1 GBP = 93.40 INR                       

BREAKING NEWS

മുഹമ്മദ് റാഫി ഗാനങ്ങളിലൂടെ പ്രശസ്തനായ കൊച്ചിന്‍ ആസാദ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്; വിടവാങ്ങിയത് റാഫി ഗാനങ്ങള്‍ക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളി സുപരിചിതമാക്കിയ പ്രതിഭ

Britishmalayali
kz´wteJI³

കൊച്ചി: മുഹമ്മദ് റാഫി ഗാനങ്ങളിലൂടെ പ്രസിദ്ധനായ കൊച്ചിയുടെ ഗായകന്‍ കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൃതദേഹം മട്ടാഞ്ചേരിയിലെ സ്വവസതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്നു കൊച്ചിന്‍ ആസാദ്. മുഹമ്മദ് റഫി മരിച്ചതിന് ശേഷം ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ ഗാനങ്ങളുമായി ആസാദ് വേദികളിലെത്തിയിരുന്നു.

റാഫി ഗാനങ്ങള്‍ക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളം ഗസലുകളും ആസാദിന്റെ ഷോകളില്‍ ഉണ്ടായിരുന്നു. മെഹ്ബൂബ് മെമോറിയല്‍ ഓര്‍ക്കെസ്ട്രയിലെ പ്രമുഖ ഗായകനായിരുന്ന ആസാദ്.സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിലെ പ്രധാന ഗായകരില്‍ ഒരാളുമായിരുന്നു.കരള റഫിയെന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പള്ളുരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളിയില്‍ നടക്കും. പിതാവ് യൂസഫാണ് ആസാദിന് റഫി ഗാനങ്ങള്‍ പരിചയപ്പെടുത്തുന്നത്. അദ്ദേഹവും ഹിന്ദിപ്പാട്ടുകള്‍ പാടുമായിരുന്നു. ഭാര്യ - സക്കീന ആസാദ്, മക്കള്‍ - നിഷാദ് ആസാദ്, ബിജു ആസാദ്, മരുമക്കള്‍ ഷംജ നിഷാദ്, ഫെമിന ബിജു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category