1 GBP = 92.80 INR                       

BREAKING NEWS

ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാതെ വീണ്ടും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മഹാരാഷ്ട്ര ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു; ജനവിധിയെ കൊഞ്ഞനം കാട്ടി ഭരണം ഒഴിവാക്കിയ ശിവസേനയുടെ അഹന്തയ്ക്ക് കനത്ത തിരിച്ചടി നല്‍കേണ്ടി ഇരിക്കുന്നു; ബിജെപി മോഡല്‍ അട്ടിമറിക്ക് ശ്രമിക്കാതെ ഒഴിഞ്ഞ് മാറിയ കോണ്‍ഗ്രസിനെ അഭിനന്ദിക്കാതെ വയ്യ; മഹാരാഷ്ട്രയിലെ നാടകങ്ങള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നത് ഇങ്ങനെ..

Britishmalayali
kz´wteJI³

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ ഏതാണ്ട് അന്ത്യഘട്ടത്തിലേക്ക് അടുക്കുകയാണ്. ആദ്യം ബിജെപിയേയും പിന്നാലെ ശിവസേനയേയും അതിന് ശേഷം എന്‍സിപിയേയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഇന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ബിജെപി നിയമിച്ചിരിക്കുന്ന ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി ഒട്ടും വൈകാതെ തന്നെ സ്വീകരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നും വേണ്ട. സാധാരണ ഗതിക്ക് ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് വേണ്ടി, പലപ്പോഴും അവര്‍ക്ക് താല്പര്യമുള്ള പാര്‍ട്ടികള്‍ക്ക് വേണ്ടി ദിവസങ്ങള്‍ ഏറെ കൊടുക്കാറുണ്ടെങ്കില്‍ ഇവിടെ രാഷ്ട്രപതി ഭരണം എത്രയും വേഗം നടപ്പിലാക്കുക എന്ന ഉദ്ദേശത്തോട് കൂടി കേവലം 24 മണിക്കൂര്‍ മാത്രമാണ് ഓരോ പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാന്‍ കൊടുത്തത്.

ഒരുപക്ഷേ ശിവസേനക്ക് ഒരാഴ്ച്ച സമയം കിട്ടിയിരുന്നു എങ്കില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിച്ചെന്ന് വന്നേനെ. എന്നാല്‍, 24 മണിക്കൂര്‍ മാത്രം അനുമതി കൊടുത്ത് രാഷ്ട്രപതി ഭരണത്തിനുള്ള കളം ഒരുക്കുകയാണ് ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്. ഏത് വളഞ്ഞ വഴി ഉപയോഗിച്ചും അധികാരം പിടിക്കുന്നതിന് വേണ്ടി അട്ടിമറിക്ക് ചുക്കാന്‍പിടിച്ച് പരിശീലിച്ച ബിജെപി ഇക്കാര്യത്തില്‍ കാണിച്ച അമിതമായ ധൃതി ആശങ്കാജനകമാണ്. എന്നാല്‍, ഇത്തരം ഒരു രാഷ്ട്രീയപ്രതിസന്ധിക്ക് കാരണക്കാരായി മാറിയ ശിവസേനയോളം ഉത്തരവാദിത്തം മറ്റാര്‍ക്കും മഹാരാഷ്ട്രയിലെ ഈ നാടകങ്ങള്‍ക്ക് ഇല്ല എന്ന് പറയേണ്ടിവരും. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇതിന് മുമ്പ് ഇത്തരം ഒരു നാണംകെട്ട അധ്യായം ഉണ്ടായിട്ടില്ല.

ബിജെപിയും ശിവസേനയും ഒരുമിച്ച് സഖ്യംചേര്‍ന്ന് മത്സരിക്കുകയും അവര്‍ മാന്യമായ ഭൂരിപക്ഷം നേടുകയും ചെയ്തിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാതെ നാടകം കളിക്കേണ്ടിവരുന്ന സാഹചര്യം ആശങ്കാജനകം തന്നെയാണ്. ഇതിന് മുമ്പ് കര്‍ണാടകയില്‍ അടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയിട്ടുണ്ട് എങ്കിലും അവയൊക്കെ തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. കര്‍ണാടകയിലെ കാര്യം ഓര്‍ക്കുക. അവിടെ ബിജെപിയും ജനതാദളും കോണ്‍ഗ്രസും വെവ്വേറെ മത്സരിക്കുകയും ആര്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസും ജനതാദളും ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ആ സഖ്യത്തെ ബിജെപി അട്ടിമറിക്കുകയുമായിരുന്നു.


അത്തരത്തില്‍, തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന നീക്കങ്ങളും അട്ടിമറികളും ധാരാളം ഇന്ത്യ കണ്ടിട്ടുണ്ട് എങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സഖ്യമുണ്ടാക്കുകയും ആ സഖ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുകയും ചെയ്ത ശേഷം സര്‍ക്കാര്‍ ഉണ്ടാക്കാതെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും തുടര്‍ന്ന് മറ്റൊരു ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയും ചെയ്യുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category