യത. പുനഃപരിശോധിക്കാന്‍ തീരുമാനിച്ചാല്‍ പഴയ വിധി താല്‍ക്കാലികമായി മരവിപ്പിക്കപ്പെടും. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് കേസില്‍ വീണ്ടും വാദം കേള്‍ക്കും. കക്ഷികള്‍ക്ക് ആദ്യം മുതല്‍ വാദം വീണ്ടും അവതരിപ്പിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category